Friday, July 9, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 29

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



ബ്രിട്ടന്റെ വ്യോമ മേഖലയിൽ നിന്നും ലുഫ്ത്‌വാഫ് ഫൈറ്ററുകളെ തുരത്തിയോടിച്ചുവെന്നും ബ്ലിറ്റ്സ് എന്ന പേരിൽ അറിയപ്പെടുന്ന ജർമ്മൻ വ്യോമാക്രമണമെല്ലാം വെറും പഴങ്കഥയാണെന്നുമുള്ള വാർത്തകൾ ദിനപത്രങ്ങളുടെ മുൻപേജിൽ കാണാറുള്ള അവകാശ വാദങ്ങൾ മാത്രമായിരുന്നു. 1944 ലെ വസന്തത്തിൽ ജർമ്മനിയുടെ JU88S ബോംബറുകൾ പുനരാരംഭിച്ച രാത്രികാല ആക്രമണങ്ങൾ ലണ്ടൻ നഗരത്തിൽ കനത്ത നാശനഷ്ടങ്ങളാണ്‌ വിതച്ചു കൊണ്ടിരുന്നത്. ആ ഞായറാഴ്ച്ചയും അതിൽ നിന്ന് വ്യത്യസ്ഥമായിരുന്നില്ല. രാവിലെ എട്ടു മണി ആയപ്പോഴേക്കും ക്രോംവെൽ ഹോസ്പിറ്റലിലെ കാഷ്വാലിറ്റി വിഭാഗത്തിലെ ജീവനക്കാർ ഒരു നിമിഷം പോലും ഒഴിവില്ലാത്ത വിധം തിരക്കിലായിരുന്നു.


സാറാ ഡ്രെയ്ട്ടന്റെ ഡ്യൂട്ടി ആറു മണിക്ക് തീരേണ്ടതാണ്. എന്നാൽ കഴിഞ്ഞ പതിനാല് മണിക്കൂറായി വിശ്രമമില്ലാത്ത ജോലിയിലാണവൾ. ആവശ്യത്തിനുള്ള നേഴ്സുമാരോ ഡോക്ടർമാരോ ഉണ്ടായിരുന്നില്ല എന്നത് തന്നെ കാരണം. അധികം അകലെയല്ലാതെ പതിക്കുന്ന ബോംബുകളുടെ സ്ഫോടനവും ഫയർ എൻജിനുകളുടെ ശബ്ദവും എല്ലാം അവഗണിച്ചു കൊണ്ട് അവൾ ഇടനാഴിയിലും മറ്റുമായി കിടത്തിയിരിക്കുന്ന പരുക്കേറ്റവരെ പരിചരിച്ചു കൊണ്ട് ഓടി നടന്നു.


ശരാശരി ഉയരം മാത്രമുള്ള അവൾ തന്റെ കറുത്ത തലമുടി കെട്ടി ക്യാപ്പിനുള്ളിൽ ഒതുക്കി വച്ചിരിക്കുന്നു. ദൃഢചിത്തത സ്ഫുരിക്കുന്ന മുഖവും ബ്രൗൺ നിറമുള്ള കണ്ണുകളും. രക്തം പുരണ്ട് അഴുക്കായ ഗൗണും കീറിയ സ്റ്റോക്കിങ്ങ്സും. ബോംബ് ഷെല്ലുകളേറ്റ് രക്തം വാർന്നൊലിച്ച് അലമുറയിടുന്ന ഒരു പെൺകുട്ടിയ്ക്ക് സെഡേഷൻ കൊടുക്കുവാൻ മേട്രണെ സഹായിക്കുകയാണവൾ. ആ പെൺകുട്ടിയെ സ്ട്രെച്ചറിൽ എടുത്തു കൊണ്ടു പോകാനായി അറ്റൻഡർമാർ വന്നപ്പോൾ അവൾ എഴുന്നേറ്റു.


"രാത്രികാല റെയ്ഡുകളൊക്കെ പോയകാല കഥയാണെന്നാണ് ഞാൻ കരുതിയിരുന്നത്..." സാറ പറഞ്ഞു.


