Wednesday, October 19, 2022

നൈറ്റ് ഓഫ് ദി ഫോക്സ് – 85

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


ഉച്ചഭക്ഷണത്തിന് ശേഷം ഫോട്ടോ സെഷനായി ഗ്വിഡോ ഓർസിനി അനുവാദം ചോദിച്ചു. സന്തോഷത്തോടെ തന്നെ ഫീൽഡ് മാർഷൽ അതിന് അനുമതി നൽകുകയും ചെയ്തു. അവിടെ കൂടിയിരുന്ന ഓഫീസർമാരോടൊമുള്ള ചിത്രങ്ങൾ എടുക്കുമ്പോൾ മാർട്ടിനോ ഫീൽഡ് മാർഷലിന്റെ തൊട്ടരികിൽത്തന്നെയുണ്ടായിരുന്നു. എല്ലാം വളരെ ഭംഗിയായിത്തന്നെ കലാശിച്ചു.

 

നാലാമത്തെ ഗ്ലാസ് ഷാമ്പെയ്നുമായി മദ്യചഷകങ്ങൾ വച്ചിരിക്കുന്ന മേശയ്ക്കരികിൽ ഹോഫറിനും മാർട്ടിനോയ്ക്കുമൊപ്പം നിൽക്കുകയാണ് നെക്കർ. “അദ്ദേഹം ശരിയ്ക്കും ആസ്വദിക്കുന്നുണ്ട് എല്ലാം  അയാൾ പറഞ്ഞു.

 

ഹോഫർ തല കുലുക്കി. “തീർച്ചയായും വളരെ മനോഹരമായ ഇടവും ആകർഷകത്വം തുളുമ്പുന്ന ആതിഥേയയും

 

“പക്ഷേ, ഒട്ടും താല്പര്യമില്ലായ്മയോടെയാണെന്ന് മാത്രം” മാർട്ടിനോ പറഞ്ഞു. “എങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാൻ അവർക്കറിയാം ഇംഗ്ലീഷ് ഉപരിവർഗ്ഗത്തിൽപ്പെട്ടവർ ഇക്കാര്യത്തിൽ വിദഗ്ദ്ധരാണ്

 

“ആയിരിക്കാം” നെക്കർ പറഞ്ഞു. “താങ്കൾ പറഞ്ഞതിൽ കാര്യമില്ലാതെയില്ല അവരുടെ ഭർത്താവ് ബ്രിട്ടീഷ് ആർമിയിലെ ഒരു മേജറാണ്

 

“അങ്ങനെ വരുമ്പോൾ ജർമ്മൻ സാമ്രാജ്യത്തിന്റെ ശത്രുവുംനിങ്ങളെ ഞാനത് ഓർമ്മിപ്പിക്കേണ്ട കാര്യമില്ലല്ലോ” മറ്റൊരു ഷാമ്പെയ്ൻ ഗ്ലാസ് എടുത്തിട്ട് മാർട്ടിനോ ദൂരേയ്ക്ക് നടന്നു.

 

ഏതാനും നാവികരാൽ വലയം ചെയ്തു നിൽക്കുന്ന സാറയുടെ ഫോട്ടോകൾ എടുക്കുന്ന തിരക്കിലായിരുന്നു ഗ്വിഡോ. കൈ ഉയർത്തി വീശിയ അവളുടെ അടുത്തേക്ക് മാർട്ടിനോ ചെന്നു.

 

“മാക്സ്” അവൾ വിളിച്ചു. “നമ്മളൊരുമിച്ച് ഒരു ഫോട്ടോ എടുക്കണം

 

ഷാമ്പെയ്ൻ ഗ്ലാസ് ബ്രൂണോയുടെ കൈയ്യിൽ കൊടുത്തിട്ട് അദ്ദേഹം പുഞ്ചിരിച്ചു. “അതിനെന്താ?”

 

അവളുടെ ചുറ്റുമുണ്ടായിരുന്നവർ ഒരു വശത്തേക്ക് മാറി നിന്നു. മാർട്ടിനോയും സാറയും ഒരുമിച്ച് ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്തു. ഹെലൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ചോർത്ത് അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. തനിയ്ക്ക് അദ്ദേഹത്തെ നഷ്ടമാകുമോ എന്ന സന്ദേഹത്തോടെ ആ കൈകളിൽ മുറുകെപ്പിടിച്ചുകൊണ്ട് അവൾ നിന്നു.

