വിട ചൊല്ലിയവരുടെ ആത്മാക്കൾ അവരുടെ കല്ലറകൾക്ക് അരികിൽത്തന്നെ അലഞ്ഞു തിരിയുന്നുണ്ടാവും എന്നാണ് റോമാക്കാർ വിശ്വസിച്ചു പോരുന്നത്. മാർച്ച് മാസത്തിലെ ആ തണുത്തുറഞ്ഞ പ്രഭാതത്തിൽ അങ്ങനെ തന്നെ വിശ്വസിക്കാനായിരുന്നു എനിക്കും താല്പര്യം. ഇരുണ്ട് മൂടിക്കെട്ടിയ ആകാശം ഏതു നിമിഷവും രാത്രിയ്ക്ക് വഴി മാറാൻ കാത്തു നിൽക്കുന്ന സന്ധ്യയുടെ പ്രതീതി ജനിപ്പിച്ചു.
ഗ്രാനൈറ്റ് കല്ലുകളാൽ ആർച്ച് രൂപത്തിൽ നിർമ്മിച്ച കവാടത്തിന് മുന്നിൽ നിന്നു കൊണ്ട് ആ സെമിത്തേരിയിലേക്ക് ഞാൻ നോക്കി. അവിടെയുള്ള ബോർഡിൽ ഇപ്രകാരം എഴുതിയിട്ടുണ്ടായിരുന്നു. “Parish Church of St. Brelade”. കല്ലറകളും സ്മാരകശിലകളും അവയ്ക്കിടയിൽ അങ്ങിങ്ങായി ഉയർന്നു നിൽക്കുന്ന കുരിശുകളും ഒക്കെയായി നിബിഡമാണ് ആ സെമിത്തേരി. അതിന്റെ അങ്ങേയറ്റത്തായി ചിറകു വിരിച്ച് നിൽക്കുന്ന ഒരു മാലാഖയുടെ രൂപം ഞാൻ ശ്രദ്ധിച്ചു. പെട്ടെന്നാണ് ദൂരെ ചക്രവാളത്തിൽ ഇടി മുഴങ്ങിയതും കടൽത്തീരത്തു നിന്നും ഇരച്ചെത്തിയ മഴ കോരിച്ചൊരിഞ്ഞു തുടങ്ങിയതും.
ഹോട്ടലിലെ പോർട്ടർ നൽകിയിരുന്ന കുട നിവർത്തി ഞാൻ കോമ്പൗണ്ടിനുള്ളിലേക്ക് കടന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച്ച ബോസ്റ്റണിൽ ആയിരുന്ന ഞാൻ ഫ്രഞ്ച് തീരത്ത് നിന്നും അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് ചാനൽ ഐലന്റ്സിനെക്കുറിച്ചോ ജെഴ്സി ഐലന്റിനെക്കുറിച്ചോ ഒരിക്കലും കേട്ടിട്ടു പോലുമുണ്ടായിരുന്നില്ല. ഇന്ന് വ്യാഴാഴ്ച്ച ആയപ്പോഴേക്കും ലോകത്തിന്റെ ഏതാണ്ട് പകുതി ദൂരമെങ്കിലും താണ്ടി ഞാൻ ഇവിടെയെത്തിയിരിക്കുന്നു. എന്തിനു വേണ്ടിയാണോ എന്റെ ജീവിതത്തിലെ മൂന്ന് വർഷങ്ങൾ ഞാൻ ചെലവഴിച്ചത്, അതിന്റെ ഉത്തരം കണ്ടെത്തുവാനായി.