"ആ പരുക്കേറ്റ് കിടക്കുന്നവരോട് പറഞ്ഞാൽ മതി..." മേട്രൺ പറഞ്ഞു. "മാർച്ചിൽ മാത്രം ആയിരത്തിനോടടുത്ത്... അത് പോട്ടെ, പോകാൻ നോക്കൂ ഡ്രെയ്ട്ടൻ... അല്ലെങ്കിൽ അധികം താമസിയാതെ തന്നെ ക്ഷീണിച്ച് തളർന്ന് വീഴും... തർക്കിക്കാൻ നിൽക്കണ്ട..."


പരിക്ഷീണയായ അവൾ ഇടനാഴിയിലൂടെ പുറത്തെ ഹാളിലേക്ക് നടന്നു. ബോംബ് സ്ഫോടനങ്ങളുടെ ശബ്ദം കേട്ടിട്ട് നദിയുടെ തെക്ക് ഭാഗത്തെവിടെയോ ആണെന്ന് തോന്നുന്നു. ചിതറിക്കിടക്കുന്ന ചില്ലുകഷണങ്ങൾ അടിച്ചു വാരി വൃത്തിയാക്കുന്നവർക്കരികിലൂടെ അവൾ റിസപ്ഷൻ ഡെസ്കിനരികിലേക്ക് നീങ്ങി.


മുൻപരിചയമില്ലാത്ത ഏതോ രണ്ടു പേരോട് സംസാരിച്ചു കൊണ്ടിരുന്ന റിസപ്ഷനിസ്റ്റ് അവളെ കണ്ടതും അവരോട് പറഞ്ഞു. "ഇതാണ് നിങ്ങൾ അന്വേഷിക്കുന്ന നേഴ്സ് ഡ്രെയ്ട്ടൻ..."


"മിസ്സ് ഡ്രെയ്ട്ടൻ, ദിസ് ഈസ് ബ്രിഗേഡിയർ മൺറോ ആന്റ് അയാം ക്യാപ്റ്റൻ കാർട്ടർ..." ജാക്ക് സ്വയം പരിചയപ്പെടുത്തി.


"വാട്ട് ക്യാൻ ഐ ഡൂ ഫോർ യൂ...?" അവളുടെ സ്വരം പതിഞ്ഞതും വളരെ ഹൃദ്യവും ആയിരുന്നു.


ആ സ്വരമാധുര്യത്തിൽത്തന്നെ മൺറോയ്ക്ക് അവളോട് അങ്ങേയറ്റം മതിപ്പ് തോന്നി. 


"രണ്ട് വർഷം മുമ്പ് നടന്ന ഒരു ഇന്റർവ്യൂവിനെ കുറിച്ച് നിങ്ങൾ ഓർക്കുന്നുണ്ടോ...?" കാർട്ടർ അവളോട് ചോദിച്ചു. "ഇന്റലിജൻസ് വിഷയവുമായി ബന്ധപ്പെട്ട്...?"


"SOE യുമായി ബന്ധപ്പെട്ടതല്ലേ...? അന്നെനിക്ക് അവസരം നിഷേധിക്കപ്പെടുകയും ചെയ്തു..."


"യെസ്... വെൽ, ഏതാനും നിമിഷങ്ങൾ ഞങ്ങളോടൊപ്പം ചെലവഴിക്കാമെങ്കിൽ ചില കാര്യങ്ങൾ പറയാനുണ്ടായിരുന്നു..." കാർട്ടർ അവളെയും കൂട്ടി ചുമരിനരികിൽ ഇട്ടിരിക്കുന്ന ബെഞ്ചിന് നേർക്ക് നടന്നു. ശേഷം അവൾക്ക് ഇരുവശത്തുമായി ആ ബെഞ്ചിൽ അവർ ഇരുന്നു.


