Friday, July 30, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 32

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



ഹ്യൂ കെൽസോയുടെ സാഹസിക കൃത്യങ്ങൾ വിവരിച്ച് തീർക്കുവാൻ ഏറെ നേരമൊന്നും വേണ്ടി വന്നില്ല മൺറോയ്ക്ക്. അദ്ദേഹം തുടർന്നു.


"കഴിഞ്ഞ മാസമാണ് പാരീസിൽ വച്ച് ബ്രൗൺ എന്ന് പേരുള്ള ഒരു ജർമ്മൻ ഏജന്റിനെ പിടികൂടി അയാളുടെ ചാരപ്രവർത്തനം ഞങ്ങൾ അവസാനിപ്പിച്ചത്... വിശദ വിവരങ്ങൾ ജാക്കിന്റെയടുത്തുണ്ട്... ഐ തിങ്ക് യൂ വിൽ ഫൈൻഡ് ഇറ്റ് ഇന്ററസ്റ്റിങ്ങ്..."


"എ‌ന്തായിരുന്നു അയാൾ...? ഗെസ്റ്റപ്പോ...?" മാർട്ടിനോ ആരാഞ്ഞു.


"അല്ല.‌..‌ SD..." നെരിപ്പോടിനപ്പുറം ഇരിക്കുന്ന സാറാ ഡ്രെയ്ട്ടന് നേർക്ക് കാർട്ടർ തിരിഞ്ഞു. "SS ന്റെ സീക്രട്ട് ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റാണത്... ഹിംലറോട് മാത്രമേ അവർക്ക് ഉത്തരവാദിത്വമുള്ളൂ... ജർമ്മനിയിലെ മറ്റേത് സംഘടനകളേക്കാളും അധികാരമാണ് ഇന്നവർക്കുള്ളത്..."


"എങ്കിൽ പറയൂ ബ്രൗണിനെക്കുറിച്ച്..." മാർട്ടിനോ പറഞ്ഞു.


"വെൽ, കൈവശമുണ്ടായിരുന്ന രേഖകൾ പ്രകാരം RFSS ലെ അംഗമായിരുന്നു അയാൾ..." കാർട്ടർ വീണ്ടും സാറയുടെ നേർക്ക് തിരിഞ്ഞു. "എന്ന് വച്ചാൽ റൈഫ്യൂറർ SS... ഹിംലറുടെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളുടെ യൂണിഫോമിന്റെ കഫ് ടൈറ്റിലിൽ കാണുന്ന എംബ്ലമാണത്..." തന്റെ ഫയലിൽ നിന്നും ഒരു പേപ്പർ എടുത്ത് അദ്ദേഹം മാർട്ടിനോയ്ക്ക് നൽകി. "ഇതിൽ നിന്നും മനസ്സിലായത്, എവിടെ വേണമെങ്കിലും സഞ്ചരിക്കാനും തനിക്ക് തോന്നുന്നിടത്ത് സ്വന്തം ഇഷ്ടപ്രകാരം എന്ത് അന്വേഷണം നടത്താനും അധികാരമുള്ള ഒരു റോവിങ്ങ് അംബാസഡർ ആയിരുന്നു അയാളെന്നാണ്..."


"താൻ സന്ധിക്കുന്ന ഏതൊരാളുടെ മേലും സമ്പൂർണ്ണ അധികാരമുള്ള വ്യക്തി..." മൺറോ പറഞ്ഞു. "ആ കത്ത് ഒന്ന് വായിച്ചു നോക്കൂ..."


മാർട്ടിനോ എൻവലപ്പിൽ നിന്നും ആ കടലാസ് പുറത്തെടുത്ത് നിവർത്തി.


മേൽത്തരം കടലാസിൽ എംബോസ് ചെയ്ത ഹെഡ്ഡിങ്ങോടു കൂടി കറുത്ത ലിപികളിൽ പ്രിന്റ് ആകാംകരുന്നു ആ കത്ത്.



