Friday, October 1, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 40

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



ഹെയ്സ് ലോഡ്ജിലെ തന്റെ സ്റ്റഡിറൂമിലെ ഡെസ്കിന് മുന്നിൽ ഫയലുകൾ പരിശോധിച്ചു കൊണ്ട് ഇരിക്കുകയാണ് ജനറൽ ഐസൻഹോവർ. ഏതാനും നിമിഷം കഴിഞ്ഞ് പിറകോട്ട് ഒന്ന് നിവർന്നിരുന്ന് മുഖത്ത് നിന്നും കണ്ണട എടുത്ത് മാറ്റി തല ഉയർത്തി അദ്ദേഹം ഡോഗൽ മൺറോയെ നോക്കി.


"ഈ മാർട്ടിനോ ഒരു അസാധാരണ വ്യക്തിത്വം തന്നെയാണല്ലോ... എക്സ്ട്രാ ഓർഡിനറി റെക്കോർഡ്സ്... മാത്രമല്ല ഒരു അമേരിക്കക്കാരനും..." ഐസൻഹോവർ പറഞ്ഞു.


"യെസ് സർ...  ഒരിക്കൽ അദ്ദേഹം പറയുകയുണ്ടായി, തന്റെ മുതുമുത്തശ്ശി 1850കളിൽ ഇംഗ്ലണ്ടിൽ നിന്നും വെർജീനിയയിലേക്ക് കുടിയേറിയതാണെന്ന്...  ലങ്കാഷയർ എന്ന കൊച്ചു പട്ടണത്തിൽ നിന്നുമാണെന്ന് തോന്നുന്നു..."


"ലങ്കാഷയർ... വിചിത്രമായ പേര്..."


"അങ്ങനെ അറിയപ്പെടാത്ത പേരൊന്നുമല്ല സർ... പഴയ നോർമൻ കാലഘട്ടവുമായി ബന്ധപ്പെട്ട സ്ഥലമാണ്..."


എന്തെങ്കിലും പറയണമെന്നതിൽ കവിഞ്ഞ് വേറൊരു ഉദ്ദേശ്യവും ഐസൻഹോവറിന് ഉണ്ടായിരുന്നില്ല എന്ന് മൺറോയ്ക്ക് മനസ്സിലായി. ആ മനസ്സ് മുഴുവനും ഈ ദൗത്യത്തിലാണെന്നത് വ്യക്തം. അദ്ദേഹം എഴുന്നേറ്റ് ജാലകത്തിനരികിൽ ചെന്ന് പുറത്തേക്ക് നോക്കിയിട്ട് തിരിഞ്ഞു. "ഈ ഫ്ലൈറ്റ് ഓഫീസർ ഡ്രെയ്ട്ടൻ... വളരെ ചെറുപ്പമാണല്ലോ അവൾ..."


"അറിയാം ജനറൽ... എങ്കിലും ഇക്കാര്യത്തിൽ നമ്മളെ സഹായിക്കാൻ എന്തുകൊണ്ടും അനുയോജ്യയായ വ്യക്തിയാണവൾ..."


"തീർച്ചയായും... ഈ ദൗത്യം വിജയിക്കുമെന്ന് ശരിക്കും വിശ്വാസമുണ്ടോ നിങ്ങൾക്ക്...?"


"കേണൽ മാർട്ടിനോയെയും ഫ്ലൈറ്റ് ഓഫീസർ ഡ്രെയ്ട്ടനെയും ഫ്രാൻസിൽ എത്തിക്കുന്ന കാര്യത്തിൽ യാതൊരു ബുദ്ധിമുട്ടുമില്ല... അവിടെ നിന്നും ജെഴ്സിയിലേക്കുള്ള അവരുടെ ബോട്ട് യാത്രയിലും പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല... മാർട്ടിനോയുടെ കൈവശമുള്ള അധികാര പത്രം അത്രയും ശക്തമാണ്... അത് ചോദ്യം ചെയ്യാൻ ആരും ധൈര്യപ്പെടുക പോലുമില്ല... റൈഫ്യൂററുടെ പേഴ്സണൽ സ്റ്റാഫിലെ അംഗത്തെക്കുറിച്ച് അന്വേഷിക്കണമെങ്കിൽ അതിനുള്ള ഏക മാർഗ്ഗം ബെർലിനിലുള്ള റൈഫ്യൂററെ ഫോണിൽ വിളിക്കുക എന്നത് മാത്രമാണ്..."


