Wednesday, November 16, 2022

നൈറ്റ് ഓഫ് ദി ഫോക്സ് – 89

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

 

ക്രച്ചസിന്റെ സഹായത്തോടെ ഒരു വിധം നല്ല രീതിയിൽത്തന്നെ നടക്കാനാവുന്നുണ്ടായിരുന്നു കെൽസോയ്ക്ക്. ആരുടെയും സഹായമില്ലാതെ തന്നെ ക്യൂബൽവാഗണിന്റെ അടുത്തേക്ക് അദ്ദേഹം നടന്നെത്തി. പിൻസീറ്റിലേക്ക് കയറിയിരിക്കുവാൻ ഗാലഗർ അദ്ദേഹത്തെ സഹായിച്ചു. “നൈസ് ഗോയിങ്ങ്, മീ ഓൾഡ് സൺ” കെൽസോ സ്വയം അഭിനന്ദിച്ചു.

 

മാർട്ടിനോ ഡ്രൈവിങ്ങ് സീറ്റിൽ കയറിയിരുന്ന് വാഹനം മുന്നോട്ടെടുക്കാൻ തുടങ്ങവെയാണ് മരക്കൂട്ടങ്ങൾക്കിടയിൽ നിന്നും ഗ്വിഡോ ഓർസിനി ഓടിക്കിതച്ചെത്തിയത്. കാറിൽ ചാരി നിന്നുകൊണ്ട് അയാൾ കിതച്ചു.

 

“വാട്ട്സ് ഇറ്റ് മാൻ?” ഗാലഗർ ചോദിച്ചു.

 

“മുള്ളറും ഗ്രൈസറും അവിടെ വന്നിരുന്നു ഹാരീ, താങ്കളെയാണ് അവർക്ക് വേണ്ടിയിരുന്നത്

 

“എന്നിട്ട്?” മാർട്ടിനോയുടെ മുഖം വിളറി.

 

“സാറയെ അവർ കൊണ്ടുപോയി അവളെ ഇനി കാണണമെന്നുണ്ടെങ്കിൽ താങ്കളോട് സിൽവർടൈഡിലേക്ക് ചെല്ലാനാണ് മുള്ളർ പറഞ്ഞത് നമ്മളിനി എന്തു ചെയ്യും?”

 

“ഗെറ്റ് ഇൻ” മാർട്ടിനോ വാഹനം മുന്നോട്ടെടുത്തു. ഗ്വിഡോയും ഗാലഗറും അപ്പോഴേക്കും കാറിനുള്ളിൽ കയറിക്കഴിഞ്ഞിരുന്നു.

 

ഡു വിലാ പ്ലേസിന്റെ മുറ്റത്ത് ചെന്ന് കാർ ബ്രേക്ക് ചെയ്തു. ആകാംക്ഷയോടെ അവരെ കാത്തു നിൽക്കുകയായിരുന്ന ഹെലൻ ഓടിവന്ന് വാഹനത്തിനുള്ളിലേക്ക് എത്തിനോക്കി. “നമ്മളിനി എന്തു ചെയ്യും ഹാരീ?”

 

“സെപ്റ്റംബർടൈഡിൽ ചെന്ന് കെൽസോയെ ഞാൻ ബാമിനെ ഏൽപ്പിക്കാൻ പോകുന്നു ദൗർഭാഗ്യത്തിന് എന്തെങ്കിലും സംഭവിച്ചാൽത്തന്നെയും ആ വിമാനത്തിൽ അവർ ഇരുവർക്കും പുറപ്പെടാനാവുമല്ലോ എന്താണ് ചെയ്യേണ്ടതെന്ന് ബാമിന് അറിയാം

 

“പക്ഷേ, സാറ ഇല്ലാതെ നമ്മൾക്ക് പുറപ്പെടാനാവില്ല” കെൽസോ എതിർത്തു.

 

“സാറ ഇല്ലാതെ പുറപ്പെടാൻ എന്നെക്കൊണ്ടാവില്ല പക്ഷേ, നിങ്ങൾക്കാവും” മാർട്ടിനോ പറഞ്ഞു. “അതുകൊണ്ട് ഇത്തരം സെന്റിമെന്റ്സ് ഇനി എന്നോട് പറയരുത് ഞങ്ങൾ ഇവിടെ എത്താൻ കാരണം തന്നെ നിങ്ങളാണ് ദി റീസൺ ഫോർ എവ്‌രിതിങ്ങ്

 

“ഹാരീ!” ഹെലൻ മാർട്ടിനോയുടെ കൈയ്യിൽ പിടി മുറുക്കി.

