ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
വിക്ടോറിയൻ ശൈലിയിൽ നിർമ്മിച്ച പൈൻ ട്രീസ് എന്ന ആ കെട്ടിടത്തിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. വിണ്ടു കീറിയ ചുമരിലെ സിമന്റ് പ്ലാസ്റ്ററിങ്ങ് മിക്കയിടത്തും അടർന്ന് പോയിരിക്കുന്നു. ഗാലഗർ തന്റെ വാൻ നേഴ്സിങ്ങ് ഹോമിന്റെ മുറ്റത്ത് കൊണ്ടു പോയി നിർത്തി. ഡോക്ടർ ഹാമിൽട്ടൺ അദ്ദേഹത്തോടൊപ്പം മുൻ സീറ്റിൽത്തന്നെ ഉണ്ടായിരുന്നു. ഇരുവരും പുറത്തിറങ്ങവെ കെട്ടിടത്തിന്റെ ഫ്രണ്ട് ഡോർ തുറന്ന് മുറ്റത്തേക്കുള്ള സ്ലോപ്പ് റാമ്പ് വഴി സിസ്റ്റർ മരിയ തെരേസ അവരെ സ്വീകരിക്കാനെത്തി. കന്യാസ്ത്രീകൾ സാധാരണ ധരിക്കുന്ന തരത്തിലുള്ള കറുത്ത വസ്ത്രമണിഞ്ഞ അവർക്ക് അത്രയൊന്നും ഉയരമില്ലായിരുന്നു. ശാന്തത നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ. പ്രായം അറുപത് കടന്നുവെങ്കിലും അവരുടെ മുഖത്ത് അല്പം പോലും ചുളിവുകൾ കാണാനുണ്ടായിരുന്നില്ല.
"ഡോക്ടർ ഹാമിൽട്ടൺ..." ഫ്രഞ്ച് ചുവ ഉണ്ടായിരുന്നുവെങ്കിലും അവരുടെ ഇംഗ്ലീഷ് സാമാന്യം ഭേദപ്പെട്ടതായിരുന്നു.
"ഇത് ജനറൽ ഗാലഗർ... ഇദ്ദേഹമാണ് ഞാൻ പറഞ്ഞ പേഷ്യന്റ് ജോലി ചെയ്യുന്ന ഡു വിലാ പ്ലേസിന്റെ മാനേജർ..." ഹാമിൽട്ടൺ പരിചയപ്പെടുത്തി.
"ഒരു ട്രോളി വേണ്ടി വരുമല്ലോ..." ഗാലഗർ പറഞ്ഞു.
"അതാ, ആ വാതിലിനപ്പുറത്തുണ്ട്..."
ഗാലഗർ അകത്തു കയറി ട്രോളിയുമായി വാനിനിന്റെ പിന്നിലേക്ക് വന്നു. വാനിനുള്ളിൽ ഒരു പഴയ കിടക്കയിൽ കിടത്തിയിരുന്ന കെൽസോയെ ഡോർ തുറന്ന് അദ്ദേഹം ട്രോളിയിലേക്ക് മാറ്റി. സിസ്റ്റർ മരിയ തെരേസയുടെ പിന്നാലെ സ്ലോപ്പ് റാമ്പിലൂടെ ട്രോളി തള്ളിക്കൊണ്ട് ഉള്ളിലേക്ക് കയറവെ അദ്ദേഹം കെൽസോയുടെ ചെവിയിൽ മന്ത്രിച്ചു. "ഓർമ്മയിരിക്കട്ടെ... വായടച്ച് വച്ചോണം... അഥവാ ഇനി വേദന സഹിക്കാനാവാതെ നിലവിളിക്കണമെന്ന് തോന്നിയാൽ അത് നിങ്ങളുടെ അമേരിക്കൻ ചുവയിൽ ആവാതിരിക്കാൻ ശ്രദ്ധിക്കുക..."
***
ചെറുപ്പക്കാരിയായ സിസ്റ്റർ ബെർണാഡെറ്റ് ഓപ്പറേഷൻ തീയേറ്ററിലേക്ക് എത്തിച്ച എക്സ് റേ ഫിലിംസ് ഡോക്ടർ ഹാമിൽട്ടൺ പരിശോധിച്ചു. "ത്രീ ഫ്രാക്ച്ചേഴ്സ്..." സിസ്റ്റർ മരിയ തെരേസ പറഞ്ഞു. "നോട്ട് ഗുഡ്... ഹീ ഷുഡ് ബീ ഇൻ ഹോസ്പിറ്റൽ, ഡോക്ടർ... ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ..."
"ഓൾറൈറ്റ് സിസ്റ്റർ... ഐ വിൽ റ്റെൽ യൂ ദ് ട്രൂത്ത്..." ഹാമിൽട്ടൺ പറഞ്ഞു. "അതിനായി ഇദ്ദേഹം സെന്റ് ഹെലിയറിലേക്ക് പോകുകയാണെങ്കിൽ ഇത് എങ്ങനെ സംഭവിച്ചുവെന്ന് അവർ ആരായും... ജർമ്മൻകാർ എത്രത്തോളം ചുഴിഞ്ഞ് ചോദിക്കുമെന്ന് നിങ്ങൾക്ക് അറിയാമല്ലോ... അനധികൃതമായി മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴായിരുന്നു ലെ മാർക്കണ്ടിന് അപകടം സംഭവിച്ചത്..."
