Friday, May 21, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 23

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


തിരിച്ചെത്തുന്ന വാനിന്റെ ശബ്ദത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഹെലൻ ഡു വിലാ. മുറ്റത്ത് വന്ന് പാർക്ക് ചെയ്ത വാൻ കണ്ടതും അവൾ പുറത്തേക്കോടി. ഗാലഗറും ഹാമിൽട്ടണും വാനിൽ നിന്നും പുറത്തിറങ്ങിയതും അവൾ വിളിച്ചു ചോദിച്ചു. "അദ്ദേഹത്തിന്‌ എങ്ങനെ...? കുഴപ്പമൊന്നുമില്ലല്ലോ...?"


"സെഡേറ്റിവ്സ് കൊടുത്തിരിക്കുകയാണ്... കാലിന് കുഴപ്പമൊന്നുമില്ല..." ഗാലഗർ പറഞ്ഞു.


"ഇവിടെയിപ്പോൾ ആരുമില്ല... ഗ്രാൻവിലായിലോ ഓഫീസേഴ്സ് ക്ലബ്ബിലോ കടലിലോ മറ്റോ പോയിരിക്കുകയാണ് എല്ലാവരും... നമുക്കിദ്ദേഹത്തെ പെട്ടെന്ന് മുകളിലത്തെ നിലയിലേക്ക് കൊണ്ടു പോകാം..."


ഗാലഗറും ഹാമിൽട്ടണും കൂടി അദ്ദേഹത്തെ വാനിൽ നിന്നും പുറത്തിറക്കി പരസ്പരം കൈകൾ കോർത്ത് കോരിയെടുത്തു. മുൻവാതിലിലൂടെ അകത്തേക്ക് കയറിയ ഹെലനെ അനുഗമിച്ച അവർ പാനലിങ്ങ് ചെയ്ത ഹാളിലൂടെ സ്റ്റെയർകെയ്സിന് നേർക്ക് നീങ്ങി. മുകളിലെത്തിയ അവൾ മാസ്റ്റർ ബെഡ്റൂം തുറന്ന് അവരെ ഉള്ളിലേക്കാനയിച്ചു. അവിടെയുള്ള ഫർണീച്ചറും കട്ടിലും  പതിനേഴാം നൂറ്റാണ്ടിൽ പണിതിരിക്കുന്നതാണ്. കട്ടിലിന്റെ വലതു ഭാഗത്തായി അറ്റാച്ച്ഡ് ബാത്ത്റൂം‌. ഇടത് ഭാഗത്ത് സീലിങ്ങ് വരെ ഉയരത്തിൽ പണിതിരിക്കുന്ന ചുവരലമാരയിൽ നിറയെ പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്നു. ആരുടെയും ശ്രദ്ധയിൽ പെടാത്തവണ്ണം മറഞ്ഞിരിക്കുന്ന ഒരു സ്പ്രിങ്ങ് ബട്ടണിൽ അവൾ ഞെക്കിയതും ആ ഷെൽഫ് രണ്ടായി ഉള്ളിലേക്ക് വകഞ്ഞു മാറി. മുകളിലേക്ക് കയറുവാനുള്ള ഒരു സ്റ്റെയർകെയ്സ് ആയിരുന്നു ആ ചുവരലമാരയ്ക്ക് പിന്നിൽ. ഹെലന് പിന്നാലെ അല്പം ബുദ്ധിമുട്ടിയിട്ടാണെങ്കിലും കെൽസോയെയും കൊണ്ട് അവർ ഇരുവരും മുകളിലെത്തി. മേൽക്കൂരയുടെ തൊട്ടു താഴെയുള്ള ആ മുറിയുടെ ചുവരുകൾ മുഴുവനായും ഓക്ക് പലകകൾ കൊണ്ട് പാനലിങ്ങ് ചെയ്തതായിരുന്നു. ത്രികോണാകൃതിയിൽ അവസാനിക്കുന്ന മുറിയുടെ മൂലയിലായി ഒരു ഒറ്റപ്പാളി ജാലകം. കാർപെറ്റ് വിരിച്ച തറയും ഒരു കട്ടിലും ഒക്കെയായി അത്യാവശ്യം സൗകര്യമുള്ള ഒരു മുറി.