 

“നന്നായിട്ടുണ്ട്” ഗ്വിഡോ പുഞ്ചിരിച്ചു.

 

“ഗുഡ്” മാർട്ടിനോ ബ്രൂണോയുടെ കൈയ്യിൽ നിന്നും തന്റെ ഷാമ്പെയ്ൻ ഗ്ലാസ് തിരികെ വാങ്ങി. “ഇനി എനിക്ക് ഫീൽഡ് മാർഷലുമായി അല്പം സംസാരിക്കാനുണ്ട് ആൻ മാരിയെ നിങ്ങൾ ശ്രദ്ധിച്ചോളുമല്ലോ അല്ലേ?” ഗ്വിഡോയോട് പറഞ്ഞിട്ട് അദ്ദേഹം ദൂരേയ്ക്ക് നടന്നു.

 

മുള്ളർ അങ്ങോട്ട് വരുന്നത് മറ്റുള്ളവരെക്കാൾ മുമ്പ് തന്നെ അദ്ദേഹം കണ്ടിരുന്നു. നെക്കറുമായി സംസാരിച്ചുകൊണ്ടിരുന്ന അയാളുടെ അടുത്തേക്ക് ഒരു മിലിട്ടറി പോലീസ് മോട്ടോർസൈക്കിൾ വന്നു നിന്നു. ഗ്രൈസർ ആയിരുന്നു അത്. എല്ലാം വീക്ഷിച്ചുകൊണ്ട് മാർട്ടിനോ അവിടെത്തന്നെ നിന്നു. മോട്ടോർസൈക്കിൾ സ്റ്റാന്റിൽ വച്ചിട്ട് ഗ്രൈസർ മുള്ളറുടെയടുത്ത് വന്ന് എന്തോ പറഞ്ഞു. നെക്കറോട് അനുവാദം ചോദിച്ച് മുള്ളർ ഗ്രൈസറെയും കൂട്ടി അല്പം ദൂരേയ്ക്ക് നടന്നു. കുറച്ചു കഴിഞ്ഞ് ആരെയോ തേടുന്നതു പോലെ അയാൾ ചുറ്റിനും നോക്കി. മാർട്ടിനോയെ കണ്ടതും അയാൾ പുൽത്തകിടി മുറിച്ചുകടന്ന് അദ്ദേഹത്തിനരികിലേക്ക് വന്നു.

 

“താങ്കളോട് സ്വകാര്യമായി അല്പം സംസാരിക്കാനുണ്ടായിരുന്നു, സ്റ്റാൻഡർടൻഫ്യൂറർ” തെല്ല് സന്ദേഹത്തോടെ മുള്ളർ പറഞ്ഞു.

 

“അതിനെന്താ, തീർച്ചയായും” അല്പം ദൂരെ മരക്കൂട്ടങ്ങൾക്കരികിലേക്ക് അവർ നടന്നു. “എന്ത് സഹായമാണ് നിങ്ങൾക്ക് എന്നിൽ നിന്നും വേണ്ടത്?”

 

“എന്റെ സംഘത്തിലെ ഒരാൾ ഇന്നലെ രാത്രി മരണമടഞ്ഞു അല്പം കുഴഞ്ഞ കേസാണ് ലാ മോയിലെ പാറക്കെട്ടിനരികിൽ നിന്നും അയാളുടെ കാർ താഴേക്ക് വീണു

 

“കഷ്ടമായിപ്പോയല്ലോ” മാർട്ടിനോ പറഞ്ഞു. “അയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നോ?”

 

“സാദ്ധ്യതയില്ല്ലാതില്ല” തെല്ല് കരുതലോടെ അയാൾ പറഞ്ഞു. “സംശയമെന്താണെന്ന് വച്ചാൽ, ആ പ്രദേശത്ത് അയാൾ പോകേണ്ട യാതൊരു കാരണവും ഞങ്ങൾ കാണുന്നില്ല എന്നതാണ് അതും അത്രയും ദൂരെ

 

“ഒരു പക്ഷേ, പെണ്ണുകേസ് വല്ലതുമായിരിക്കുമോ?” മാർട്ടിനോ ആരാഞ്ഞു.