              DER REICHSFUHRER - SS

                                          Berlin, 9 November 1943

SS - STURMBANNFUHRER
BRAUN ERWIN, SS-NR 107863

This officer acts under my personal orders on business of the utmost importance to the Reich. All personnel, military and civil, without distinction of rank, must assist him in any way he sees fit.

                                                           
                                                               H. HIMMLER



വളരെ ശക്തമായ ഒരു അധികാരപത്രം തന്നെ.  അതിലേറെ ആശ്ചര്യപ്പെടുത്തിയത് അതിന് താഴെയുള്ള 'Adolf Hitler, Fuhrer und Reichskanzler' എന്ന ലിഖിതവും സാക്ഷാൽ ഹിറ്റ്‌ലറുടെ കൈയ്യൊപ്പും ആയിരുന്നു.


"അതിരുകളില്ലാത്ത അധികാരമായിരുന്നല്ലോ അയാൾക്കുണ്ടായിരുന്നത്..." ആ ലെറ്റർ കാർട്ടർക്ക് തിരികെ കൊടുത്തു കൊണ്ട് മാർട്ടിനോ അഭിപ്രായപ്പെട്ടു.


"വെൽ... അയാളിപ്പോൾ ജീവനോടെയില്ല... പക്ഷേ, മരണത്തിന് മുമ്പ് അയാളിൽ നിന്നും വിലപ്പെട്ട ചില വിവരങ്ങൾ പാരീസിലെ നമ്മുടെ സുഹൃത്തുക്കൾ ചോർത്തിയെടുത്തു..." മൺറോ പറഞ്ഞു.


"അതിലെനിക്ക് ഒരു സംശയവുമില്ല..." മാർട്ടിനോ സിഗരറ്റിന് തീ കൊളുത്തി.


അയാളുടെ കീഴിലുള്ള ഏതാണ്ട് ഒരു ഡസനോ അതിലധികമോ പ്രത്യേക പ്രതിനിധികൾ യൂറോപ്പിൽ എമ്പാടും പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്... വളരെ രഹസ്യമായിട്ടാണ് ഇവരുടെ നീക്കങ്ങൾ... തങ്ങളുമായി സന്ധിക്കുന്നവരെയെല്ലാം ഭയത്തിന്റെ മുൾമുനയിൽ നിർത്തുക എന്നതാണ് ഇവരുടെ ശൈലി... യഥാർത്ഥത്തിൽ ആരാണിവർ എന്ന് സ്വന്തം സൈനികർക്ക് പോലും അറിയില്ല... എന്തായാലും നിങ്ങൾക്ക് വേണ്ടി ഒരു സമ്പൂർണ്ണ സെറ്റ് രേഖകൾ നമ്മുടെ ഫോർജറി ഡിപ്പാർട്ട്മെന്റ് തയ്യാറാക്കുന്നുണ്ട്... SD ഐഡന്റി കാർഡും ഇപ്പോൾ കണ്ടതു പോലുള്ള ഒരു അധികാര പത്രവും പിന്നെന്തൊക്കെയാണോ വേണ്ടത് അവയൊക്കെയും... മാക്സ് ഫോഗെൽ എന്നായിരിക്കും നിങ്ങളുടെ പേര്... കാര്യങ്ങളുടെ സുഗമമായ നീക്കത്തിന് വേണ്ടി ചെറിയൊരു റാങ്കും കൂടി നിങ്ങൾക്ക് നൽകാനാണ്‌ ഞങ്ങളുടെ ഉദ്ദേശ്യം... സ്റ്റാൻഡർട്ടൻഫ്യൂറർ എന്ന പദവി..." അദ്ദേഹം സാറയുടെ നേർക്ക് തിരിഞ്ഞു. "എന്ന് വച്ചാൽ നമ്മുടെ കേണൽ പദവിയ്ക്ക് തുല്യം..."


