ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
കമാൻഡ് ഹെഡ്ക്വാർട്ടേഴ്സിലെ തന്റെ ഓഫീസ് ഫോൺ റിങ്ങ് ചെയ്ത നേരത്ത് സെന്റ് ഓബിൻ ബീച്ചിലേക്ക് ചെറിയൊരു സവാരിയ്ക്ക് ഇറങ്ങാനൊരുങ്ങുകയായിരുന്നു ഫെലിക്സ് നെക്കർ. റിസീവർ എടുത്ത് മറുവശത്തെ സംഭാഷണം ശ്രവിച്ച അദ്ദേഹത്തിന്റെ മുഖം ഭീതിയാൽ വലിഞ്ഞു മുറുകി. “മൈ ഗോഡ്...! എപ്പോഴാണ് അദ്ദേഹം ഇവിടെ ലാൻഡ് ചെയ്യുക...? ഓൾറൈറ്റ്... ഒരു ഗാർഡ് ഓഫ് ഓണർ ഏർപ്പാടാക്കണം... കഴിയുന്നതും വേഗം ഞാനവിടെ എത്തുന്നതായിരിക്കും...”
റിസീവർ താഴെ വച്ചിട്ട് അതേക്കുറിച്ചോർത്ത് ഒരു നിമിഷം അദ്ദേഹം അവിടെത്തന്നെ ഇരുന്നു. പിന്നെ വീണ്ടും റിസീവറെടുത്ത് സിൽവർടൈഡ് ഹോട്ടലിലെ GFP ഹെഡ്ക്വാർട്ടേഴ്സിലേക്ക് ഡയൽ ചെയ്തു.
“ഹെർ മേജർ...” മുള്ളറുടെ സ്വരം റിസീവറിലൂടെയെത്തി. “എന്ത് സഹായമാണ് ചെയ്യേണ്ടത്...?”
“നാല്പത്തിയഞ്ച് മിനിറ്റിനുള്ളിൽ റോമൽ എയർപോർട്ടിൽ എത്തുന്നുവെന്ന്...”
“ആരെത്തുന്നുവെന്ന്...?”
“എടോ മണ്ടാ, ഫീൽഡ് മാർഷൽ ഇർവിൻ റോമൽ... നോർമൻഡിയിൽ നിന്നും അദ്ദേഹത്തിന്റെ സഹായി മേജർ ഹോഫറിനൊപ്പം ഒരു ഫീസ്‌ലർ സ്റ്റോർക്ക് വിമാനത്തിൽ എത്തുന്നുവെന്ന്...”
“പക്ഷേ, എന്തിന്...? എനിക്ക് മനസ്സിലാവുന്നില്ല...” മുള്ളർ അത്ഭുതപ്പെട്ടു.
“വെൽ, എനിക്ക് മനസ്സിലാവുന്നുണ്ട്...” നെക്കർ പറഞ്ഞു. “ഇപ്പോഴാണ് എല്ലാം വ്യക്തമാവുന്നത്... ആദ്യം തന്നെ കേണൽ ഹെയ്നിനോടും സംഘത്തിനോടും വാരാന്ത്യത്തിൽ ഗ്വെൺസിയിൽ ചെന്ന് ജനറൽ വോൺ ഷ്മെറ്റോയെ കാണുവാൻ അദ്ദേഹം ഉത്തരവിടുന്നു. സൗകര്യപൂർവ്വം അവരെ ഇവിടെനിന്നും മാറ്റിയിട്ട് ഒരു മിന്നൽ സന്ദർശനത്തിനായി അദ്ദേഹം പൊടുന്നനെ ഇവിടെയെത്തുന്നു... റോമലിന്റെ പ്രവർത്തന രീതി എനിയ്ക്ക് നന്നായിട്ടറിയാം... എല്ലായിടത്തും അദ്ദേഹം എത്തും... ഒന്നൊഴിയാതെ ഓരോ മെഷീൻ ഗൺപോസ്റ്റും അദ്ദേഹം പരിശോധിച്ചിരിക്കും...”
“എന്തായാലും ഒരു ദുരൂഹതയുടെ ചുരുളഴിഞ്ഞിരിക്കുന്നു...” മുള്ളർ പറഞ്ഞു.
“എന്താണത്...?”
“ഫോഗെലിന്റെ വരവിന്റെ ഉദ്ദേശ്യം... എല്ലാത്തിനും ഒരു പരസ്പര ബന്ധം ആയിരിക്കുന്നു...”
