Saturday, August 14, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 34

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


സാറ ലൈബ്രറിയിൽ എത്തുമ്പോൾ മൺറോയും‌ കാർട്ടറും മാർട്ടിനോയും ചായ രുചിച്ചു കൊണ്ട് നെരിപ്പോടിനരികിൽ ഇരിക്കുന്നുണ്ടായിരുന്നു. "ആഹാ, എത്തിയല്ലോ..." മൺറോ പറഞ്ഞു. "വരൂ, കൂടിക്കോളൂ... ഈ ബ്രെഡ് നല്ല ടേസ്റ്റുണ്ട്..."


കാർട്ടർ അവളുടെ കപ്പിലേക്ക് ചായ പകർന്നു കൊടുത്തു. 


"ഞാൻ എന്തോ ഓഫീസർ ആണെന്നോ ആകുമെന്നോ ഒക്കെ സെർജന്റ് കെല്ലി പറയുന്നത് കേട്ടല്ലോ... എന്താണ് സംഭവം...?" അവൾ ആരാഞ്ഞു.


"ശരിയാണ്... ദൗത്യസംഘത്തിന്റെ ഭാഗമായ വനിതകൾ ഏതെങ്കിലും തരത്തിലുള്ള ഒരു കമ്മീഷൻഡ് റാങ്ക് അലങ്കരിക്കുന്നതിനോടാണ് ഞങ്ങൾക്ക് താല്പര്യം... ശത്രുക്കളുടെ പിടിയിൽ എങ്ങാനും അകപ്പെടുകയാണെങ്കിൽ അത് ഗുണം ചെയ്യുമെന്നാണ്‌ തത്വം..." മൺറോ പറഞ്ഞു.


"പക്ഷേ, സത്യം പറയാമല്ലോ... അത് ഒരു ഗുണവും ചെയ്യാൻ പോകുന്നില്ല എന്നതാണ്‌ യാഥാർത്ഥ്യം..." മാർട്ടിനോ പറഞ്ഞു.


"ഗുണമുണ്ടായാലും ഇല്ലെങ്കിലും WAAF ലെ ഒരു ഫ്ലൈറ്റ് ഓഫീസറാണ്‌ നിങ്ങളിപ്പോൾ..." മൺറോ അവളോട് പറഞ്ഞു. "തൽക്കാലത്തേക്ക് മറ്റൊന്നും ആലോചിക്കേണ്ട... നൗ, ലെറ്റ്സ് ലുക്ക് അറ്റ് ദ് മാപ്പ്..."


അവർ എഴുന്നേറ്റ് മാപ്പ് ടേബിളിനരികിലേക്ക് നീങ്ങി. സൗത്ത് ഇംഗ്ലണ്ടിന്റെയും ചാനലിന്റെയും കൂടാതെ ചാനൽ ഐലന്റ്സിന്റെയും നോർമൻഡിയുടെയും ബ്രിറ്റനിയുടെയും ലാർജ് സ്കെയിൽ മാപ്പുകൾ ആ മേശപ്പുറത്ത് നിവർത്തിയിട്ടുണ്ടായിരുന്നു.


"നമ്മുടെ വീരശൂര പരാക്രമികളായ സീക്രട്ട് ഏജന്റുമാർ നായകന്മാരായി കുറേ ഫിലിംസ്  ഇറങ്ങിയിട്ടുണ്ടല്ലോ... അതിലെല്ലാം അവരെ പാരച്യൂട്ടിലാണ്‌ ഫ്രാൻസിൽ ഡ്രോപ്പ് ചെയ്യുന്നത്... എന്നാൽ ഞങ്ങളാകട്ടെ, കഴിയുന്നതും വിമാനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാനാണ് താല്പര്യപ്പെടുന്നത്..."


"ഐ സീ..." അവൾ പറഞ്ഞു.


"ലൈസാൻഡർ ആണ് അതിനായി ഞങ്ങൾ മിക്കപ്പോഴും ഉപയോഗിക്കുന്നത്... ഈയിടെയായി പൈലറ്റുമാരെ അവരുടെ ഇഷ്ടത്തിന് വിടുകയാണ് ഞങ്ങൾ... അങ്ങനെയാകുമ്പോൾ മൂന്ന് പാസഞ്ചേഴ്സിനെ വരെ കൊണ്ടുപോകാൻ സാധിക്കുന്നുണ്ട്... ഹോൺലി ഫീൽഡിലുള്ള സ്പെഷൽ ഡ്യൂട്ടീസ് സ്ക്വാഡ്രൺ ആണ്‌ അത് ഓപ്പറേറ്റ് ചെയ്യുന്നത്... ഇവിടെ അടുത്താണ്..."