 

“പക്ഷേ, അതിന് വേറെ മൃതദേഹമൊന്നും കണ്ടെത്തിയിട്ടുമില്ല

 

“എങ്കിൽ സംഭവം ദുരൂഹം തന്നെ പക്ഷേ, ഇക്കാര്യത്തിൽ ഞാനെന്ത് ചെയ്യണമെന്നാണ്?” അടുത്ത ചോദ്യം എന്തായിരിക്കുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ മാർട്ടിനോ ചോദിച്ചു.

 

“അയാളുടെ കാർ ആ വഴി പോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്ന് ആ സെക്ടറിലുള്ള മിലിട്ടറി പോലീസ് പട്രോൾ സംഘത്തിന്റെയടുത്ത് ഒരു റൂട്ടീൻ ചെക്ക് നടത്തിയിരുന്നു ഞങ്ങൾ

 

“എന്നിട്ട് അവർ കണ്ടിരുന്നോ?”

 

“ഇല്ല പക്ഷേ, ഇന്ന് പുലർച്ചെ രണ്ടുമണിയോടടുത്ത് താങ്കളുടെ ക്യൂബൽവാഗൺ റൂട്ട് ഡു സൂദിൽ വച്ച് അവർ തടഞ്ഞു നിർത്തിയിരുന്നുവെന്ന് റിപ്പോർട്ട് ലഭിച്ചിരിക്കുന്നു

 

“ശരിയാണ്” തികഞ്ഞ ശാന്തതയോടെ മാർട്ടിനോ പറഞ്ഞു. “പക്ഷേ, നിങ്ങളുടെ പ്രശ്നവുമായി അതിനെന്ത് ബന്ധം?”

 

“റൂട്ട് ഡു സൂദിൽ നിന്നും കോർബിയർ റോഡിലേക്ക് തിരിഞ്ഞ് അധികം ദൂരെയല്ല ക്ലൈസ്റ്റിന് അപകടം പിണഞ്ഞ ലാ മോയ് പോയിന്റ്

 

“കാര്യത്തിലേക്ക് വരൂ, മുള്ളർ ഫീൽഡ് മാർഷൽ എനിക്കായി കാത്തിരിക്കുകയാണ്

 

“തീർച്ചയായും, സ്റ്റാൻഡർടൻഫ്യൂറർ പുലർച്ചെ രണ്ടുമണി നേരത്ത് താങ്കൾ അവിടെ എന്തുചെയ്യുകയായിരുന്നുവെന്നാണ് ഞാൻ അത്ഭുതപ്പെടുന്നത്

 

“വളരെ ലളിതം” മാർട്ടിനോ പറഞ്ഞു. “നിങ്ങൾക്കറിയാമല്ലോ, റൈഫ്യൂററുടെ പ്രത്യേക നിർദ്ദേശപ്രകാരമുള്ള ഒരു ദൗത്യവുമായിട്ടാണ് ഞാൻ എത്തിയിരിക്കുന്നതെന്ന് തിരികെ ബെർലിനിൽ എത്തുമ്പോൾ എന്തെല്ലാം ക്രമക്കേടുകളാണ് ഞാൻ ജെഴ്സിയിൽ കണ്ടെത്തിയത് എന്നതിനെക്കുറിച്ച് ഒരു റിപ്പോർട്ട് അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട് അത് നിങ്ങൾക്ക് അനുകൂലമായിരിക്കില്ല എന്ന് പറയേണ്ടി വരുന്നതിൽ എനിക്ക് ഖേദമുണ്ട്

 

മുള്ളർ പുരികം ചുളിച്ചു. “വിരോധമില്ലെങ്കിൽ അല്പം കൂടി വിശദമാക്കാമോ, സ്റ്റാൻഡർടൻഫ്യൂറർ?”