“യെസ്... നിങ്ങൾ പറഞ്ഞത് ശരിയാണെന്ന് തോന്നുന്നു...” നെക്കർ പറഞ്ഞു. “എന്തായാലും അതേക്കുറിച്ചോർത്ത് ഇനി കൂടുതൽ തലപുകയണ്ട... നമുക്ക് എയർപോർട്ടിൽ വച്ച് കാണാം...”
അദ്ദേഹം റിസീവർ താഴെ വച്ചു. പിന്നെ ഒരു നിമിഷം എന്തോ ആലോചിച്ചിട്ട് വീണ്ടും ഫോൺ എടുത്ത് ഓപ്പറേറ്ററെ വിളിച്ച് ഡു വിലാ പ്ലേസിലേക്ക് കണക്റ്റ് ചെയ്യുവാൻ ആവശ്യപ്പെട്ടു. മാർട്ടിനോയും ഓർസിനിയും തിരിച്ചെത്തിയതേയുണ്ടായിരുന്നുള്ളൂ അപ്പോൾ. കിച്ചണിലായിരുന്ന ഹെലനാണ് ഫോൺ അറ്റൻഡ് ചെയ്തത്.
“താങ്കൾക്കുള്ള കോളാണ്...” അവർ മാർട്ടിനോയോട് പറഞ്ഞു. “മേജർ നെക്കറുടെ...”
“ഫോഗെൽ ഹിയർ...” അവരുടെ കൈയ്യിൽ നിന്നും റിസീവർ വാങ്ങി മാർട്ടിനോ പറഞ്ഞു.
“ഗുഡ് മോണിങ്ങ്...” നെക്കർ പറഞ്ഞു. “അര മണിക്കൂറിനുള്ളിൽ ഫീൽഡ് മാർഷൽ റോമൽ എയർപോർട്ടിൽ എത്തുന്നു എന്നറിഞ്ഞാൽ വലിയ ആശ്ചര്യമൊന്നും താങ്കൾക്കുണ്ടാകില്ല എന്നെനിക്കുറപ്പുണ്ട്...”
“ഐ സീ...” അമ്പരപ്പ് ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് മാർട്ടിനോ പറഞ്ഞു.
“സ്വാഭാവികമായും അദ്ദേഹത്തെ വരവേൽക്കാനും സംസാരിക്കാനും താങ്കളുമുണ്ടാവുമല്ലോ... അപ്പോൾ എയർപോർട്ടിൽ വച്ച് കാണാം...”
സാവധാനം മാർട്ടിനോ ഫോൺ താഴെ വച്ചു. അപ്പോഴാണ് സാറയും ഗാലഗറും ഗാർഡനിൽ നിന്നും അങ്ങോട്ടെത്തിയത്. “വാട്ട്സ് ഇറ്റ് ഹാരീ...?” സാറ ആരാഞ്ഞു. “യൂ ലുക്ക് ഓവ്ഫുൾ...”
“അല്ലെങ്കിലേ അത്ഭുതമുള്ളൂ...” അദ്ദേഹം പറഞ്ഞു. “ഐ തിങ്ക് ദി റൂഫ് ജസ്റ്റ് ഫെൽ ഇൻ ഓൺ മീ...”
***
സിൽവർടൈഡ് ഹോട്ടലിൽ തന്റെ ഓഫീസിനോട് ചേർന്നുള്ള ബാത്ത്റൂമിൽ യൂണിഫോം ധരിച്ചുകൊണ്ടിരിക്കുകയാണ് മുള്ളർ. പുറത്തെ വാതിൽ തുറന്ന് ക്ലൈസ്റ്റ് വിളിച്ചു ചോദിച്ചു. “ഹെർ ക്യാപ്റ്റൻ, താങ്കളവിടെയുണ്ടോ...? ഞങ്ങളോട് വരാൻ പറഞ്ഞിരുന്നല്ലോ...”
“അതെ, അകത്തേക്ക് വരൂ...” മുള്ളർ പറഞ്ഞു.
ഷർട്ടിന്റെ കഴുത്തിലെ ബട്ടൺ ഇട്ടുകൊണ്ട് ബാത്ത്റൂമിൽ നിന്നും പുറത്തിറങ്ങിയ അദ്ദേഹം മോസർ ഘടിപ്പിച്ചിരിക്കുന്ന ബെൽറ്റ് എടുത്ത് ധൃതിയിൽ അരയിൽ കെട്ടി.