"എത്ര സമയമാണ് ഫ്രാൻസിലേക്കുള്ള ഫ്ലൈറ്റ് യാത്ര...?"


"ഏറിയാൽ ഒന്നര മണിക്കൂർ... കാലാവസ്ഥ അനുകൂലമാണെങ്കിൽ അത്രയും വേണ്ടി വരികയുമില്ല... ഗ്രാൻവിലായിൽ നിന്ന് അത്ര ദൂരെയൊന്നുമായിരിക്കില്ല നിങ്ങൾ ലാന്റ് ചെയ്യുന്നത്... ഇറങ്ങിയതിന് ശേഷം നിങ്ങളുടെ കാര്യങ്ങൾ നോക്കാനായി ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനത്തിന്റെ ആൾക്കാർ ഉണ്ടാകും... പുലർച്ചെയുള്ള യാത്ര ആയിരിക്കും ഉത്തമം... നാല് അല്ലെങ്കിൽ അഞ്ചു മണിയോടെ..."


"പിന്നെയുള്ള കാര്യങ്ങൾ എങ്ങനെയാണ്...?"


"അന്ന് വൈകിട്ട് തന്നെ നിങ്ങൾ ഗ്രാൻവിലായിൽ നിന്നും ജെഴ്സിയിലേക്കുള്ള കപ്പൽ പിടിക്കുന്നു... ഈയിടെയായി കോൺവോയ്കൾ അധികവും രാത്രി കാലങ്ങളിലാണ്‌ പോകുന്നത്..." അദ്ദേഹം മാർട്ടിനോയുടെ നേർക്ക് തിരിഞ്ഞു. "സ്വാഭാവികമായും ഈ കടൽയാത്ര സ്റ്റാൻഡർടെൻ ഫ്യൂറർ മാക്സ് ഫോഗലിന്‌ ഒരു കടമ്പ തന്നെയായിരിക്കും... എങ്കിലും നിങ്ങളുടെ സൈനിക റാങ്കും രേഖകളും അധികാര പത്രവും എല്ലാം കാണുന്നതോടെ ആരും എതിർപ്പ് പ്രകടിപ്പിക്കില്ല എന്ന് തന്നെ കരുതാം..."


മാർട്ടിനോ തല കുലുക്കി. "അഥവാ ആരെങ്കിലും പ്രശ്നമുണ്ടാക്കുകയാണെങ്കിൽ വീ വിൽ ബീ ഇൻ ട്രബിൾ..."


"പിന്നെയുള്ളത് മിസ്സിസ് ഹെലൻ ഡു വിലായും ജനറൽ ഗാലഗറുമായും ബന്ധം സ്ഥാപിക്കുക എന്നതാണ്... അതിനാണ് സാറ നിങ്ങളോടൊപ്പമുള്ളത്..."


"കെൽസോയുടെ കാര്യത്തിൽ എങ്ങനെയാണ്...?"


"അത് പൂർണ്ണമായും നിങ്ങളുടെ കൈകളിലാണ്, മൈ ഡിയർ ബോയ്... നിങ്ങളാണ് ഫീൽഡ് ഓഫീസർ... നിങ്ങൾ എടുക്കുന്ന എന്ത് തീരുമാനത്തിനും എന്റെ പിന്തുണയുണ്ടാവും... യൂ നോ ഹൗ ക്രിറ്റിക്കൽ ദി സിറ്റുവേഷൻ ഈസ്..."


"അതു മതി... ധാരാളം..."


മൺറോ ഫോൺ റിസീവർ എടുത്തു. "മിസ്സിസ് മൂണിനെ ഇങ്ങോട്ട് അയയ്ക്കൂ..." ഫോൺ താഴെ വച്ചിട്ട് അദ്ദേഹം സാറയുടെ നേർക്ക് തിരിഞ്ഞു. "മിസ്സിസ് മൂണിനെ നമുക്ക് ലഭിച്ചത് ഭാഗ്യമെന്ന് വേണം പറയാൻ... അലക്സാണ്ടർ കോർഡയുടെ സ്വാധീനം കൊണ്ട് മാത്രമാണ് ഡെൻഹാം സ്റ്റുഡിയോയിൽ നിന്നും കുറച്ചു നേരത്തേങ്കിലും അവരെ വിട്ടു കിട്ടിയത്... മെയ്ക്കപ്പ്, വസ്ത്രാലങ്കാരം തുടങ്ങിയ വിഷയങ്ങളിൽ അവർക്ക് അറിയാത്തതായി ഒന്നും തന്നെയില്ല..."