അവർ കെൽസോയെ ആ ബെഡ്ഡിലേക്ക് കിടത്തി. "താങ്കൾക്ക് ആവശ്യമുള്ളതെല്ലാം ഇതിനകത്തുണ്ട്..." ഹെലൻ പറഞ്ഞു. "എന്റെ റൂമിൽ നിന്ന് മാത്രമേ ഇങ്ങോട്ട് പ്രവേശിക്കാനാവൂ... അതുകൊണ്ട് പരിപൂർണ്ണ സുരക്ഷിതനാണ്‌ താങ്കൾ... എന്റെ മുൻതലമുറയിൽപ്പെട്ട ഒരാൾ വർഷങ്ങളോളം ഇവിടെ ഒളിവിൽ കഴിഞ്ഞ ചരിത്രമുണ്ട്... അതിന് ശേഷം ആരും തന്നെ ഈ മുറി ഉപയോഗിച്ചിട്ടില്ല... അതുകൊണ്ട് തന്നെ അന്നത്തെ സൗകര്യങ്ങൾ മാത്രമേയുള്ളൂ എന്നൊരു പോരായ്മയുണ്ട്... പ്രാഥമിക കൃത്യങ്ങൾക്കായി അതാ ആ കാണുന്ന ഓക്ക് കമ്മോട് മാത്രമേയുള്ളൂ..."


"താങ്ക്സ്... എനിക്കിപ്പോൾ അത്യാവശ്യമായി വേണ്ടത് നല്ലൊരു ഉറക്കമാണ്..." അത്യന്തം ക്ഷീണിച്ചവശനായിരുന്നു കെൽസോ.


അവൾ ഗാലഗറിന് നേരെ നോക്കി പുരികം വെട്ടിച്ചു. അദ്ദേഹവും ഡോക്ടറും സ്റ്റെയർകെയ്സിന്റെ പടവുകളിറങ്ങി താഴെയെത്തി. "എന്നാൽ പിന്നെ ഞാനിറങ്ങട്ടെ... നാളെ എപ്പോഴെങ്കിലും വന്ന് നോക്കാമെന്ന് ഹെലനോട് പറഞ്ഞേക്കൂ..." ഹാമിൽട്ടൺ പറഞ്ഞു.


ഷോൺ ഗാലഗർ അദ്ദേഹത്തിന്റെ കരം കവർന്നു. "ജോർജ്ജ്, വലിയൊരു സഹായമാണ് താങ്കൾ ചെയ്തത്..." 


"അതൊക്കെ ഒരു ഡോക്ടറുടെ കടമ മാത്രം, ഷോൺ... ശരി, അപ്പോൾ നാളെ കാണാം..." അദ്ദേഹം പുറത്തേക്കിറങ്ങി.


ഗാലഗർ കിച്ചണിലേക്ക് നടന്നു. സ്റ്റവിൽ കെറ്റ്‌ൽ വച്ചിട്ട് അണയാൻ തുടങ്ങിയ കനലുകൾക്ക് മുകളിലേക്ക് ഏതാനും വിറക് കഷണങ്ങൾ തള്ളി വച്ചു കൊടുമ്പോഴേക്കും ഹെലൻ താഴെയെത്തി.


"അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലല്ലോ...?" ഗാലഗർ ചോദിച്ചു.


"നല്ല ഉറക്കത്തിലാണ്..." അവൾ മേശയുടെ അരികിൽ ഇരുന്നു. "നമ്മുടെ അടുത്ത നീക്കം എന്താണ്...?"


"എന്തെങ്കിലും തരത്തിലുള്ള സന്ദേശവുമായി ഗ്രാൻവിലായിൽ നിന്നും സവരി എത്തുന്നത് വരെ നമുക്ക് ഒന്നും തന്നെ ചെയ്യാനില്ല..."


"അഥവാ സന്ദേശങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിൽ...?"


"ഓ, അതൊക്കെ അപ്പോൾ ആലോചിക്കാം... തൽക്കാലം ഇവിടെ സമാധാനമായിരുന്ന് നല്ലൊരു ചായ കുടിക്കാൻ നോക്കാം..."


നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി. "ബ്രാംബ്‌ൾ റ്റീ അല്ലെങ്കിൽ ബീറ്റ്റൂട്ട് റ്റീ... ഇതിൽ ഏതെങ്കിലും ഒന്നു കൊണ്ട് തൃപ്തിപ്പെടേണ്ടി വരും... ഇതിൽ ഏതായാലും ശരി, ഈ രാത്രിയിൽ എന്നെക്കൊണ്ട് കുടിക്കാൻ വയ്യ..."


