ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
"അദ്ദേഹം അപ്പോൾ ഡോർസെറ്റിൽ ഉണ്ടല്ലേ...? എന്തു ചെയ്യുകയാണ് അവിടെ...?" ബ്രിഗേഡിയർ മൺറോ ആരാഞ്ഞു.
"ഞാൻ മനസ്സിലാക്കിയിടത്തോളം പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല..." കാർട്ടർ ഒന്ന് സംശയിച്ച് നിന്നു. "ശ്വാസകോശത്തിൽ രണ്ടു വെടിയുണ്ടകളാണ് ഏറ്റത്... അത് മാത്രവുമല്ല സർ........."
"കദനകഥയൊന്നും വേണ്ട ജാക്ക്... വേറെ നൂറു കൂട്ടം കാര്യങ്ങളുണ്ടെനിക്ക്... അദ്ദേഹത്തെ ജെഴ്സിയിലേക്ക് അയയ്ക്കാനുള്ള എന്റെ ആശയത്തെക്കുറിച്ച് നിങ്ങൾ ആലോചിച്ചു കാണുമല്ലോ... എന്താണാഭിപ്രായം...?"
"എക്സലന്റ് സർ... യാതൊരു പാളിച്ചയും കൂടാതെ അതെങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ചായിരിക്കും ഇനി ഏതാനും ദിവസത്തേക്ക് എന്റെ ചിന്ത..."
"അതെ, അതാണ് നമുക്കാവശ്യം... പറയൂ, വേറെ എന്തൊക്കെ തയ്യാറെടുപ്പുകളാണ് നിങ്ങൾ നടത്തിയിരിക്കുന്നത്...?"
"താങ്കളുടെ പ്രിലിമിനറി പ്ലാനിൽ നിന്നും ഞാൻ മനസ്സിലാക്കിയത് അവിടെ അദ്ദേഹത്തിന്റെ വിശ്വാസ്യത ഉറപ്പിക്കുന്നതിനായി കൂടെ പോകാൻ ഒരാൾ വേണമെന്നതാണ്... ഉദാഹരണത്തിന് ആ ദ്വീപിനെയും അവിടുത്തെ ആൾക്കാരെയും അടുത്തറിയുന്ന ഒരാൾ..."
"ദാറ്റ്സ് റൈറ്റ്..."
"പക്ഷേ ഒരു പ്രശ്നമുണ്ട്... പുതുതായി രണ്ടു പേരുടെ സാന്നിദ്ധ്യം എങ്ങനെയാണ് അവിടെയുള്ളവരെ ബോദ്ധ്യപ്പെടുത്തുക...? ജെഴ്സിയിൽ ജർമ്മൻ അധിനിവേശം നടന്നിട്ട് നാല് വർഷമായിരിക്കുന്നു... ഈ അവസ്ഥയിൽ വിശ്വസനീയമായ ഒരു വിശദീകരണം ഇല്ലാതെ എങ്ങനെയാണ് രണ്ടു പുതുമുഖങ്ങളെ ഒരു സുപ്രഭാതത്തിൽ അവിടെ അവതരിപ്പിക്കുക...?"
"ശരിയാണ്..." മൺറോ തല കുലുക്കി. "എന്നിരുന്നാലും നിങ്ങളുടെ ആവേശം കാണുമ്പോൾ എനിക്കറിയാം അതിനുള്ള മാർഗ്ഗവും നിങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന്... സോ, ലെറ്റ്സ് ഗെറ്റ് ഓൺ വിത്ത് ഇറ്റ് ജാക്ക്... ആരെയാണ് നിങ്ങൾ ഇതിനായി കണ്ടു വച്ചിരിക്കുന്നത്...?"
"സാറാ ആൻ ഡ്രെയ്ട്ടൺ, സർ... വയസ്സ് പത്തൊമ്പത്... ജെഴ്സിയിൽ ജനനം... യുദ്ധം ആരംഭിക്കുന്നതിനു തൊട്ടുമുമ്പ്, മലയായിലെ ഒരു റബ്ബർ പ്ലാന്റർ ആയ പിതാവിനെ സന്ധിക്കാനായി ദ്വീപിൽ നിന്നും യാത്ര തിരിച്ചു... ഭാര്യയുടെ മരണത്തെത്തുടർന്ന് ഒറ്റയ്ക്കായിരുന്നു അയാൾ... സിംഗപ്പൂരിന്റെ പതനത്തിന് ഒരു മാസം മുമ്പ് അയാൾ അവളെ ഇംഗ്ലണ്ടിലേക്ക് കയറ്റി വിട്ടു..."
