ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
മുള്ളർ പൊട്ടിച്ചിരിക്കുവാൻ തുടങ്ങി. "വില്ലീ, നിങ്ങളുടെ ആ നില്പ് ഒന്നു കാണേണ്ടതു തന്നെയായിരുന്നു... ഡെസ്കിന് പിന്നിൽ ഒരു സ്കൂൾക്കുട്ടിയെപ്പോലെ... ഒരു ഹാഫ് നിക്കറിന്റെ കുറവും കൂടിയേ ഉണ്ടായിരുന്നുള്ളൂ..."
"ദൈവത്തെ ആണയിട്ട് ഞാൻ പറയുന്നു, അയാളെ ഞാൻ............"
"നിങ്ങൾ ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല വില്ലീ... മറ്റെല്ലാവരെയും പോലെ, ആജ്ഞകൾ അനുസരിക്കുക മാത്രമേ മാർഗ്ഗമുള്ളൂ..." കബോർഡ് തുറന്ന് അദ്ദേഹം കോന്യാക്ക് ബോട്ട്ലും ഒരു ഗ്ലാസ്സും എടുത്തു. "രോഷാകുലനായ റൈഫ്യൂറർ മുന്നിൽ വന്ന് നിൽക്കുന്നത് പോലെയായിരുന്നു എനിക്ക് തോന്നിയത്... എപ്പോഴും പൊക്കിപ്പിടിക്കുന്ന ഒരു ജർമ്മൻ മാഹാത്മ്യം... ചർവ്വിത ചർവ്വണം എന്നല്ലാതെ എന്തു പറയാൻ..."
"ഇനിയും ഇയാളെക്കുറിച്ച് എന്റെ സഹോദരന്റെയടുത്ത് അന്വേഷിക്കണമെന്നാണോ താങ്കൾ പറയുന്നത്, ഹെർ ക്യാപ്റ്റൻ...?" ഗ്രൈസർ ചോദിച്ചു. "ഇന്ന് രാത്രി പത്തു മണിയ്ക്ക് സ്റ്റൂട്ട്ഗാർട്ട് വഴി ഒരു കോൾ ബുക്ക് ചെയ്തിട്ടുണ്ട്..."
"എന്തുകൊണ്ട് അന്വേഷിക്കാതിരിക്കണം...?" മുള്ളർ തന്റെ ഗ്ലാസ്സിലേക്ക് അല്പം കോന്യാക്ക് പകർന്നു. "വില്ലീ, നിങ്ങളുടെ മൂക്ക്... ദൈവത്തെയോർത്ത്, ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കാണിക്കൂ... ഇവിടെ നിൽക്കാതെ കടന്നു പൊയ്ക്കോണം രണ്ടുപേരും എന്റെ കണ്മുന്നിൽ നിന്ന്..."
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ആജ്ഞകൾ അനുസരിക്കുക മാത്രമേ മാർഗമുള്ളു. നിവൃത്തികേട്..
ReplyDeleteകുഞ്ഞ് എപിസോഡ് ആണല്ലോ.
അതെ....
Deleteകുഞ്ഞ് എപ്പിസോഡ്.. ഇത്തിരി കൂടെ ആവാമായിരുന്നു.
ReplyDelete😄
അടുത്ത ഭാഗം നോക്കിയപ്പോൾ വിവർത്തനം ചെയ്തു തീരില്ല... എന്നാൽ പിന്നെ ഇത്രയും മതി എന്ന് കരുതി...
Deleteഇച്ചിരികൂടെ ചെറുത് ആക്കാരുന്നു 😜😜😜
ReplyDeleteഹ ഹ ഹ...
Delete