വളരെ പഴക്കമുള്ള ആ ദേവാലയം ഗ്രാനൈറ്റ് കല്ലുകൾ കൊണ്ട് നിർമ്മിതമായിരുന്നു. സ്മാരകശിലകൾക്ക് നടുവിലൂടെ അതിന് നേർക്ക് നടക്കവെ ഒരു നിമിഷം ഞാൻ കടലിലേക്ക് നോക്കി. തിരയടങ്ങിയിരിക്കുന്നു. കോൺക്രീറ്റ് കടൽഭിത്തി വരെ വിശാലമായി പരന്നു കിടക്കുന്ന സുവർണ്ണ നിറമുള്ള മണൽപ്പരപ്പ്. ഇവിടെ നിന്ന് നോക്കിയാൽ ഞാൻ താമസിക്കുന്ന ഹോട്ടൽ കാണാനാവുന്നുണ്ട്.
ആരോ സംസാരിക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് തുണിത്തൊപ്പി ധരിച്ച് ചുമലിൽ കീറച്ചാക്കുമായി സെമിത്തേരിയുടെ അറ്റത്തുള്ള മതിലിനരികിലെ സൈപ്രസ് മരത്തിന് ചുവട്ടിൽ ഇരിക്കുന്ന രണ്ടു പേരെയാണ്. എന്തോ തമാശ ആസ്വദിച്ചെന്നതു പോലെ പൊട്ടിച്ചിരിച്ചു കൊണ്ട് എഴുന്നേറ്റ് നടന്നകന്ന അവരുടെ കൈയ്യിൽ ഷവൽ ഉണ്ടായിരുന്നു. ദേവാലയത്തിന്റെ അപ്പുറം ചെന്ന് അപ്രത്യക്ഷമായ അവരിൽ നിന്നും മിഴികൾ തിരിച്ച് ഞാൻ ആ മതിലനിരികിലേക്ക് ചെന്നു.
പുതിയതായി കുഴിച്ച കുഴിമാടത്തിന് മഴയിൽ നിന്നും അല്പം സംരക്ഷണം ഒക്കെ ആ സൈപ്രസ് മരം നൽകുന്നുണ്ടായിരുന്നുവെങ്കിലും ഒരു ടാർപോളിൻ കൊണ്ട് അവർ അത് മൂടിയിട്ടുണ്ടായിരുന്നു. ഒരു പക്ഷേ, ഇത്രത്തോളം ആവേശം ഇതിന് മുമ്പ് എന്നെ ഗ്രസിച്ചിട്ടുണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല. ഇത്രയും കാലമായി ഇവയെല്ലാം എന്നെയും കാത്തിരിക്കുകയായിരുന്നു എന്നൊരു തോന്നൽ. ഞാൻ തിരിഞ്ഞ് ആ സ്മാരകശിലകൾക്കിടയിലൂടെ ദേവാലയത്തിന്റെ കവാടത്തിന് നേർക്ക് നടന്നു. ശേഷം, വാതിൽ തുറന്ന് ഉള്ളിൽ പ്രവേശിച്ചു.
ഇരുളും മൗനവുമാണ് ഞാനവിടെ പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിന് വിപരീതമായി ദീപങ്ങളാൽ പ്രകാശപൂരിതമായിരുന്നു അവിടെങ്ങും. വളരെ മനോഹരമായിരുന്നു ആ അന്തരീക്ഷം. ഗ്രാനൈറ്റ് കൊണ്ട് നിർമ്മിതമായ കമാനാകൃതിയിലുള്ള മേൽക്കൂരയിൽ എവിടെയും മരത്തിന്റെ ബീമുകൾ ഉപയോഗിച്ചിട്ടുള്ളതായി കണ്ടെത്താനായില്ല. തികച്ചും വിചിത്രമായിരിക്കുന്നു. അൾത്താരയുടെ സമീപം ചെന്ന് ഞാൻ ചുറ്റുമൊന്ന് വീക്ഷിച്ചു. തികഞ്ഞ നിശ്ശബ്ദത. പൊടുന്നനെ ഒരു വാതിൽ തുറക്കുന്നതിന്റെയും അടയുന്നതിന്റെയും ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ എന്റെ നേർക്ക് ഒരാൾ നടന്നടുത്തു.