"ചിത്രം വ്യക്തമാവുന്നു..." മാർട്ടിനോ പറഞ്ഞു. "ജെഴ്സിയിൽ ഞാൻ കാൽ കുത്തുന്നു... കണ്ടുമുട്ടുന്നവരെയെല്ലാം ഭയപ്പെടുത്തി വിറപ്പിച്ച് നിർത്തുന്നു..."


"ഒരു കാര്യം എന്തായാലും വ്യക്തമാണ് മകനേ..." മൺറോ പറഞ്ഞു. "ലെതർ ഓവർകോട്ട് ധരിച്ച് നടന്ന സ്കൂൾ അദ്ധ്യാപകൻ ഒരു വിപ്ലവകാരിയായി പരിണമിക്കുന്നതിനേക്കാൾ ഭയപ്പെടുത്തുന്നതായി ഒന്നും തന്നെയില്ല... ലെനിൻ തന്നെ ഉദാഹരണം. എന്തായാലും നിങ്ങളെ സമ്മതിച്ചേ തീരൂ ഹാരീ... ഒരു നാസി ആയി മാറുവാനുള്ള നിങ്ങളുടെ കഴിവ് അപാരം തന്നെയാണ്‌..."


"അപ്പോൾ ഈ കുട്ടി...?" മാർട്ടിനോ ആരാഞ്ഞു. "ഈ ദൗത്യത്തിൽ ഇവളുടെ റോൾ എന്താണ്...?"


"മിസ്സിസ് ഹെലൻ ഡു വിലായുടെയും ജനറൽ ഗാലഗറിന്റെയും അടുത്ത് വിശ്വാസ്യത സ്ഥാപിച്ചെടുക്കുവാൻ നിങ്ങളോടൊപ്പം ആരെങ്കിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്... ഹെലന്റെ ബന്ധുവാണ്‌ നമ്മുടെ സാറാ... പിന്നൊരു കാര്യമുള്ളത്, ആറ് വർഷം മുമ്പ് പതിമൂന്നാമത്തെ വയസ്സിലാണ് അവസാനമായി ഇവൾ അവിടെയുണ്ടായിരുന്നത്... എന്നിരുന്നാലും ഹെലനും ഗാലഗറും ഇവളെ തിരിച്ചറിയും എന്നതിൽ സംശയമില്ല... ഒപ്പം മറ്റുള്ളവർക്കിടയിൽ ഒരു അപരിചിതയായി നടക്കുവാനും കഴിയും... പ്രത്യേകിച്ചും ഇവളെക്കൊണ്ടുള്ള നമ്മുടെ ആവശ്യം കഴിയുമ്പോൾ..."


"എന്ന് വച്ചാൽ...? എനിക്ക് മനസ്സിലായില്ല..."


"വെൽ, ഫ്രാൻസിനും ജെഴ്സിക്കും ഇടയിൽ രാത്രിപുഷ്പങ്ങളുടെ തരക്കേടില്ലാത്ത ബിസിനസ് നടക്കുന്ന കാര്യം രഹസ്യമൊന്നുമല്ല..."


"ലൈംഗികത്തൊഴിലാളികളെയാണോ ഉദ്ദേശിച്ചത്...? അത്തരം ഒരു റോൾ ഇവൾ അഭിനയിക്കണമെന്നാണോ നിങ്ങൾ പറയുന്നത്...?"


"ഫ്രാൻസിലുള്ള ഒട്ടുമിക്ക സീനിയർ ജർമ്മൻ ഓഫീസർമാർക്കും ഫ്രഞ്ച് ഗേൾഫ്രണ്ട്സ് ഉണ്ട്...നമ്മുടെ സാറയാണെങ്കിൽ വളരെ നന്നായി ഫ്രഞ്ച് സംസാരിക്കും... അതും ബ്രെറ്റൻ ആക്സന്റിൽ... കാരണം ഇവളുടെ മുത്തശ്ശി ഒരു ബ്രിറ്റനി സ്വദേശി ആയിരുന്നു... ബെർക്‌ലി ഹാളിലുള്ള നമ്മുടെ മെയ്ക്കപ്പ് വിദഗ്ദ്ധർ അവരുടെ കഴിവ് തെളിയിച്ച് കഴിയുന്നതോടെ ഇവളുടെ രൂപം അപ്പാടെ മാറിയിരിക്കും... മുടിയുടെ നിറമൊക്കെ മാറ്റി ആകർഷകമായ വസ്ത്രങ്ങളും അണിഞ്ഞ്......"