 

“ഡോണ്ട് വറി എന്തെങ്കിലും വഴിയുണ്ടോയെന്ന് നോക്കട്ടെ

 

“എന്തു വഴി?” ഗാലഗർ ആരാഞ്ഞു.

 

“എനിക്കറിയില്ല” മാർട്ടിനോ പറഞ്ഞു. “പക്ഷേ, ഒരു കാര്യം താങ്കൾ ഇതിൽ നിന്നും വിട്ടു നിന്നേ തീരൂ ഞങ്ങൾ അങ്ങോട്ട് പോകുകയാണ്

 

ക്യൂബൽവാഗൺ മുറ്റത്തും നിന്നും തിരിഞ്ഞ് റോഡിലേക്കിറങ്ങി അപ്രത്യക്ഷമായി.  എഞ്ചിന്റെ ഇരമ്പൽ ദൂരെ നേർത്ത് ഇല്ലാതായതും ഗാലഗർ ഗ്വിഡോയുടെ നേർക്ക് തിരിഞ്ഞു. “ആ മോറിസ് കാർ പുറത്തേക്കിറക്കൂ നമുക്ക് സിൽവർടൈഡിലേക്ക് പോകാം

 

“എന്താണ് താങ്കളുടെ മനസ്സിൽ?” ഗ്വിഡോ ചോദിച്ചു.

 

“എനിക്കറിയില്ല പക്ഷേ, ഇതെല്ലാം കണ്ടുകൊണ്ട് എനിക്കിവിടെ വെറുതെയിരിക്കാനാവില്ല എന്ന് മാത്രമറിയാം

 

                                                   ***

 

സെപ്റ്റംബർടൈഡിന്റെ മുറ്റത്തേക്ക് ഓടിച്ചു കയറ്റിയ കാർ ബ്രേക്ക് ചെയ്തതിനു ശേഷം മാർട്ടിനോ കെൽസോയെ പുറത്തിറങ്ങാൻ സഹായിച്ചു. കെട്ടിടത്തിന്റെ കവാടത്തിന് നേർക്ക് നീങ്ങിയ അദ്ദേഹത്തെ ക്രച്ചസിന്റെ സഹായത്തോടെ കെൽസോ അനുഗമിച്ചു. അവിടെ നിന്നിരുന്ന കോർപ്പറൽ അവർക്കായി വാതിൽ തുറന്നുകൊടുത്തു. അവർ അകത്തു കടന്നതും സിറ്റിങ്ങ് റൂമിൽ നിന്ന് ബാം വിളിച്ചു ചോദിച്ചു.

 

“ആഹ്, എത്തിയോ ഫോഗെൽ! ഇതാണോ നിങ്ങൾ പറഞ്ഞ ആ ചെറുപ്പക്കാരൻ?” അദ്ദേഹം കോർപ്പറലിന് നേർക്ക് തിരിഞ്ഞു. “ഇനി നിങ്ങൾ പൊയ്ക്കോളൂ ആവശ്യമുള്ളപ്പോൾ ഞാൻ വിളിക്കാം

 

മാർട്ടിനോ തിടുക്കത്തിൽ ബാമിന്റെ അടുത്തേക്ക് ചെന്നു. “നമ്മുടെ പ്ലാനിൽ ചെറിയൊരു മാറ്റം വന്നിരിക്കുന്നു എന്നെ അന്വേഷിച്ച് മുള്ളർ ഡു വിലാ പ്ലേസിൽ വന്നിരുന്നു ആ സമയം ഞാനവിടെ ഉണ്ടായിരുന്നില്ല പക്ഷേ, അവിടെയുണ്ടായിരുന്ന സാറയെ അവർ സിൽവർടൈഡിലേക്ക് കൂട്ടിക്കൊണ്ടുപോയി

 

“എന്താണീ പറയുന്നത്!” തെല്ല് അമ്പരന്ന ബാം മനഃസാന്നിദ്ധ്യം വീണ്ടെടുത്ത് ചോദിച്ചു. “എന്റെ ഊഹം ശരിയാണെങ്കിൽ, നിങ്ങൾ ഇപ്പോൾ അവളെ മോചിപ്പിക്കാനായി പോകുന്നു അല്ലേ?”

 

“അതെ

 

“അപ്പോൾ ഞങ്ങളുടെ കാര്യം എങ്ങനെയാണ്?”