നരച്ച മുടിയും വിളറിയ നീലക്കണ്ണുകളുമായിരുന്നു അദ്ദേഹത്തിന്. കറുത്ത ഒരു ളോഹ ധരിച്ചിരുന്ന അദ്ദേഹത്തിന്റെ കൈത്തണ്ടയിൽ ഒരു റെയിൻകോട്ട് മടക്കി ഇട്ടിട്ടുണ്ട്. പ്രായാധിക്യത്താൽ പരുക്കനായി മാറിയ സ്വരത്തിൽ ഐറിഷ് ചുവയുണ്ടായിരുന്നു. “ക്യാൻ ഐ ഹെൽപ്പ് യൂ...?”
“താങ്കളാണോ ഇവിടുത്തെ പുരോഹിതൻ...?” ഞാൻ ചോദിച്ചു.
“ഓ, നോ...” പ്രസന്നവദനനായി അദ്ദേഹം പുഞ്ചിരിച്ചു. “റിട്ടയർ ചെയ്തിട്ട് വർഷങ്ങളായെങ്കിലും തുടരുന്നു എന്ന് പറയാം... എന്റെ പേര് കോളെൻ... ഫാദർ ഡൊണാൾഡ് കോളെൻ... താങ്കൾ അമേരിക്കക്കാരനാണല്ലേ...?”
“അതെ...” ഹസ്തദാനത്തിനായി ഞാൻ അദ്ദേഹത്തിന്റെ കരം കവർന്നു. കാരിരുമ്പിന്റെ കരുത്തായിരുന്നു ആ കൈപ്പടത്തിന് എന്നത് എന്നെ അതിശയിപ്പിച്ചു. “ഞാൻ അലൻ സ്റ്റെയ്സി...”
“ജെഴ്സിയിലേക്കുള്ള പ്രഥമ സന്ദർശനമാണോ ഇത്...?”
“അതെ...” ഞാൻ പറഞ്ഞു. “ഏതാനും ദിവസങ്ങൾക്ക് മുമ്പ് വരെ, ഇങ്ങനെയൊരു സ്ഥലമുള്ള കാര്യം പോലും എനിക്കറിയില്ലായിരുന്നു... മിക്ക അമേരിക്കക്കാരെയും എന്ന പോലെ ന്യൂജെഴ്സിയെക്കുറിച്ച് മാത്രമേ ഞാൻ കേട്ടിരുന്നുള്ളൂ...”
പുഞ്ചിരിച്ചു കൊണ്ട് വാതിലിന് നേർക്ക് നടക്കവെ അദ്ദേഹം തുടർന്നു. “ആദ്യ സന്ദർശനത്തിനായി താങ്കൾ തിരഞ്ഞെടുത്ത സമയം തെറ്റിപ്പോയി... ഭൂമിയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് ജെഴ്സി... പക്ഷേ, മാർച്ച് മാസത്തിൽ അല്ല...”
“പക്ഷേ, എനിക്ക് ഈ യാത്ര മാറ്റി വയ്ക്കാനാവുമായിരുന്നില്ല...” ഞാൻ പറഞ്ഞു. “ഇന്നിവിടെ ഒരാളുടെ ശവസംസ്കാരം നടക്കാൻ പോകുകയല്ലേ...? ഹാരി മാർട്ടിനോയുടെ...?”
റെയിൻകോട്ട് അണിയുവാൻ ഒരുങ്ങിയ അദ്ദേഹം അത് നിർത്തി അത്ഭുതത്തോടെ എന്നെ നോക്കി. “ദാറ്റ്സ് റൈറ്റ്... വാസ്തവത്തിൽ അതിന്റെ ചടങ്ങുകൾ നിർവ്വഹിക്കുന്നത് ഞാൻ തന്നെയാണ്... ഉച്ച തിരിഞ്ഞ് രണ്ടു മണിക്ക്... അദ്ദേഹത്തിന്റെ ബന്ധുക്കളിൽ ആരെങ്കിലുമാണോ താങ്കൾ...?”