 

“ഉദാഹരണത്തിന്, ഈ ദ്വീപിലെ സുരക്ഷാസന്നാഹം” മാർട്ടിനോ പറഞ്ഞു. “അല്ലെങ്കിൽ അതിന്റെ അഭാവം അതേ, മുള്ളർ ഇന്ന് പുലർച്ചെ റൂട്ട് ഡു സൂദിൽ വച്ച് മിലിട്ടറി പോലീസ് പട്രോൾ എന്നെ തടഞ്ഞു നിർത്തിയിരുന്നു പാതിരാത്രിയിലാണ് ഞാൻ ഡു വിലാ പ്ലേസിൽ നിന്നും ഇറങ്ങി സെന്റ് പീറ്റേഴ്സ് വാലിയിലൂടെ ഗ്രെവ് ഡു ലെക്ക് വഴി നാട്ടിൻപുറത്തേക്ക് വാഹനവുമായി തിരിച്ചത് ഒരു മണി കഴിഞ്ഞപ്പോൾ ലെ ലാന്റ്സിന്റെ പിൻഭാഗത്തെ റോഡിലൂടെ ഞാൻ സെന്റ് ഔൺ ഉൾക്കടലിന്റെ വടക്കേ അറ്റത്തുള്ള എൽ എറ്റാക്കിൽ എത്തിച്ചേർന്നു അതൊരു ഡിഫൻസ് ഏരിയയാണ്, ശരിയല്ലേ?”

 

“അതെ, സ്റ്റാൻഡർടൻഫ്യൂറർ

 

“ആ പ്രദേശങ്ങളിലെല്ലാം തന്ത്രപ്രധാനമായ മിലിട്ടറി ഇൻസ്റ്റലേഷനുകളുമുണ്ട്

 

“ശരിയാണ്

 

“അക്കാര്യത്തിൽ നിങ്ങൾ എന്നോട് യോജിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട് പിന്നെ ഞാൻ ഡ്രൈവ് ചെയ്തത് തീരദേശപാത വഴി കോർബിയർ ലൈറ്റ്‌ ഹൗസിലേക്കായിരുന്നു അപ്പോഴാണ് റൂട്ട് ഡു സൂദിൽ വച്ച് രണ്ട് മിലിട്ടറി പോലീസുകാർ എന്നെ തടഞ്ഞത് റോഡരികിൽ നിന്ന് സിഗരറ്റ് വലിച്ചുകൊണ്ടിരിക്കുകയായിരുന്നു അവരെന്നോർക്കണം കാര്യം മനസ്സിലായല്ലോ അല്ലേ മുള്ളർ?” മാർട്ടിനോയുടെ മുഖം അപകടകരമാം വിധം പരുക്കനായിരുന്നു. പാതിരാത്രി കഴിഞ്ഞ് ഈ ദ്വീപിലെ ഒട്ടുമിക്കയിടങ്ങളിലും, അതും അത്യന്തം സെൻസിറ്റിവ് ആയ മിലിട്ടറി ഇൻസ്റ്റലേഷനുകൾക്കരികിലൂടെ വാഹനമോടിച്ച് കടന്നുപോയിട്ടും ആകെക്കൂടി ഒരേയൊരു തവണ മാത്രമാണ് ഞാൻ തടഞ്ഞു നിർത്തപ്പെട്ടത്” മറ്റുള്ളവരുടെ ശ്രദ്ധ തന്നിലേക്ക് പതിക്കുന്നതിനായി അദ്ദേഹം ശബ്ദമുയർത്തി. “നിങ്ങളുടെ അഭിപ്രായത്തിൽ അത് തൃപ്തികരമാണെന്നാണോ?”

 

“അല്ല, സ്റ്റാൻഡർടൻഫ്യൂറർ

 

“എങ്കിൽ അക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്ന് നോക്കൂ” മാർട്ടിനോ തന്റെ ഗ്ലാസ് മേശപ്പുറത്ത് വച്ചു. “ഫീൽഡ് മാർഷൽ എന്നെ കാത്തിരുന്നു മുഷിഞ്ഞു കാണണം ഞാൻ പോകുന്നു

 

അദ്ദേഹം നടന്നു നീങ്ങവെ ഗ്രൈസർ മുള്ളറുടെ അടുത്തേക്ക് വന്നു. “എന്താണുണ്ടായത്?”

 

“പ്രത്യേകിച്ചൊന്നുമില്ല ഇൻസ്പെക്ഷന്റെ ഭാഗമായിട്ടായിരുന്നു ആ യാത്രകൾ എന്നാണ് അദ്ദേഹം പറയുന്നത് ദ്വീപിന്റെ പടിഞ്ഞാറൻ പ്രദേശത്തു കൂടിയുള്ള രണ്ടു മണിക്കൂർ നീണ്ട യാത്രയ്ക്കിടയിൽ വെറും ഒരു തവണ മാത്രമേ അദ്ദേഹം തടയപ്പെട്ടുള്ളുവത്രെ റൂട്ട് ഡു സൂദിൽ വച്ച്

 

“ആ വിശദീകരണം താങ്കൾ വിശ്വസിക്കുന്നുണ്ടോ, ഹെർ ക്യാപ്റ്റൻ?”