"നിങ്ങൾ ജനിച്ചത് ജെഴ്സിയിൽ അല്ലേ മിസ്സ് ഡ്രെയ്ട്ടൻ...?" മൺറോ ചോദിച്ചു.


"അതെ..."


അദ്ദേഹം തന്റെ നോട്ട് ബുക്ക് പുറത്തെടുത്ത് തുറന്നു. "നിങ്ങളുടെ മാതാവിന്റെ പേര് മാർഗരറ്റ് ഡു വിലാ... അതിലാണ് ഞങ്ങൾക്ക് ഒരു പ്രത്യേക താല്പര്യം ഉദിച്ചത്... ഒരു ഹെലൻ ഡു വിലായെ ഏതെങ്കിലും തരത്തിൽ പരിചയമുണ്ടോ നിങ്ങൾക്ക്...?


"തീർച്ചയായും... എന്റെ അമ്മയുടെ കസിൻ ആണ്... ഹെലൻ ആന്റി എന്നാണ് ഞാൻ വിളിക്കുന്നത്... എന്നേക്കാളും ഏറെ പ്രായമുണ്ടവർക്ക്..."


"ഷോൺ ഗാലഗർ എന്ന ആളെയോ...?"


"ജനറൽ അല്ലേ...? എന്റെ ചെറുപ്പം തൊട്ടേ അദ്ദേഹത്തെ അറിയാമെനിക്ക്..." അവൾ ആകെപ്പാടെ അമ്പരന്നത് പോലെ തോന്നി. "വാട്ട്സ് ഗോയിങ്ങ് ഓൺ ഹിയർ...?"


"തിടുക്കം കൂട്ടാതിരിക്കൂ മിസ്സ് ഡ്രെയ്ട്ടൻ..." മൺറോ പറഞ്ഞു. "നിങ്ങളുടെ ആന്റിയെയോ അല്ലെങ്കിൽ ജനറൽ ഗാലഗറിനെയോ അവസാനമായി  നിങ്ങൾ കണ്ടതെന്നാണ്...?"


"ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയെട്ടിൽ... ആ വർഷമാണ്‌ എന്റെ അമ്മ മരിക്കുന്നത്... അതിന് ശേഷം എന്റെ പിതാവ് മലയായിൽ ജോലിക്ക് പോയി... ഏതാനും മാസങ്ങൾക്ക് ശേഷം ഞാനും അദ്ദേഹത്തിനടുത്തേക്ക് പോയി..."


"യെസ്, ഞങ്ങൾക്കറിയാം അക്കാര്യം..." കാർട്ടർ പറഞ്ഞു.


ഒരു നിമിഷം അവൾ അമ്പരപ്പോടെ അദ്ദേഹത്തെ നോക്കി‌. പിന്നെ മൺറോയുടെ നേർക്ക് തിരിഞ്ഞു. "ഓൾറൈറ്റ്... സംഭവം എന്താണെന്ന് പറയൂ..."


"വാസ്തവത്തിൽ വളരെ ലളിതം..." ഡോഗൽ മൺറോ പറഞ്ഞു. "SOE യിൽ നിങ്ങൾക്ക് ഒരു ജോലി വാഗ്ദാനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു... എനിക്ക് വേണ്ടി നിങ്ങൾ ജെഴ്സിയിൽ പോകേണ്ടി വരും..."


ഒരു നിമിഷം അവൾ ആശ്ചര്യത്തോടെ അദ്ദേഹത്തെ തുറിച്ചു നോക്കി. പിന്നെ നിയന്ത്രണം വിട്ട് പൊട്ടിച്ചിരിക്കുവാൻ തുടങ്ങി. ഹിസ്റ്റീരിയ ബാധിച്ചവളെപ്പോലെ... ചിരിയുടെ അലകൾക്കൊടുവിൽ അവൾ പറഞ്ഞു. "എനിക്ക് താങ്കളെ മനസ്സിലാക്കാനാവുന്നില്ലല്ലോ ബ്രിഗേഡിയർ..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...