"യൂ മീൻ, അവളെ ഒരു ഫ്രഞ്ച് കോൾ ഗേളിന്റെ രൂപത്തിലാക്കി മാറ്റുമെന്നോ...?" മാർട്ടിനോ ഇടയിൽ കയറി ചോദിച്ചു.


"സംതിങ്ങ് ലൈക്ക് ദാറ്റ്... അവളുടെ സുരക്ഷിതത്വത്തിനും അതായിരിക്കും നല്ലത്..."


"ശരി, എപ്പോഴായിരിക്കും ഞങ്ങളുടെ യാത്ര...?"


"മറ്റന്നാൾ... ഒരു ലൈസാൻഡർ വിമാനത്തിൽ നിങ്ങളെ ഗ്രാൻവിലായിൽ ഡ്രോപ്പ് ചെയ്യും... രണ്ടര മണിക്കൂർ നേരത്തെ യാത്രയേയുള്ളൂ ഹാരീ... പീസ് ഓഫ് കേക്ക്... സോഫി ക്രെസൻ അവിടെ നിങ്ങളെ കാണാനെത്തും... പിന്നെ സൗകര്യം പോലെ നിങ്ങളുടെ അധികാര പത്രം ഉപയോഗിച്ച് ഗ്രാൻവിലായിൽ നിന്നും നൈറ്റ് സർവ്വീസ് നടത്തുന്ന ഏതെങ്കിലും ബോട്ടിൽ ജെഴ്സിയിലേക്ക്... അവിടെയെത്തിയിട്ട് നിങ്ങളുടെ സൗകര്യം പോലെ അടുത്ത നീക്കം... ഞായറാഴ്ച്ച വരെ സമയമുണ്ടാകും നിങ്ങൾക്ക്..."


"ഓകെ... അഥവാ ഇനി അദ്ദേഹത്തെ അവിടെ നിന്നും പുറത്ത് എത്തിക്കാൻ ആവുന്നില്ല എന്ന് കരുതുക... എന്ത് ചെയ്യണം ഞാൻ...?"


"അത് നിങ്ങളുടെ തീരുമാനത്തിന്‌ വിടുന്നു..."


"അത് ശരി... നിങ്ങൾക്ക് വേണ്ടി വീണ്ടും ഞാനൊരു കൊലയാളിയുടെ വേഷം കെട്ടണമെന്ന്...?" അദ്ദേഹം സാറയുടെ നേർക്ക്  തിരിഞ്ഞു. "ഇതെല്ലാം കേട്ടിട്ട് നിനക്കെന്ത് തോന്നുന്നു സാറാ...?" മാർട്ടിനോയുടെ മുഖം ദ്വേഷ്യം കൊണ്ട് ചുവന്നിരുന്നു.


"ഓ, എനിക്കറിയില്ല... പക്ഷേ, കേട്ടിടത്തോളം‌ എല്ലാം കൊണ്ടും രസകരമായിരിക്കുമെന്ന് തോന്നുന്നു..."