“സത്യത്തിൽ അല്ല... ആണെന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ടെങ്കിലും... ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ ഒരു അസിസ്റ്റന്റ് പ്രൊഫസർ ആണ് ഞാൻ... ഫിലോസഫിയിൽ... കഴിഞ്ഞ മൂന്നു വർഷമായി മാർട്ടിനോയുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് ഞാൻ...”
“അതു ശരി...” വാതിൽ തുറന്ന് അദ്ദേഹം പോർച്ചിലേക്ക് ഇറങ്ങി.
“അദ്ദേഹത്തെക്കുറിച്ച് കൂടുതൽ എന്തെങ്കിലും അറിയാമോ താങ്കൾക്ക്...” ഞാൻ ചോദിച്ചു.
“അത്രയൊന്നും അറിയില്ല... അസാധാരണമായ ഒരു അന്ത്യമായിരുന്നു അദ്ദേഹത്തിന്റേത് എന്ന് മാത്രമറിയാം...”
“അതിലും അസാധാരണമായിട്ടാണല്ലോ അദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങൾ ഇപ്പോൾ നടക്കാൻ പോകുന്നത്...” ഞാൻ പറഞ്ഞു. “മരണമടഞ്ഞ് നാൽപ്പത് വർഷങ്ങൾക്ക് ശേഷം ഒരാളെ മറവു ചെയ്യുക എന്നത് ഒരു സാധാരണ സംഭവമല്ലല്ലോ ഫാദർ...”
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
സ്വാഗതം.. സുസ്വാഗതം..
ReplyDeleteജാക്കേട്ടനും വിനുവേട്ടനും ഒപ്പം മറ്റൊരു കാലത്തേയ്ക്ക്..
അതെ... വീണ്ടും നമുക്ക് ആ കാലഘട്ടത്തിലേക്ക് പോകാം... പുതിയ കഥാപാത്രങ്ങളുമായി...
Deleteഅങ്ങനെ വീണ്ടും ഒരു ഉദ്യമം...
ReplyDeleteഒരിയ്ക്കൽ കൂടി തുടക്കം പള്ളിയും കുഴിമാടവും കൊണ്ടാണല്ലോ...
ആശംസകൾ, വിനുവേട്ടാ
അതെ ശ്രീ... തികച്ചും നാടകീയമായി... ഈഗിൾ ഹാസ് ലാന്റഡിന്റെ തുടക്കം പോലെ...
Deleteദേ പിന്നേം ..
ReplyDeleteകുഴിമാടം ഉണ്ടേൽ കലക്കും..
കാത്തിരിക്കുന്നു..
വന്നു വന്ന് ദേവാലയവും സെമിത്തേരിയും ഒരു ശുഭശകുനമായി മാറി അല്ലേ...
Deleteഅപ്പോൾ വീണ്ടും പഴയ കാലത്തേക്ക് ...കാത്തിരിക്കുന്നു..
ReplyDeleteഅതെ... രണ്ടാം ലോകമഹായുദ്ധ കാലത്തിലേക്ക്...
Deleteആഹാ... കഥ വരട്ടേ
ReplyDeleteഈ പുസ്തകവും വായിച്ചതാണോ എച്മൂ...?
Deleteഒരു അസാധാരണ സംഭവുമായി കഥ തുടക്കം
ReplyDeleteത്രില്ലിങ്ങ് ലക്കങ്ങൾക്കായി കാത്തിരുന്നോളൂ സുകന്യാജീ...
Deleteതുടക്കം കൊള്ളാം.സിമിത്തേരി തന്നെ തിരഞ്ഞെ ടുത്തത് നന്നായി. ഇതിലെ നായകൻ ആരെന്നറിയില്ലെങ്കിലും മോളിയും മേരിയുമൊക്കെ വേണം ട്ടോ ..!
ReplyDeleteനായകനും നായികയും ഒക്കെ വരുന്നുണ്ട് അശോകേട്ടാ...
Deleteനല്ല തുടക്കം . ആശംസകൾ ...