19 comments:

  1. നമ്മുടെ പേർസണൽ കാര്യങ്ങളൊക്കെ ഇവന്മാർ ഇങ്ങിനെ കണ്ടുപിടിച്ചാൽ എങ്ങിനെ ശെരിയാവും?

    ReplyDelete
    Replies
    1. ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റ് എന്ന് പറഞ്ഞാൽ ഇതൊക്കെയല്ലേ... ഒരു രക്ഷയുമില്ല...

      Delete
  2. സാറയ്ക്കൊപ്പം ജഴ്സിയിലേയ്ക്ക് പുറപ്പെടാൻ കാത്തിരിക്കുന്നു..

    എന്നാലും എന്തുകൊണ്ടാവും അവളങ്ങനെ ചിരിച്ചത്?

    ReplyDelete
    Replies
    1. സാറക്കൊപ്പം എങ്ങോട്ടു പോണമെന്നു ..?
      ഒരുത്തൻ അവിടെ മൂട്ടിൽ വെടിം കൊണ്ട് കിടപ്പുണ്ട് ..ഒരു ദെണ്ണവും കണ്ടില്ല..
      ഇപ്പ അവള് ചിരിച്ചതെന്തിനാന്നു അറിയണം ..

      Delete
    2. @ ജിമ്മൻ : സാറയ്ക്കൊപ്പം ജെഴ്സിയിലേക്ക് പോകാൻ ഹാരി മാർട്ടിനോ ഉണ്ട്... തൽക്കാലം ആ വെള്ളമങ്ങ് വാങ്ങി വച്ചേക്ക്... :)

      Delete
    3. @ ഉണ്ടാപ്രി : അതാരാ ഉണ്ടാപ്രീ, ഹ്യൂ കെൽസോയുടെ കാര്യമാണോ...? പുള്ളിയെ രക്ഷിക്കാനാണല്ലോ ഇവരെ അങ്ങോട്ട് അയയ്ക്കുന്നത്...

      Delete
    4. ജിമ്മന്റെ ഒരാഗ്രഹമല്ലേന്ന്... :)

      Delete
  3. എന്താ ഒരു ഇന്റെലിജൻസ്‌...കാർട്ടറും മൺറോയും

    ReplyDelete
    Replies
    1. മൺറോയും കാർട്ടറും ഘടാഘടിയന്മാരല്ലേ... വർഷങ്ങളായിട്ട് കണ്ടു തുടങ്ങിയതല്ലേ നാം അവരെ...

      Delete
  4. എല്ലാ വിവരവും മൺറോ വിൻ്റെ കയ്യിലുണ്ട്. സാറാ സമ്മതിക്കില്ലെ

    ReplyDelete
    Replies
    1. സാറാ സമ്മതിക്കാതെ എവിടെ പോകാൻ സുചിത്രാജീ...

      Delete
  5. ഗൂഗിളിനേക്കാളും വലിയ ഡാറ്റ കലക്ഷനായിരുന്നു ടീം മൺറോയുടേത്.. അതും നോട്ട് പുസ്തകത്തിൽ👌

    ReplyDelete
  6. എല്ലാ രംഗത്തും ചാരന്മാരെ വിന്യസിപ്പിക്കുന്നതിനാൽ ഇവിടെ ഇന്റലിജൻസ് റിപ്പോർട്ടുകൾ 90 % ശരിയാവാറുണ്ട്

    ReplyDelete
    Replies
    1. മുരളിഭായ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആളായത് കൊണ്ട് പിന്നെ അപ്പീലില്ല... :)

      Delete
  7. സാറ ആകെ അമ്പരന്നു അല്ലെ?

    ReplyDelete
    Replies
    1. അതെ... ഫുൾ ചരിത്രമല്ലേ അവൾക്ക് മുന്നിൽ നിരത്തിയത്...

      Delete
  8. ആ പെണ്ണിനോട് ഔദാര്യം ചെയ്യുന്നത് പോലെ കുഴിയിൽ ചാടിക്കാനുള്ള ഒടുക്കത്തെ ട്രിക്ക്

    ReplyDelete