സത്യത്തിൽ തന്റെ വികാര വിക്ഷോഭങ്ങളെ നിയന്ത്രിക്കാനുള്ള ഒരു അടവായിരുന്നു അവളുടെ ആ വായാടിത്തം. കപ്പിൽ വീണ്ടും ചായ നിറയ്ക്കാനായി മേശയ്ക്കരികിലേക്ക് തിരിഞ്ഞപ്പോൾ അവളുടെ കൈ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. അമ്മയുടെ മരണ ശേഷം തനിച്ചായ അവൾ മലയായിലെ വനാന്തരങ്ങളിൽ റബ്ബർ തോട്ടത്തിൽ ജോലി ചെയ്യുന്ന പിതാവിന്റെ അടുത്തേക്കാണ് പോയത്. ഒരു പതിമൂന്ന് വയസ്സുകാരിയെ സംബന്ധിച്ചിടത്തോളം അസൗകര്യങ്ങൾക്ക് നടുവിലെ അപകടകരമായ ആ ജീവിതം തികച്ചും അപരിചിതമായിരുന്നു. എങ്കിലും ജീവിതത്തിന്റെ ഓരോ നിമിഷവും അവൾ ആസ്വദിക്കുകയായിരുന്നു. പിന്നീടിങ്ങോട്ട് ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം പൊരുതി തോല്പിക്കുകയായിരുന്നു അവൾ. ആശുപത്രിയിലെ നൈറ്റ് ഷിഫ്റ്റുകൾ, ബോംബിങ്ങ്, പരുക്കേറ്റെത്തുന്ന അസംഖ്യം ആൾക്കാർ... ഇവയുടെയെല്ലാം ഇടയിലും ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു.


ഇപ്പോൾ ഇതും. മാർട്ടിനോയെ തനിക്ക് വേണമെന്നൊരു ആഗ്രഹം ഉള്ളിൽ രൂപം കൊള്ളുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. വെറുമൊരു ലൈംഗികാഭിനിവേശം എന്ന് പറയാനാവില്ല. അതിന്റെ ഒരു ഭാഗം മാത്രമേ ആവുന്നുള്ളൂ അത്. ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ച ഈ മനുഷ്യന്റെ വ്യക്തിത്വമാണ്‌ അവളെ ആകർഷിച്ചത്. ഇരുവരും ചേർന്ന് അഭിമുഖീകരിക്കാൻ പോകുന്ന അത്യന്തം അപകടകരവും ഉദ്വേഗഭരിതവുമായ രംഗങ്ങളെക്കുറിച്ചോർത്തുള്ള ആകാംക്ഷ. അതിന്റെ ആവേശത്തിലായിരുന്നു അവൾ.


"രസകരമായിരിക്കുമെന്നോ...? ഡിയർ ഗോഡ്...!" മാർട്ടിനോ ഗ്ലാസിലേക്ക് വിസ്കി പകർന്നു. "നിങ്ങൾ ഹൈഡെഗ്ഗറിന്റെ ഏതെങ്കിലും പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോ ജാക്ക്...?"


"ധാരാളം..."


"ഒരു വിചിത്ര മനുഷ്യൻ... മരണവുമായി മല്ലിട്ടുകൊണ്ട് മാത്രമേ അകൃത്രിമമായ ഒരു ജീവിതം സാദ്ധ്യമാകൂ എന്നാണ്  അദ്ദേഹം വിശ്വസിച്ചിരുന്നത്..."


"ആ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു..." മൺറോ പറഞ്ഞു.


"റിയലി...?" മാർട്ടിനോ പൊട്ടിച്ചിരിച്ചു. "ഇതുപോലുള്ള വിഡ്ഢികളാണ് ഫിലോസഫി ഉപേക്ഷിക്കാൻ എന്നെ പ്രേരിപ്പിച്ചത്..." ഗ്ലാസ്സുയർത്തി  എല്ലാവരോടുമായി അദ്ദേഹം ചിയേഴ്സ് പറഞ്ഞു‌. "എങ്കിൽ ഇതാ നാം പുറപ്പെടുകയായി... അടുത്ത സ്റ്റോപ്പ് ബെർക്‌ലി ഹാൾ..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

21 comments:

  1. എന്തെല്ലാം വേഷം കെട്ടണം!