കോക്ക്നീ ആക്സന്റിൽ സംസാരിക്കുന്ന തടിച്ച ഒരു വനിതയായിരുന്നു മിസ്സിസ് ഹിൽഡാ മൂൺ. തലമുടി ചുവന്ന ഡൈ കൊണ്ട് നിറം പിടിപ്പിച്ചിരിക്കുന്നു. ആവശ്യത്തിലധികം ലിപ്സ്റ്റിക്ക് തേച്ചിട്ടുണ്ട് ചുണ്ടുകളിൽ. ചുണ്ടിന്റെ കോണിൽ എരിയുന്ന സിഗരറ്റിന്റെ ചാരം അവരുടെ സമൃദ്ധമായ മാറിലേക്ക് കൊഴിഞ്ഞു വീഴുന്നുണ്ട്.


"യെസ്..." സാറയെ ഒന്ന് വലം വച്ച് വിലയിരുത്തിയിട്ട് അവർ പറഞ്ഞു. "വെരി നൈസ്... ആദ്യമായി ഇവരുടെ മുടിയിലാണ് പണി തുടങ്ങേണ്ടത്..."


"മുടിയിലോ...!" അല്പം അങ്കലാപ്പോടെ അവൾ ചോദിച്ചു.


"ഈ ദൗത്യത്തിലെ നിങ്ങളുടെ കഥാപാത്രം അത്തരമൊരു പെൺകുട്ടിയുടേതാണല്ലോ... അവരൊക്കെ മുടി മുകളിലേക്ക് ഉയർത്തിക്കെട്ടി വച്ച് നടക്കുകയാണ്‌ പതിവ്... പുരുഷന്മാരെ ആകർഷിക്കാൻ വേണ്ടി സ്വയം എങ്ങനെയെല്ലാം ആകർഷകമാക്കാൻ പറ്റുമോ അതെല്ലാം അവർ ചെയ്തിരിക്കും... എന്നെ വിശ്വസിക്കൂ, അക്കാര്യത്തിൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രൂപം എന്താണെന്ന് എനിക്കറിയാം..."


സാറയുടെ കൈ പിടിച്ച് അവർ അവളെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി. വാതിൽ അടഞ്ഞതും മാർട്ടിനോ പറഞ്ഞു. "ഇനി അവളെ കാണുമ്പോൾ ഒരു പക്ഷേ നമുക്ക് പോലും തിരിച്ചറിയാൻ സാധിച്ചില്ലെന്ന് വരും..."


"ശരിയാണ്..." മൺറോ പറഞ്ഞു. "അല്ല, അതു തന്നെയാണല്ലോ നമ്മുടെ ആശയവും..."



(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



14 comments:

  1. ആകെ ചൊറ പിടിച്ച ഏർപ്പാടാണല്ലോ.. എന്തായിത്തീരുമോ എന്തോ..

    ReplyDelete
    Replies
    1. എന്തെങ്കിലും ഒക്കെ നടക്കാതിരിക്കില്ല ജിമ്മാ...

      Delete
  2. സാറക്ക് ഇനി എന്തെല്ലാം വേഷം കെട്ടേണ്ടി വരുമോ ആവോ 🙄

    ReplyDelete
    Replies
    1. കാത്തിരിക്കാം നമുക്ക്...

      Delete
  3. സാറയുടെ മേക്ക് ഓവർ ഉഷാറായിരിക്കും.

    ReplyDelete
    Replies
    1. അത് പിന്നെ പറയാനുണ്ടോ...?

      Delete
  4. "ഇനി അവളെ കാണുമ്പോൾ ഒരു പക്ഷേ നമുക്ക് പോലും തിരിച്ചറിയാൻ സാധിച്ചില്ലെന്ന് വരും..."


    ഇനി നമുക്ക് തിരിച്ചറിയാൻ പറ്റാതെ വര്വോ 🙄

    ReplyDelete
    Replies
    1. അയ്യോ...! ഇനി അങ്ങനെയെങ്ങാനും സംഭവിക്കുമോ...?

      Delete
  5. ങേ???? വായനക്കാർ കുറഞ്ഞല്ലോ

    ReplyDelete
    Replies
    1. പലരും പാതി വഴിയിൽ ഉപേക്ഷിച്ചു പോയി സുധീ...

      Delete
  6. ആ പെണ്ണിന്റെ ഒരു കാര്യം.

    ReplyDelete