“പെട്ടെന്ന് എന്തെങ്കിലും സംഭവവികാസങ്ങൾ...?” ക്ലൈസ്റ്റ് ചോദിച്ചു. വല്ലാത്തൊരു അവസ്ഥയിലായിരുന്നു അയാളുടെ മുഖം. കണ്ണുകൾക്ക് ചുറ്റുമുള്ള പരിക്കുകൾ കരുവാളിച്ച് വീങ്ങിയിരിക്കുന്നു. മൂക്കിനു മുകളിലൂടെ ഒട്ടിച്ചിരിക്കുന്ന പ്ലാസ്റ്റർ കൊണ്ട് കാര്യമായ ഗുണമൊന്നും ഉണ്ടായിട്ടില്ല.
“എന്നു പറയാം... ഒരു മിന്നൽ പരിശോധനക്കായി അല്പസമയത്തിനകം റോമൽ എത്തുന്നുവെന്ന വിവരം ലഭിച്ചിരിക്കുന്നു... എനിക്ക് ഇപ്പോൾത്തന്നെ എയർപോർട്ടിലേക്ക് തിരിച്ചേ പറ്റൂ... ഏണസ്റ്റ്, പെട്ടെന്ന് തന്നെ വാഹനം എടുത്തു കൊണ്ടുവരൂ...” അദ്ദേഹം ഗ്രൈസറോട് പറഞ്ഞു.
“അപ്പോൾ എന്റെ കാര്യമോ...?” ക്ലൈസ്റ്റ് ആരാഞ്ഞു.
“ഈ മുഖവും വച്ചുകൊണ്ടോ...?” റോമലിന്റെ ഒരു മൈൽ പരിസരത്ത് പോലും കണ്ടുപോകരുത് നിങ്ങളെ... കുറച്ചു ദിവസത്തേക്ക് ലീവ് എടുത്തോളൂ വില്ലീ... അദ്ദേഹത്തിന്റെ മുന്നിൽ പെടാതിരിക്കുന്നതാണ് നല്ലത്...“ അദ്ദേഹം ഗ്രൈസറുടെ നേർക്ക് തിരിഞ്ഞു. ”വരൂ, നമുക്ക് പുറപ്പെടാം...“
അവർ പോയതും ക്ലൈസ്റ്റ് കബോർഡിനരികിലേക്ക് ചെന്നു. ക്യാപ്റ്റൻ വച്ചിരുന്ന കോന്യാക്ക് ബോട്ട്ൽ പുറത്തെടുത്ത് ഗ്ലാസിലേക്ക് ഒരു ലാർജ്ജ് പകർന്നു. ശേഷം, ഒറ്റയിറക്കിന് അത് അകത്താക്കിയിട്ട് ബാത്ത്റൂമിൽ ചെന്ന് അയാൾ കണ്ണാടിയിൽ മുഖം പരിശോധിച്ചു. ഭീതിജനകമായിരുന്നു അയാളുടെ മുഖം. വല്ലാത്ത വേദനയും. ആ നശിച്ച ഐറിഷുകാരനാണ് എല്ലാത്തിനും കാരണം...
മറ്റൊരു ലാർജ്ജ് കൂടി പകർന്നിട്ട് അയാൾ മുറുമുറുത്തു. ”എന്റെ സമയവും വരും പന്നീ... അപ്പോൾ ഞാൻ കാണിച്ചു തരാം...“ കണ്ണാടിയിലേക്ക് നോക്കി ചിയേഴ്സ് പറഞ്ഞിട്ട് അയാൾ ഗ്ലാസ് വായിലേക്ക് കമഴ്ത്തി.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
റോമൽ - ഫോഗൽ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു..
ReplyDeleteരണ്ട് ആൾമാറാട്ടക്കാർ തമ്മിലുള്ള സംഗമം...
Deleteമിന്നൽ പരിശോധനയ്ക്കായി റോമൽ എത്തുന്നു
ReplyDeleteറോമലിന്റെ അപരനാണ് കേട്ടോ വരുന്നത്...
Deleteരസകരമായിരിയ്ക്കുമല്ലോ ആ കൂടിക്കാഴ്ച
ReplyDeleteഎന്താകുമെന്ന് കണ്ടറിയണം കോശീ... :)
Deleteഇതാരാ? 😂
Deleteഫീൽഡ് മാർഷൽ ഇർവിന്റെ റോളിൽ എത്തുന്ന അപരൻ ഹെയ്നി ബാം...
Delete