    ശരി, നമുക്കും കൂടെ സീറ്റ് ബുക്ക് ചെയ്യാൻ പറ, വിനുവേട്ടാ

    ReplyDelete
    Replies
    1. ശ്രീയ്ക്ക് ബുക്കിങ്ങ് ഇല്ല..‌. സ്പോട്ട് രജിസ്ട്രേഷനാ... :)

      Delete
    2. ഹ ഹ ഹ. വിനുവേട്ടാ... 🌹🥰

      Delete
  2. സാറ ഈ നേരത്ത് ഇങ്ങനെ ഒന്നും ആലോചിച്ച് കൂട്ടത്തിരിക്കുന്നത് ആണ് നല്ലത്

    ReplyDelete
    Replies
    1. ശരിയാണ്... പക്ഷേ എന്തു ചെയ്യാം... പ്രായം അതല്ലേ...

      Delete
  3. എന്ന നമുക്ക് പോയേക്കാം, പിന്നെ സാറെ എന്റെ അടുത്തുള്ള സീറ്റിൽ ഇരുത്താം കേട്ടോ

    ReplyDelete
  4. വേഷങ്ങൾ ഭാവങ്ങൾ ...

    ReplyDelete
  5. എല്ലാം അറിഞ്ഞു കൊണ്ടു തന്നെ മാർട്ടിനോ തയാറായി.! യുദ്ധത്തിലെ ഓരോ നിയമങ്ങൾ....

    ReplyDelete
  6. "സ്വപ്നം പോലും കാണാത്ത വിധമുള്ള ആവേശവും അപകടവും എല്ലാം അനുഭവിച്ചറിയാനുള്ള ആകാംക്ഷ.
    "അങ്ങനെയും ആകാംക്ഷയോ??

    ReplyDelete
    Replies
    1. ജിമ്മൻ ആയിരിക്കും ഇത് ചൂണ്ടിക്കാണിക്കുക എന്നാണ്‌ ഞാൻ പ്രതീക്ഷിച്ചത്... ഈ ഭാഗം എഴുതുമ്പോൾ എന്തോ ഒരു അപാകത എനിക്കും ഫീൽ ചെയ്തിരുന്നു... പക്ഷേ എത്ര ശ്രമിച്ചിട്ടും അതങ്ങ് ശരിയാക്കാൻ അന്നേരം സാധിച്ചില്ല. ആ ഭാഗം ഇതാ, ഇപ്പോൾ മാറ്റി എഴുതിയിട്ടുണ്ട്... നോക്കുമല്ലോ...

      നന്ദി സുകന്യാജീ... ഒപ്പം ഒത്തിരി സന്തോഷവും... ഓരോ വാക്യവും ഇത്രയേറെ ശ്രദ്ധയോടെ ആസ്വദിക്കുന്നു എന്നറിയുന്നതിൽ...

      Delete
  7. രാത്രിപുഷ്പങ്ങൾ... എത്ര മനോഹരമായ വിശേഷണം!!

    ReplyDelete
    Replies
    1. Ladies of night എന്നാണ്‌ ജാക്കേട്ടൻ പ്രയോഗിച്ചിരിക്കുന്നത്...

      Delete
  8. ചാരത്തിയാക്കാനും ,രാത്രി പുഷ്പ്പമാക്കാനുള്ള സാറ...! അവളുടെ കളികൾ ഇനി കണ്ടറിയാം അല്ലേ

    ReplyDelete
  9. അല്ലാ,,,,

    ആദ്യo ഒരാളും അയാളെപ്പോലെ അഭിനയിക്കുന്ന മറ്റൊരാളും ഉണ്ടാരുന്നല്ലോ. അവർ?!?!?!?!?!?

    ReplyDelete
    Replies
    1. ഫീൽഡ് മാർഷൽ ഇർവിൻ റോമലും ഹെയ്നി ബാം എന്ന ബെർഗറുമല്ലേ...? അവർ വരും... കാത്തിരിക്കൂ...

      Delete