"യെസ്, ഐ സീ ദാറ്റ്..." ഐസൻഹോവർ പറഞ്ഞു.


"ഇങ്ങനെയൊക്കെയാണെങ്കിലും അവർ ജെഴ്സിയിൽ എത്തുന്നതോടെ ചിത്രം മാറുന്നു... അവിടെ എന്തൊക്കെയായിരിക്കും സംഭവിക്കുക എന്നതിനെക്കുറിച്ച് താങ്കൾക്ക് ഒരു ഉറപ്പും തരാനാവില്ല എനിക്ക്... പൂർണ്ണമായും മാർട്ടിനോയുടെ കരങ്ങളിലായിരിക്കും നമ്മൾ..." ഒരു നീണ്ട മൗനത്തിന് ശേഷം മൺറോ തുടർന്നു. "വ്യാഴാഴ്ച്ചയോടെ അവർ ജെഴ്സിയിൽ എത്തും... ഞായറാഴ്ച്ച വരെ സമയമുണ്ട് മാർട്ടിനോയ്ക്ക്... അതാണ് അദ്ദേഹത്തിന് കൊടുത്തിരിക്കുന്ന ഡെഡ്‌ലൈൻ... കുറഞ്ഞ ദിവസങ്ങൾ മാത്രം..."


"ഈ ദൗത്യത്തിന്റെ ജയപരാജയങ്ങളെ ആശ്രയിച്ചിരിക്കുന്ന കുറെയേറെ ജീവനുകൾ..." ഐസൻഹോവർ വീണ്ടും കസേരയിൽ ചെന്ന് ഇരുന്നു. "ഓകെ, ബ്രിഗേഡിയർ... ക്യാരി ഓൺ ആന്റ് കീപ് മീ ഇൻഫോംഡ് അറ്റ് ഓൾ ടൈംസ്..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


13 comments:

  1. "ആ ദൗത്യത്തിന്റെ ജയപരാജയങ്ങളെ ആശ്രയിച്ചിരിക്കും കുറെയേറെ ജീവനുകളുടെ കാര്യം.."

    പേടിപ്പിക്കല്ലേ ചങ്ങായി .. ഇനി എന്താകുമോ എന്തോ .. കാത്തിരിക്കാം

    ReplyDelete
  2. മാർട്ടിനോയുടെ ദൗത്യം എത്ര അപകടം നിറഞ്ഞതാണെന്ന് വെളിവാക്കുന്ന വാക്കുകൾ.. വിജയിക്കുമെന്ന് യാതൊരു പ്രതീക്ഷയും ആർക്കുമില്ല!!

    ReplyDelete
  3. ദൗത്യത്തിനിടയിൽ ആ ജീവനുകളുടെ കാര്യം സങ്കട കടലാവും

    ReplyDelete
    Replies
    1. കെൽസോയെ രക്ഷിക്കാനായില്ലെങ്കിൽ സഖ്യകക്ഷികളുടെ ജർമ്മൻ അധിനിവേശ പദ്ധതിയുടെ വിവരങ്ങൾ ചോരുമെന്നും അത് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളുമാണ് ഉദ്ദേശിച്ചത്...

      Delete
  4. കാര്യങ്ങൾ കുഴപ്പത്തിലേക്ക് നീങ്ങുകയാണോ

    ReplyDelete
    Replies
    1. ഒന്നും പറയാറായിട്ടില്ല...

      Delete
  5. ഇനിയുള്ള സംഗതികളാണ് ആർക്കൊക്കെ ജീവൻ പോയി ലാഭനഷ്ട്ടങ്ങൾ ഉണ്ടാക്കുക എന്നറിയുവാൻ പോകുന്നത് ...

    അതെ കാണാൻ പോകുന്ന പൂരം കണ്ട് തന്നെ അറിയാം .

    ReplyDelete
    Replies
    1. അത്ര എളുപ്പമല്ല കാര്യങ്ങൾ...

      Delete
  6. Replies
    1. നല്ലതിനായി കാത്തിരിക്കാം...

      Delete