 

“ഓ, അദ്ദേഹം പറഞ്ഞ കാര്യങ്ങൾ സാഹചര്യവുമായി ഇണങ്ങുന്നത് തന്നെ” മുള്ളർ പറഞ്ഞു. “എങ്കിലും എന്റെ ആ പഴയ പോലീസ് സ്വഭാവം അങ്ങോട്ട് മാറുന്നില്ല ആ സമയത്ത് അദ്ദേഹം അവിടെയുണ്ടായിരുന്നു എന്നത് ഒരു വസ്തുത തന്നെയാണ് യാദൃച്ഛികത എന്ന വാക്കിനെ ഞാൻ വെറുക്കുന്നു

 

“ഞാനിപ്പോൾ എന്താണ് ചെയ്യേണ്ടത്?”

 

“പാവം വില്ലിയുടെ മൃതശരീരം മുകളിലെത്തിച്ച ഉടൻ തന്നെ പോസ്റ്റ്മോർട്ടത്തിനുള്ള ഏർപ്പാടാക്കണം മരണസമയത്ത് മദ്യത്തിൽ കുളിച്ചിരിക്കുകയായിരുന്നുവെങ്കിൽ അക്കാര്യം അറിയാനാകുമല്ലോ അതോടെ കാര്യങ്ങൾക്ക് ഒരു വ്യക്തത കൈവരും

 

“ഓൾറൈറ്റ്, ഹെർ ക്യാപ്റ്റൻ അത് ഞാൻ ഏറ്റു മോട്ടോർസൈക്കിളിനരികിൽ ചെന്ന് അത് സ്റ്റാർട്ട് ചെയ്ത് അയാൾ ഓടിച്ചു പോയി.

 

                                                         ***

 

ഹെലനോടും ഏതാനും ഓഫീസർമാരോടുമൊപ്പം സംസാരിച്ചുകൊണ്ടിരുന്ന ഹെയ്നി ബാം മാർട്ടിനോയെ കണ്ടതും തിരിഞ്ഞു. “ആഹ്, എത്തിയല്ലോ ഫോഗെൽ ഇത്രയും മനോഹരമായ ഒരിടം സന്ദർശിക്കുവാൻ വഴിയൊരുക്കിയതിൽ ഞാൻ കടപ്പെട്ടിരിക്കുന്നു

 

“സന്തോഷമേയുള്ളൂ, ഹെർ ഫീൽഡ് മാർഷൽ

 

“വരൂ, നമുക്ക് അല്പം നടക്കാം ബെർലിനിലെ പുതിയ വിശേഷങ്ങൾ എന്തൊക്കെയാണെന്ന് പറയൂ” ഹെലന്റെ കൈപ്പടം കൈയ്യിലെടുത്തു മുത്തിയിട്ട് അദ്ദേഹം ചോദിച്ചു. “യൂ വിൽ എക്സ്ക്യൂസ് അസ്, ഫ്രോ ഡു വിലാ?”

 

“ഒഫ് കോഴ്സ്, ഹെർ ഫീൽഡ് മാർഷൽ

 

മാർട്ടിനോയും ബാമും തിരിഞ്ഞ് പുൽത്തകിടിയിലൂടെ മരക്കൂട്ടങ്ങൾക്കരികിലേക്ക് നടന്നു. അവിടെ നിന്നാൽ ഉൾക്കടലിന്റെ വ്യക്തമായ ദൃശ്യം കാണാമായിരുന്നു. “കണ്ടിടത്തോളം വച്ചു നോക്കുമ്പോൾ ഈ നാടകം ഒരു ദുഃഖപര്യവസായിയായി മാറുമോ എന്നൊരു സന്ദേഹം” ബാം പറഞ്ഞു.