"എന്ന് വച്ചാൽ അവസാനമായി അവൾ ജെഴ്സിയിൽ ഉണ്ടായിരുന്നത് എന്നാണെന്നാണ്...?" മൺറോ ഫയലിൽ നോക്കി. "ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയെട്ട്... ആറ് വർഷം മുമ്പ്... അവളുടെ പ്രായം വച്ചു നോക്കിയാൽ അതൊരു നീണ്ട കാലയളവാണ് ജാക്ക്... അന്നവളൊരു കൊച്ചു കുട്ടിയായിരുന്നു..."
"അതെ സർ..."
"ഇപ്പോഴായാലും വളരെ ചെറുപ്പമാണ് ഇത്തരം കാര്യങ്ങൾക്ക്..."
"ഈ പ്രായത്തിലുള്ളവരെ ഇതിനു മുമ്പും നാം ഉപയോഗപ്പെടുത്തിയിട്ടുണ്ട് സർ..."
"യെസ്... അത്യപൂർവ്വം... അതും ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളിൽ മാത്രം... എങ്ങനെയാണ് ഇവളെ നിങ്ങൾ കണ്ടെത്തിയത്...?"
"രണ്ട് വർഷം മുമ്പ് തന്നെ SOE യുടെ പരിഗണനാ ലിസ്റ്റിൽ ഇവൾ ഇടം നേടിയിരുന്നു... അമ്മയുടെ അമ്മ ബ്രിറ്റനി സ്വദേശിയായതുകൊണ്ട് ബ്രെറ്റൻ ആക്സന്റിൽ അനായാസം ഫ്രഞ്ച് സംസാരിക്കാനുള്ള അവളുടെ കഴിവ് തന്നെയായിരുന്നു മുഖ്യ കാരണം. പക്ഷേ, പ്രായപൂർത്തി ആവാത്തതിനാൽ സ്വാഭാവികമായും അന്ന് തഴയപ്പെടുകയാണുണ്ടായത്..."
"വേർ ഈസ് ഷീ നൗ...?"
"ഇവിടെ ലണ്ടനിൽത്തന്നെ... ക്രോംവെൽ ഹോസ്പിറ്റലിൽ പ്രൊബേഷണർ നേഴ്സ് ആയി ജോലി ചെയ്യുന്നു..."
"എക്സലന്റ് ജാക്ക്..." മൺറോ എഴുന്നേറ്റ് തന്റെ ഓവർകോട്ട് എടുത്തു. "അവളെ കാണാൻ ഇപ്പോൾത്തന്നെ നാം പോകുന്നു... ഉൽക്കടമായ രാജ്യസ്നേഹം തെളിയിക്കാനുള്ള തന്റെ അവസരം അവൾ പാഴാക്കില്ല എന്നെനിക്ക് ഉറപ്പുണ്ട്..."
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
വരട്ടെ... സാറാ വരട്ടേ...
ReplyDeleteനായിക... നായിക...:)
Deleteരാജ്യസ്നേഹം തെളിയിക്കാൻ ഇനി സാറ
ReplyDeleteയെസ്...
Deleteസോണിയ വന്നോട്ടെ...(കട രമണൻ)
ReplyDeleteവന്നോട്ടെ വന്നോട്ടെ...
Deleteനായിക വന്നിട്ടും ഉണ്ടാപ്രിയെ കാണാനില്ലല്ലോ...
സാറ ആൻ ഡ്രെയ്ട്ടൻ.. ഇനി കളി വേറെ ലെവൽ..
ReplyDeleteതീർച്ചയായും...
Deleteസാറ വരുന്നു 😊
ReplyDeleteയെസ്...
Deleteസാറ വന്നിട്ട് ഇനി സാറാപ്പീറാ ഗോഷ് ആയി മാറുമോ ...?
ReplyDeleteകാത്തിരിക്കാം മുരളിഭായ് നമുക്ക്...
Deleteസാറയുടെ വരവ് കാത്തിരിക്കുന്നു
ReplyDeleteഅടുത്ത ലക്കത്തിൽ...
Deleteരണ്ടാളും പോകട്ടെ..
ReplyDeleteഅല്ലാ, ഹാരി പോകുവോ?
ഹാരിയെക്കൊണ്ട് സമ്മതിപ്പിക്കണം നമുക്ക്...
Delete