ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
ബഗാറ്റെലിലെ ഓഫീസേഴ്സ് ക്ലബ്ബിൽ നിന്നും ആവശ്യത്തിനുള്ള ഭക്ഷണവും വൈനും ആയിട്ടാണ് മെസ്സ് സെർജന്റും സംഘവും ഡു വിലാ പ്ലേസിൽ എത്തിയത്. പിന്നീട് അവിടുത്തെ കാര്യങ്ങളെല്ലാം അവർ തന്നെ ഏറ്റെടുക്കുകയാണുണ്ടായത്. അവിടെ ലഭ്യമായ സകല മേശകളും കസേരകളും അവരുടെ കൈവശമുണ്ടായിരുന്ന വെളുത്ത ലിനൻ ടേബിൾ ക്ലോത്ത് കൊണ്ട് വളരെ പെട്ടെന്ന് തന്നെ അലങ്കരിച്ചു. അങ്ങേയറ്റം ബഹുമാനത്തോടെ തന്നെ ഹെലനോട് ഒരു കാര്യം അയാൾ വ്യക്തമാക്കി. ഏതു നിമിഷവും ഫീൽഡ് മാർഷൽ അവിടെയെത്താമെന്നും അതുകൊണ്ട് അവരുടെ ജോലിയിൽ ഇടപെടാതെ മാറി നിന്നാൽ ഉപകാരമായിരിക്കുമെന്നും.
മുകളിൽ തന്റെ ബെഡ്റൂമിലേക്ക് പോയ ഹെലൻ അലമാരയിൽ നിന്നും തനിക്കിഷ്ടപ്പെട്ട ആ പച്ച നിറമുള്ള ഓർഗൻഡി വസ്ത്രം തേടിയെടുത്തു. തലവഴി അത് വലിച്ചിറക്കവെ വാതിലിൽ മുട്ടിയിട്ട് സാറ മുറിക്കുള്ളിൽ പ്രവേശിച്ചു.
“ആതിഥേയ ചമയാനുള്ള ഒരുക്കത്തിലാണല്ലേ…?”
“അല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ലല്ലോ...” ഹെലൻ പറഞ്ഞു. “ഇനി അഥവാ അദ്ദേഹം ശരിയ്ക്കുള്ള ഫീൽഡ് മാർഷൽ ആയിരുന്നെങ്കിൽപ്പോലും…”
മുടി പിറകോട്ട് ചീകിയിട്ട് അവർ ഐവറി നിറമുള്ള ഒരു ബോ തലയിൽ വച്ചു. “യൂ ലുക്ക് വെരി നൈസ്…” സാറ പറഞ്ഞു.
“നീയും ഒട്ടും മോശമല്ല…” കടും നിറത്തിലുള്ള കോട്ടും ഒരു കറുത്ത ചെറിയ ഹാറ്റുമാണ് സാറ ധരിച്ചിരുന്നത്.
“നമ്മുടെ ഭാഗം ഭംഗിയായി ചെയ്യണമല്ലോ… കുഴപ്പങ്ങളൊന്നുമില്ലാതെ ജെഴ്സിയിൽ നിന്നും പുറത്തു കടക്കാൻ പറ്റിയാൽ മതിയായിരുന്നു…” സാറ പറഞ്ഞു.
“ഇനി അധികസമയമില്ലല്ലോ കുട്ടീ…” ഹെലൻ ഒരു നിമിഷനേരം അവളെ തന്നോട് ചേർത്തു പിടിച്ചു. പിന്നെ തിരിഞ്ഞ്, തന്റെ വസ്ത്രത്തിന്റെ ചുളിവുകൾ നേരെയാക്കി.
“നിങ്ങളും ഷോണും തീരുമാനത്തിൽ മാറ്റമൊന്നും വരുത്തില്ലെന്നാണോ…? ഞങ്ങളോടൊപ്പം വരുന്നില്ല…?”