 

“നോക്കൂ, ബ്രെഹ്‌ത്തിന്റെ ദാർശനികതയെക്കുറിച്ച് ചർച്ച ചെയ്യാനുള്ള അവസരമല്ല ഇത് സംഭവിക്കാൻ പോകുന്നത് ഇതാണ് എട്ടു മണിക്ക് ആ മെയിൽ വിമാനം ടേക്ക് ഓഫ് ചെയ്യുന്നു ഏതാണ്ട് അതേ സമയത്തു തന്നെ നിങ്ങളുടെ സ്റ്റോർക്ക് വിമാനവും പുറപ്പെടുമെന്നാണ് അവർ വിചാരിച്ചിരിക്കുന്നത്

 

“എന്നിട്ട്?”

 

“ഏഴു മണിക്ക് ഞാൻ സെപ്റ്റംബർ ടൈഡിൽ എത്തും എന്നോടൊപ്പം സാറയുമുണ്ടാകും പിന്നെ ക്രീഗ്സ്മറീൻ യൂണിഫോമിൽ ദേഹം മുഴുവനും ബാൻഡേജുമായി കെൽസോയും

 

“ഹോഫറിന്റെ പ്രതികരണം എന്തായിരിക്കും?”

 

“നാം പറയുന്നത് അനുസരിക്കുകയേ മാർഗ്ഗമുള്ളൂ അയാൾക്ക് കെൽസോയെ ചികിത്സിക്കുന്ന ഡോക്ടറിൽ നിന്നും ഒരു സിറിഞ്ചും വീര്യമേറിയ സെഡേറ്റിവും ലഭിച്ചിട്ടുണ്ട് ഒരു ഇഞ്ചക്ഷൻ മതിയാവും മണിക്കൂറുകളോളം അയാൾ മയങ്ങിക്കിടക്കാൻ അയാളെ നമ്മൾ ബെഡ്റൂമിൽ പൂട്ടിയിടുന്നു

 

“എപ്പോഴായിരിക്കും ഇതൊക്കെ സംഭവിക്കുക?”

 

“എന്റെയഭിപ്രായത്തിൽ ടൂർ കഴിഞ്ഞ് നിങ്ങൾ സെപ്റ്റംബർ ടൈഡിൽ മടങ്ങിയെത്തുമ്പോൾ മിക്കവാറും അഞ്ചുമണിയോടെ നെക്കറെയും സഹപ്രവർത്തകരെയും അവിടെ വച്ച് ഒഴിവാക്കുക എന്നിട്ട് ഒരു ഡ്രിങ്കിനായി എന്നോട് വെയ്റ്റ് ചെയ്യാൻ പറയുക

 

“ഓകെ പക്ഷേ, ഹോഫറിന്റെ അഭാവം എയർപോർട്ടിൽ ഞാനെങ്ങനെ വിശദീകരിക്കും?”

 

“വളരെ ലളിതം നിങ്ങളെ യാത്രയാക്കാനായി നെക്കറും സംഘവും എയർപോർട്ടിലുണ്ടാവും ആ സമയത്താണ് ആ മെയിൽ വിമാനത്തിൽ യാത്ര ചെയ്യാനുള്ള പദ്ധതി നിങ്ങൾ അവതരിപ്പിക്കേണ്ടത് ഈ വിഷയം നിങ്ങൾക്ക് നേരത്തെ അവതരിപ്പിക്കാൻ പറ്റില്ല കാരണം, എന്താണ് നിങ്ങളുടെ ഉദ്ദേശ്യമെന്ന് ഹോഫർ ആരായും നെക്കറോട് പറയുക, ഹോസ്പിറ്റലിലെ ചീഫ് മെഡിക്കൽ ഓഫീസർ നിങ്ങളോട് ഒരു സഹായം അഭ്യർത്ഥിച്ചിരിക്കുന്നുവെന്ന് അന്നുണ്ടായ കോൺവോയ് അറ്റാക്കിൽ ഗുരുതരമായി പരിക്കേറ്റ ഒരു നാവികനെ വിദഗ്ദ്ധചികിത്സയ്ക്കായി വൻകരയിൽ എത്തിക്കേണ്ടതുണ്ടെന്ന് വലിയ ഇനം വിമാനമായതുകൊണ്ട് നിങ്ങൾ എനിയ്ക്കും സാറയ്ക്കും ലിഫ്റ്റ് തരാൻ തീരുമാനിച്ചുവെന്നും

 

“അപ്പോൾ ഹോഫർ?”

 

“നെക്കറോട് പറയുക, അയാൾ പിറകേ വരുന്നുണ്ടെന്ന് സ്റ്റോർക്ക് വിമാനം അയാൾ തനിയേ പറത്തിക്കോളുമെന്ന്

 

“ഇതെല്ലാം നടക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?”