"അതിനല്ലേ ഞാനിവിടെയുള്ളത്..." അന്ന് രാവിലെ മാർക്കറ്റിൽ വച്ച് ഷെവലിയർ നൽകിയ ചൈനാ തേയിലയുടെ പാക്കറ്റ് ഗാലഗർ തന്റെ പോക്കറ്റിൽ നിന്നും എടുത്ത് അവൾക്ക് നീട്ടി.


പൊട്ടിച്ചിരിച്ചു കൊണ്ട് അവൾ അദ്ദേഹത്തിന്റെ കഴുത്തിലൂടെ കൈ ചുറ്റി. "ഷോൺ ഗാലഗർ, നിങ്ങളില്ലായിരുന്നുവെങ്കിൽ എന്തു ചെയ്യുമായിരുന്നു ഞാൻ...?"


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

19 comments:

  1. ബീറ്റ്റൂട്ട് ടീ... ശ്ശേടാ!

    ReplyDelete
  2. ബീറ്ററൂട് ടീ എന്താണ് എന്നറിയാൻ യൂടൂബ് സേർച്ച് ചെയ്തു നോക്കിയാ ശേഷം "ബ്രാംബ്‌ൾ റ്റീ അല്ലെങ്കിൽ ബീറ്റ്റൂട്ട് റ്റീ... ഇതിൽ ഏതെങ്കിലും ഒന്നു കൊണ്ട് തൃപ്തിപ്പെടേണ്ടി വരും... ഇതിൽ ഏതായാലും ശരി, ഈ രാത്രിയിൽ (പകലും) എന്നെക്കൊണ്ട് കുടിക്കാൻ വയ്യ..."

    ReplyDelete
    Replies
    1. പതുക്കെ പറ... ഇന്ത്യൻ കോഫീ ഹൗസ് മാനേജ്മെന്റ് കേൾക്കണ്ട... :p

      Delete
  3. അതെ ആദ്യായിട്ട് കേൾക്കുകയാണ് ബീറ്റ്റൂട്ട് ടീ

    ReplyDelete
    Replies
    1. ഞാനും ആദ്യമായിട്ടാ കേൾക്കുന്നത്...

      Delete
  4. ഗാലഗർ.. 👍👍💪😍

    ReplyDelete
    Replies
    1. ഒന്നുമില്ലെങ്കിലും പഴയ മിലിട്ടറി ജനറൽ അല്ലേ...

      Delete
  5. തുടക്കം ഗംഭീരം. പുതുമയുള്ള ചായ. തുടരൂ....ആശംസകള്‍

    ReplyDelete
  6. ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാവരും വിനുവേട്ടന്റെ ഈ തുടർക്കഥ വായിച്ച് ഒന്ന് റിലാക്‌സ് ചെയ്യട്ടെ . ഉറങ്ങിക്കിടക്കുന്ന ബ്ലോഗ് ഗ്രൂപ്പ് ഒന്നുഷാറാവട്ടെ . ഞാനും പിറകെയാണെങ്കിലും വായനക്കുണ്ട് . ആശംസകൾ

    ReplyDelete
  7. "ഷോൺ ഗാലഗർ, നിങ്ങളില്ലായിരുന്നുവെങ്കിൽ എന്തു ചെയ്യുമായിരുന്നു ഞാൻ...?"

    ഞങ്ങളും !!

    ReplyDelete
  8. ചായ കുടിക്ക് ശേഷമുണ്ടായ എന്തെങ്കിലും എഴുതാമായിരുന്നു ...
    പിന്നെ
    ഇവിടെ വന്നതിന് ശേഷമാണ് ഞാനും ബീറ്റ്‌റൂട്ട് മുതൽ ഇത്തരം വേറിട്ട ചായകളുടെ രുചിയറിയുന്നത് കേട്ടോ .

    ReplyDelete
    Replies
    1. കുടിക്കാൻ പറ്റുന്ന സാധനമാണോ മുരളിഭായ് അത്...?

      Delete
    2. ഏതാണ്ട് സൂപ്പ് പോലെ ,തണുപ്പുകാലങ്ങളിൽ സ്ഥിരം ഇവർ കുടിക്കുന്നത്

      Delete
  9. പൊട്ടീ പൊട്ടീ.. ഗാലഗറിന്റെ മനസ്സിൽ ലഡു പൊട്ടി

    ReplyDelete
    Replies
    1. പക്ഷേ, കാര്യമൊന്നുമില്ലാ...

      Delete