“ഗുഡ് ഹെവൻസ്, നോ… ഞാൻ ഇവിടെയില്ലെങ്കിൽ പിന്നെ ഡു വിലാ പ്ലേസിന് എന്തു സംഭവിക്കുമെന്ന് അറിയുമോ…? റാൾഫിന് തിരികെ ഇങ്ങോട്ട് വരുവാൻ പിന്നെ എന്ത് കാരണമാണുള്ളത്…? പിന്നെ ഷോണിന്റെ കാര്യം… അദ്ദേഹം പറയാറുള്ളത് ഓർമ്മയില്ലേ…? ഒരു ഐറിഷ് പൗരൻ എന്ന നിലയിൽ താനൊരു നിഷ്പക്ഷനാണെന്ന്…” അല്പം ലിപ്‌സ്റ്റിക്ക് ചുണ്ടിൽ പുരട്ടിയിട്ട് അവർ തുടർന്നു. “എന്നെ സംബന്ധിച്ചിടത്തോളം ഭയപ്പെടേണ്ട കാര്യങ്ങൾ ഒന്നും തന്നെയില്ല… നീയും സ്റ്റാൻഡർടൻഫ്യൂറർ ഫോഗെലും അപ്രതീക്ഷിതമായി ഇവിടെയെത്തിയ അതിഥികൾ മാത്രമാണ്… അഥവാ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽത്തന്നെ എന്നെ സഹായിക്കാൻ ഗ്വിഡോ ഇവിടെയുണ്ടല്ലോ…”
“യൂ ആർ റിയലി ക്വൈറ്റ് എ റിമാർക്കെബ്‌ൾ വുമൺ…” സാറ പറഞ്ഞു.
“ഓൾ വിമെൻ ആർ റിമാർക്കെബ്‌ൾ, മൈ ഡാർലിങ്ങ്… അങ്ങനെ ആയല്ലേ പറ്റൂ കുട്ടീ… പുരുഷന്മാരുടെ ലോകമല്ലേ ഇത്…” അവർ ജാലകത്തിനരികിലേക്ക് നീങ്ങി. “യെസ്, ഞാൻ വിചാരിച്ചതേയുള്ളൂ… അവർ അതാ എത്തിക്കഴിഞ്ഞു…” ഹെലൻ തിരിഞ്ഞ് അവളെ നോക്കി പുഞ്ചിരിച്ചു. “ഒരു കാര്യം മറക്കണ്ട… താഴെ, ആ ഓഫീസർമാരുടെയിടയിൽ വച്ച്, നമ്മൾ തമ്മിലുള്ള പെരുമാറ്റം തികച്ചും ഔപചാരികമായിട്ടായിരിക്കണം… ഫ്രഞ്ചിൽ മാത്രമേ സംസാരിക്കാവൂ…”
“തീർച്ചയായും, ഞാൻ ശ്രദ്ധിച്ചോളാം…”
“ഗുഡ്… എങ്കിൽ ശരി, ഇനി കളത്തിലേക്ക്… ആദ്യം ഞാൻ ചെല്ലട്ടെ… നീ കുറച്ചു കഴിഞ്ഞിട്ട് വന്നാൽ മതി…” അവർ പുറത്തേക്ക് നടന്നു.
***
താഴെ ഹാളിലെത്തിയ സാറ കണ്ടത് ഗ്വിഡോയും ബ്രൂണോ ഫെൽറ്റും വേറെ മൂന്ന് നേവൽ ഓഫീസർമാരും ഫ്രണ്ട് ഡോറിന് മുന്നിൽ അക്ഷമയോടെ ഉലാത്തുന്നതാണ്. ഇടയ്ക്കിടെ അവർ പുറത്തേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു. “ആഹ്, മദ്മോയ്സേ ലത്വാ...” ഗ്വിഡോ ഫ്രഞ്ചിൽ അവളെ അഭിസംബോധന ചെയ്തു. “പതിവ് പോലെ മനോഹരിയായിരിക്കുന്നല്ലോ… ഫീൽഡ് മാർഷൽ ഇതാ, ഇപ്പോൾ എത്തിയതേയുള്ളൂ…”
അവർ പുറത്തേക്കിറങ്ങി. നെക്കർ ബാമിനെ ഹെലന് പരിചയപ്പെടുത്തി. അദ്ദേഹത്തിനൊപ്പമുള്ള ഓഫീസർമാരുടെ സംഘത്തിന് പിറകിൽ നിൽക്കുന്ന ഹാരിയെ അപ്പോഴാണ് സാറ ശ്രദ്ധിച്ചത്. അവരിലൊരുവൻ ഫീൽഡ് മാർഷലിന്റെ ലെതർകോട്ടും ബാറ്റണും ഗ്ലൗസും ഏറ്റുവാങ്ങി. ട്യൂണിക്കിന്റെ ബട്ടൻ അല്പം ലൂസാക്കിയിട്ട് അദ്ദേഹം ഹെലന് നേർക്ക് തിരിഞ്ഞ് ഇംഗ്ലീഷിൽ സംഭാഷണം ആരംഭിച്ചു.