ReplyDeleteസന്തോഷം ഗീതാജീ...
Deleteഇനിയങ്ങനെ അന്വേഷണത്തിന്റെ വഴികളിലൂടെ .....
ReplyDeleteആശംസകൾ
സന്തോഷം തങ്കപ്പേട്ടാ...
Deleteഒരസാധാരണ നോവലിന് തുടക്കമായി... ആശംസകൾ വിനുവേട്ടാ :)
ReplyDeleteവളരെ സന്തോഷം മുബീ...
Deleteവീണ്ടും സെമിത്തേരിയിൽ ഒരു കഥ ആരംഭിക്കുന്നു
ReplyDeleteഅതെ... രഹസ്യങ്ങളുടെ കലവറയിൽ നിന്നും...
Deleteസെമിത്തേരിയിൽ നിന്നും തുടങ്ങിയാൽ കലക്കും
ReplyDeleteവർഷങ്ങൾക്ക് ശേഷം വീണ്ടും ബ്ലോഗിൽ കാണാനായതിൽ സന്തോഷം ശ്രീജിത്ത്...
Deleteആകാംക്ഷയുടെ ചുരുൾ നിവർത്തിക്കൊണ്ട് ആ കുഴിമാടത്തിൽ നിന്ന് ഒരു കഥ തുടങ്ങുന്നു.. 👍👍
ReplyDeleteആശംസകൾ വിനുവേട്ടാ... ❤
മഹേഷും എത്തിയോ... സന്തോഷായി... :)
Deleteത്രസിപ്പിക്കുന്ന യുദ്ധകഥകളുടെ രചയിതാവും , സിനിമ തിരക്കഥകൃത്തുമായ ബ്രിട്ടീഷ് നോവലിസ്റ്റ് Henry Patterson (ജാക്ക് ഹിഗ്ഗിൻസ് )ന്റെ 1976 ൽ പുറത്തിറങ്ങിയ The Eagle Has Landed എന്ന സിനിമ കഴിഞ്ഞ ആഴ്ച്ച വീണ്ടും tv യിൽ (അദ്ദേഹത്തിൻറെ ബെസ്റ്റ് സെല്ലർ നോവൽ ) കണ്ടപ്പോൾ വിനുവേട്ടനെയാണ് ആദ്യം ഓർത്തത് ...!
ReplyDeleteഅതെ മലയാളികൾക്ക് ജാക്കേട്ടനേയും അദ്ദേഹത്തിൻറെ പേരുകേട്ട 6 നോവലുകളെയും സ്വതന്തമായ വിവർത്തത്തിലൂടെ പരിചയപ്പെടുത്തിയ ശേഷം, ഇതാ അദ്ദേഹത്തിൻറെ ഒരു പുസ്തകം കൂടി മൊഴിമാറ്റം നടത്തുന്ന യത്നത്തിലേക്ക് വിനുവേട്ടൻ ഒരുങ്ങിയിരിക്കുകയാണ് ഇവിടെ ...!
വിവർത്തകന്റെ ഈ സന്മനസിനും പ്രയത്‌നത്തിനും എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും നേർന്നുകൊണ്ട് പുതിയ കഥയുടെ വായന ആരംഭിക്കുന്നു ...
മുരളിഭായ് കൂടെയുണ്ടെങ്കിൽ ഒരു ബലമാണ് എനിക്ക്... ഈ ജാക്കേട്ടന്റെ email address ഒന്ന് കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ മുരളിഭായ്...? പുള്ളിക്കാരനെ ഒന്ന് മുട്ടിയാൽ Translation ന് ഉള്ള Copy Right വാങ്ങിയെടുക്കാമായിരുന്നു... എങ്കിലേ പുസ്തകം ആക്കാൻ പറ്റൂ...
Deleteവിനുവേട്ടൻ.... വായനായാത്ര തുടങ്ങിക്കഴിഞ്ഞു
ReplyDeleteസന്തോഷായി...
Delete