Friday, June 17, 2022

നൈറ്റ് ഓഫ് ദി ഫോക്സ് - 67

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


കെട്ടിടത്തിന്റെ പിൻഭാഗത്ത് ടെറസിലേക്ക് ദർശനമുള്ള പ്രൈവറ്റ് സിറ്റിങ്ങ് റൂമിൽ ഒന്നിച്ചു കൂടിയിരിക്കുകയാണ് ഗാലഗറും മാർട്ടിനോയും ഹെലനും സാറയും. മേശമേൽ വച്ചിരിക്കുന്ന നാല് ഗ്ലാസുകളിലേക്ക് ഗാലഗർ വൈൻ പകരവെ ഹെലൻ എഴുന്നേറ്റ് ഫ്രഞ്ച് ജാലകം അല്പം തുറന്നു വച്ചു. പുറത്തു നിന്നും ഒഴുകിയെത്തിയ പൂക്കളുടെ സുഗന്ധം ആവോളം ആസ്വദിച്ചിട്ട് അവർ കർട്ടൻ വലിച്ചിട്ടു.


"അപ്പോൾ, എന്താണിനി അടുത്ത നീക്കം...?" ഷോൺ ഗാലഗർ ആരാഞ്ഞു.


"നടക്കാൻ പറ്റുന്ന അവസ്ഥയിലല്ല അദ്ദേഹം എന്നത് സംശയമില്ലാത്ത കാര്യമാണ്..." ഹെലൻ ഡു വിലാ പറഞ്ഞു. "ഉച്ചയ്ക്ക് ജോർജ്ജ് ഹാമിൽട്ടൺ വന്ന് അദ്ദേഹത്തെ പരിശോധിച്ചിരുന്നു... ഇളക്കം തട്ടുന്നത് കാൽ നഷ്ടമാവുന്ന അവസ്ഥയിലേക്ക് പോലും എത്തിയേക്കാമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം..."


"ഇപ്പോഴത്തെ അവസ്ഥയിൽ തട്ടിൻപുറത്ത് അദ്ദേഹം സുരക്ഷിതനാണെന്നെങ്കിലും പറയാം..." സാറ പറഞ്ഞു.


"യുദ്ധം കഴിയുന്നത് വരെ അദ്ദേഹത്തിന് അവിടെ ഇരിക്കാനാവില്ലല്ലോ..." മാർട്ടിനോ പറഞ്ഞു. "എങ്ങനെയും അദ്ദേഹത്തെ നമുക്ക് ഗ്രാൻവിലായിൽ എത്തിക്കണം... അവിടെ എത്തിക്കഴിഞ്ഞാൽ പിന്നെ ക്രെസ്സണ് റേഡിയോ മാർഗ്ഗം ലണ്ടനിലേക്ക് വിവരം അറിയിക്കാം... നമുക്ക് അനുയോജ്യമായ രാത്രിയിൽ ഒരു ലൈസാൻഡർ വരുത്താനും ബുദ്ധിമുട്ടുണ്ടാവില്ല..."


"പക്ഷേ, അദ്ദേഹത്തെ എങ്ങനെ നാം അവിടെ എത്തിക്കും...? അതാണല്ലോ നമ്മുടെ പ്രശ്നം..." ഗാലഗർ പറഞ്ഞു. "ചെറിയ ബോട്ടുകളുടെ സഞ്ചാരം പോലും അവരുടെ കർശന നിയന്ത്രണത്തിലാണ്... തീരദേശമെമ്പാടും നിരീക്ഷണകേന്ദ്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത് താങ്കൾ തന്നെ ഇന്ന് കണ്ടതാണല്ലോ... അവരുടെ കണ്ണു വെട്ടിച്ച് അധികദൂരം നമുക്ക് പോകാൻ കഴിയില്ല... ഹാർബറിൽ നിന്ന് പുറത്തു പോകുന്ന ഫിഷിങ്ങ് ബോട്ടുകൾ, എ‌ന്തിന്, ലൈഫ്ബോട്ടുകളിൽ പോലും ജർമ്മൻ ഗാർഡുകൾ ഉണ്ടായിരിക്കണമെന്നാണ്‌ ചട്ടം..."


"സോ, വാട്ട് ഈസ് ദ് സൊലൂഷൻ...?" സാറ ചോദിച്ചു. "എന്തെങ്കിലും ചെയ്തേ പറ്റൂ നമുക്ക്..."


ആ നിമിഷമാണ് ഫ്രഞ്ച് ജാലകത്തിനരികിൽ ഒരനക്കം കേട്ടത്. പോക്കറ്റിൽ നിന്നും വാൾട്ടർ ഗൺ പുറത്തെടുത്ത് മാർട്ടിനോ അങ്ങോട്ട് തിരിഞ്ഞു. ജാലകത്തിന്റെ കർട്ടൻ വകഞ്ഞു മാറ്റി ഗ്വിഡോ ഓർസിനി മുറിയ്ക്കുള്ളിലേക്ക് കാലെടുത്തു വച്ചു. "ഒരു പക്ഷേ, എനിക്ക് നിങ്ങളെ സഹായിക്കാൻ സാധിച്ചേക്കും..." അയാൾ ഇംഗ്ലീഷിൽ പറഞ്ഞു.


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


10 comments:

  1. ഓർസിനി പണിയാകൂമോ... ലെവനെ തട്ടിയാൽ സാറക്ക് വിഷമം ആവൂല്ലെ

    ReplyDelete
    Replies
    1. അത് പിന്നെ വിഷമമാവുമോന്ന് ചോദിച്ചാൽ ഇത്തിരി വിഷമമാവും...

      Delete
  2. ഓർസിനി.. നിന്റെ സഹായം ഞങ്ങൾക്ക് ആവശ്യമില്ലെങ്കിലോ??

    ReplyDelete
    Replies
    1. ഒരു സഹായവും ചെറുതല്ല ജിമ്മാ...

      Delete
  3. ചെറിയ. അദ്ധ്യായം ആണല്ലോ. അപ്പോ അടുത്ത നീക്കം എന്താകും

    ReplyDelete
    Replies
    1. കഴിഞ്ഞ ലക്കത്തിൽ ശ്രദ്ധിച്ചില്ല... അല്ലെങ്കിൽ അതിന്റെ കൂടെത്തന്നെ ചേർക്കാമായിരുന്നു... അടുത്തത് പുതിയ ചാപ്റ്റർ ആണ്... നോക്കാം എന്താണെന്ന്...

      Delete
  4. സഹായം സ്വീകരിക്കുമോ മാർട്ടിനോ...

    ReplyDelete