“നിങ്ങളുടെ ആതിഥ്യമര്യാദയ്ക്ക് ഹാർദ്ദമായ നന്ദി രേഖപ്പെടുത്തുന്നു, ഫ്രോ ഡു വിലാ… നിങ്ങൾക്ക് ബുദ്ധിമുട്ടായിക്കാണുമെന്ന് അറിയാം… ജെഴ്സിയിലെ പ്രസിദ്ധമായ കൊട്ടാരങ്ങളിൽ ഏതെങ്കിലുമൊന്ന് കാണണമെന്നുണ്ടായിരുന്നു എനിക്ക്… അപ്പോഴാണ് നിങ്ങളുടെ ഭവനത്തെക്കുറിച്ച് അറിയാനിടയായത്…”
“മറ്റു പലതുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒന്നുമല്ല, ഹെർ ഫീൽഡ് മാർഷൽ… ഉദാഹരണത്തിന് സെയ്‌ന്റ് ഔൺ കൊട്ടാരം… അതൊക്കെയാണ് കാണേണ്ടത്…”
“പക്ഷേ, ഇതും ഒട്ടും മോശമല്ല… ഗംഭീരം തന്നെ… ഗാർഡനും പൂക്കളും പനകളും തൊട്ടു താഴെയുള്ള കടലും എല്ലാം… നയനമനോഹരം…” ഹസ്തദാനത്തിനായി ആചാരപൂർവ്വം അദ്ദേഹം കൈ നീട്ടി. “ഇനി എനിയ്ക്കായി ഒരു ഉപകാരം ചെയ്യുമെങ്കിൽ സന്തോഷമായി… അല്പം ഷാമ്പെയ്നും കുറച്ച് ലോബ്സ്റ്ററും… യുദ്ധത്തെക്കുറിച്ച് തൽക്കാലത്തേക്ക് നമുക്ക് മറക്കാൻ ശ്രമിക്കാം…”
“ലോബ്സ്റ്റർ…? ബുദ്ധിമുട്ടാണ്, ഹെർ ഫീൽഡ് മാർഷൽ… എങ്കിലും ഞാൻ നോക്കട്ടെ ലഭ്യമാണോയെന്ന്…” ഹസ്തദാനം നൽകിയിട്ട് അദ്ദേഹത്തെയും കൊണ്ട് അവർ ആ പുൽത്തകിടിയിലൂടെ ഡൈനിങ്ങ് ടേബിളുകൾക്കരികിലേക്ക് നടന്നു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
"All women are remarkable... "
ReplyDeleteഉവ്വ
Deleteഎന്ന് വച്ചാൽ എന്താണ്...? മേപ്പട്ടും ഉഴിയാൻ വയ്യാ, കീഴ്പ്പട്ടും ഉഴിയാൻ വയ്യാന്നാണോ ഉത്തമന്മാരേ...? 😛
Deleteവിനുവേട്ടൻ 😜😂😂😂
Delete@സുധി: 😄
Deleteലോബ്സ്റ്റർ ഇല്ലേൽ വേണ്ട ..
ReplyDeleteമറ്റേ സാധനം ഇത്തിരി കിട്ടിയാൽ കൊള്ളാരുന്നു.
ഈ മദ്യത്തിനൊക്കെ ഇത്രയ്ക്കും ടേസ്റ്റാണോ...? 🤔
Deleteആർക്കറിയാം 😜
Delete@സുധി: ഒന്നുമറിയാത്തൊരു പഞ്ചപാവം... 🤭
Delete😜😜😜
Delete
ReplyDeleteരണ്ടുപേരെയും പിടിക്കുന്നതെങ്ങനെയെന്ന് ആലോചിച്ചു ഇരിക്കപ്പൊറുതിയില്ല
മാർട്ടിനോയെയും സാറയെയുമാണോ ഉദ്ദേശിച്ചത്...? അതോ മാർട്ടിനോയെയും ഹെയ്നി ബാമിനെയുമാണോ...?
Deleteമാർട്ടീനോ +ഹെയ്നി
Deleteഅതാണ് അതിന്റെ സസ്പെൻസ്...
Deleteആതിഥ്യമര്യാദ എന്ന് പറഞ്ഞാൽ ഇതാണ്
ReplyDeleteമുൻകൂട്ടി പറഞ്ഞുറപ്പിച്ച തിരക്കഥ ഭംഗിയായി അവതരിപ്പിക്കുന്നു...
Delete"ഗാർഡനും പൂക്കളും പനകളും തൊട്ടു താഴെയുള്ള കടലും എല്ലാം… നയനമനോഹരം"
ReplyDeleteസാഹചര്യം മാത്രം ശരിയല്ല