"എന്ന് വച്ചാൽ ചുരുങ്ങിയത് മൂന്ന് മാസത്തെ ജയിൽവാസമായിരിക്കും ഇയാളെ കാത്തിരിക്കുന്നത് എന്ന്..." അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് ഗാലഗർ കൂട്ടിച്ചേർത്തു.
"ഐ സീ..." അവർ തല കുലുക്കി. "ഇയാളെ അഡ്മിറ്റ് ചെയ്യുവാൻ എനിക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല... പക്ഷേ ബെഡ്ഡുകൾ ഒന്നും തന്നെ ഒഴിവില്ല..."
"ജർമ്മൻകാർ ആരെങ്കിലുമുണ്ടോ ഇവിടെ...?"
"അവരിൽ രണ്ടു പേരുടെ ഗേൾഫ്രണ്ട്സ് ഉണ്ട്..." അവർ പറഞ്ഞു. "പതിവ് കേസ് തന്നെ... ഇന്നലെയാണ് അവരുടെ ഒരു ആർമി ഡോക്ടർ വന്ന് അതെല്ലാം പൂർത്തിയാക്കിയത്... മേജർ സ്പിയർ... അറിയുമോ അദ്ദേഹത്തെ...?"
"എപ്പോഴോ ഒരിക്കൽ ഹോസ്പിറ്റലിൽ വച്ച് ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്..." ഹാമിൽട്ടൺ പറഞ്ഞു. "എനിവേ, സിസ്റ്റർ, നിങ്ങളും സിസ്റ്റർ ബെർണാഡെറ്റും എന്നോടൊപ്പം ഉണ്ടെങ്കിൽ ഓപ്പറേഷൻ തുടങ്ങാമായിരുന്നു..."
ഓപ്പറേഷൻ ഗൗൺ ധരിക്കുവാൻ സിസ്റ്റർ മരിയ അദ്ദേഹത്തെ സഹായിച്ചു. സർജിക്കൽ ഗ്ലൗസ് ധരിക്കുവാൻ സിസ്റ്റർ ബെർണാഡെറ്റും. മരിയ തെരേസയോട് അദ്ദേഹം പറഞ്ഞു. "ഷോർട്ട് ടേം അനസ്തേഷ്യ മതി... ക്ലോറോഫോം പാഡ് തന്നെ ധാരാളം..." ഓപ്പറേഷൻ ടേബിളിനരികിൽ ചെന്ന് അദ്ദേഹം കെൽസോയെ നോക്കി. "റെഡിയല്ലേ...?"
പല്ല് കടിച്ചു പിടിച്ചു കൊണ്ട് കെൽസോ തല കുലുക്കി. "നിങ്ങൾ പുറത്ത് വെയ്റ്റ് ചെയ്യുന്നതായിരിക്കും നല്ലത്..." ഗാലഗറിനോട് ഹാമിൽട്ടൺ പറഞ്ഞു.
പുറത്തേക്കിറങ്ങാനായി ഗാലഗർ തിരിഞ്ഞു. ആ നിമിഷമാണ് അപ്രതീക്ഷിതമായി വാതിൽ തുറന്ന് ഒരു ജർമ്മൻ ഓഫീസർ ഉള്ളിലേക്ക് പ്രവേശിച്ചത്.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ഹോ...ഒന്ന് കരയണം എങ്കിൽ പോലും ഭാഷ മാറരുത്...
ReplyDeleteഅതെ... എന്തെല്ലാം ശ്രദ്ധിച്ചാലാണ്...
Deleteഅല്ലെങ്കിലും ഇതുപോലെയുള്ള നിർണായക ഘട്ടത്തിൽ ഏതെങ്കിലും മാരണം കയറി വരും!!
ReplyDelete(സിസ്റ്റർ പെട്ടിയോട്ടർഷാ അന്ന് അവധിയായിരുന്നു..)
പരിഹസിക്കരുത്...
Deleteറെഡിയല്ലേ..ഹൊ വയ്യ. ആലോചിക്കുമ്പോൾ പേടി ആവുന്നു
ReplyDeleteക്ലോറോഫോം കൊടുത്ത് മയക്കിയിട്ടാണ് സുകന്യാജീ ഓപ്പറേഷൻ...
Deleteകെൽസോ പെടുമോ ..? ഓപ്പറേഷൻ നടക്കുമോ ..?
ReplyDeleteവല്ലാത്ത സസ്പെന്സിലാണ്
സംഗതികൾ അവസാനിച്ചിരിക്കുന്നത് ...!
ഓപ്പറേഷൻ നടക്കണമല്ലോ...
Deleteഅയ്യയ്യോ.. പണി പാളിയോ!
ReplyDeleteപെട്ടെന്നു ചെല്ലൂ അടുത്ത ലക്കത്തിലേക്ക്...
Deleteശ്ശോ. കുഴഞ്ഞല്ലോ
ReplyDeleteചെറുതായിട്ട്...
Delete