 

“യെസ്” മാർട്ടിനോ പറഞ്ഞു. “കാരണം, കാര്യങ്ങളെല്ലാം അത്രയും ലളിതമാണെന്നത് തന്നെ നിങ്ങളെ ഇതിൽ വലിച്ചിഴക്കാതെ, എന്റെ കൈയ്യിലുള്ള റൈഫ്യൂററുടെ അധികാരപത്രം ഉപയോഗിച്ച് ഇവിടെ നിന്നും പുറത്തു കടക്കാനുള്ള മറ്റേതെങ്കിലും മാർഗ്ഗം വേണമെങ്കിൽ എനിയ്ക്ക് നോക്കാമായിരുന്നു പക്ഷേ, ഇവിടുത്തെ ലുഫ്ത്‌വാഫ് കമാൻഡിങ്ങ് ഓഫീസർ നോർമൻഡിയിലെ ലുഫ്ത്‌വാഫ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നുള്ള പെർമിഷൻ വേണമെന്ന് നിർബന്ധം പിടിക്കാനുള്ള സാദ്ധ്യതയുണ്ട്” അദ്ദേഹം പുഞ്ചിരിച്ചു. “എന്നാൽ, ഇർവിൻ റോമൽ ആകുമ്പോൾ പറ്റില്ല എന്ന് ആരും പറയില്ല

 

ബാം ഒരു നെടുവീർപ്പിട്ടു. പിന്നെ, മാർട്ടിനോ നീട്ടിയ സിഗരറ്റ് വാങ്ങി ഹോൾഡറിൽ തിരുകി വച്ചു. “ഇത്രയും നല്ലൊരു വേഷം ഇനിയെന്റെ ജീവിതത്തിൽ ലഭിക്കുമെന്ന് തോന്നുന്നില്ല ഒരിക്കലും

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

 

15 comments:

  1. “ഇതെല്ലാം നടക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ…?”

    നടന്നാ മതിയാർന്നു..

    ReplyDelete
    Replies
    1. നടക്കാതെ എവിടെപ്പോകാൻ...

      Delete
  2. നടന്നാൽ കൊള്ളാരുന്ന്..പ്ലാൻ B ഇല്ലേൽ പണി പാളും

    ReplyDelete
    Replies
    1. ആ പറഞ്ഞത് ന്യായം... ഇത് കൈവിട്ട കളിയാണ്...

      Delete
  3. സമയം അടുക്കുന്തോറും നെഞ്ചിടിപ്പ് കൂടുന്നു...!

    ReplyDelete
    Replies
    1. ആഹാ, വളരെ നാളുകൾക്ക് ശേഷം അശോകേട്ടൻ ബ്ലോഗിൽ എത്തിയല്ലോ...

      Delete
  4. ഇത്ര സിംപിൾ ആയിട്ട് ആണോ ഇതൊക്കെ പ്ലാൻ ചെയ്യുന്നത്... വായിയ്ക്കുമ്പോ തന്നെ ടെൻഷൻ 😇

    ReplyDelete
    Replies
    1. പ്ലാൻ എന്നും പറയാൻ പറ്റില്ലല്ലോ ശ്രീ... സ്പൊണ്ടേനിയസ് തീരുമാനങ്ങളല്ലേ മാർട്ടിനോയുടേത്...

      Delete
  5. മാർട്ടിനോയുടെ ആത്മവിശ്വാസം👌

    ReplyDelete
    Replies
    1. അത് പറയാതിരിക്കാൻ പറ്റില്ല...

      Delete
  6. Oh tension adichu oru vazhiyavum

    ReplyDelete
    Replies
    1. ടെൻഷനടിച്ച് ഒടുവിൽ ബ്ലോഗിൽ എത്തിയല്ലേ... സന്തോഷം...

      Delete
  7. ശ്ശോ.. സസ്പെൻസുള്ള സിനിമ കാണുന്ന പോലെ.പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ വരുന്നതിനു മുൻപ് എങ്ങനെയേലും രക്ഷപ്പെട്ടാൽ മതിയാരുന്നു.

    ReplyDelete
    Replies
    1. സുധിയുടെ ആഗ്രഹം നടക്കുമോ എന്നറിയില്ല...

      Delete