 

മാർട്ടിനോ തന്റെ വാച്ചിലേക്ക് നോക്കി. ഏഴു മണി കഴിഞ്ഞിരിക്കുന്നു. “നിങ്ങളും കെൽസോയും നമ്മുടെ പ്ലാൻ പോലെ തന്നെ നീങ്ങുക ഇദ്ദേഹത്തെ ഇവിടെ നിന്നും പുറത്തെത്തിക്കുക എന്നതാണല്ലോ പ്രധാനം

 

“പക്ഷേ, അതെങ്ങനെ ശരിയാവും” കെൽസോ തന്റെ അഭിപ്രായം പറയാൻ തുനിഞ്ഞെങ്കിലും അദ്ദേഹത്തെ അവഗണിച്ച് മാർട്ടിനോ പുറത്തിറങ്ങിക്കഴിഞ്ഞിരുന്നു.

 

വലിയ ഇരമ്പലോടെ അദ്ദേഹത്തിന്റെ ക്യൂബൽവാഗൺ മുറ്റത്തു നിന്നും റോഡിലേക്ക് കുതിച്ചു. തിരിഞ്ഞു നോക്കിയ കെൽസോ കണ്ടത് ഗ്ലാസിലേക്ക് കോന്യാക്ക് പകരുന്ന ബാമിനെയാണ്. അത് സാവധാനം നുണഞ്ഞുകൊണ്ട് അയാൾ പറഞ്ഞു. “ഇത് കൊള്ളാം കേട്ടോ

 

“ഇനിയെന്താണ്?” കെൽസോ ആരാഞ്ഞു.

 

“ഞാൻ മാർട്ടിനോയെക്കുറിച്ച് ആലോചിക്കുകയായിരുന്നു” ബാം പറഞ്ഞു. “ചുരുങ്ങിയ സമയത്തെ പരിചയമേയുള്ളൂവെങ്കിലും എനിക്കറിയാമായിരുന്നു അവളെ രക്ഷിക്കാനായി അദ്ദേഹം പോകുമെന്ന് ഞാൻ സ്റ്റാലിൻഗ്രാഡിൽ ഉണ്ടായിരുന്നു അറിയുമോ നിങ്ങൾക്ക്? ജീവിതത്തിൽ ആവശ്യത്തിലധികം ഹീറോകളെ കണ്ടിട്ടുണ്ട് ഞാൻ

 

തന്റെ ലെതർ ട്രെഞ്ച്കോട്ടും ഗ്ലൗസും എടുത്തണിഞ്ഞിട്ട് അയാൾ വൈറ്റ് സ്കാർഫ് കഴുത്തിന് ചുറ്റും കെട്ടി. ശേഷം ക്യാപ്പിന്റെ ആംഗിൾ അഡ്ജസ്റ്റ് ചെയ്തിട്ട് തന്റെ ബാറ്റൺ കൈയ്യിലെടുത്തു.

 

“എന്തു ചെയ്യാൻ പോകുന്നു നിങ്ങൾ?” കെൽസോ ചോദിച്ചു.

 

“മാർട്ടിനോ ഇന്നലെ ഒരു കാര്യം പറഞ്ഞിരുന്നു ഞാൻ ഇർവിൻ റോമൽ ആയിരിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം, ഞാൻ പറയുന്നതെന്തും അവർ അനുസരിക്കും എന്നതാണെന്ന് അദ്ദേഹം പറഞ്ഞത് ശരിയാണോ എന്ന് നോക്കട്ടെ തൽക്കാലം താങ്കൾ ഇവിടെത്തന്നെ നിൽക്കൂ

 

മുറ്റത്തിറങ്ങി അദ്ദേഹം റോഡിലേക്ക് നടന്നു. വാഹനത്തിൽ ചാരി നിൽക്കുകയായിരുന്ന സൈനികർ പൊടുന്നനെ കാലുകൾ അമർത്തിച്ചവിട്ടി അറ്റൻഷനായി നിന്നു. “ക്യാപ്റ്റൻ ഹെയ്ഡറോട് ഉടൻ വരാൻ പറയൂ” ബാം ആജ്ഞാപിച്ചു.

 

ഒരു സിഗരറ്റ് പുറത്തെടുത്ത് അദ്ദേഹം ഹോൾഡറിൽ തിരുകി. സെർജന്റുമാരിൽ ഒരുവൻ മുന്നോട്ട് വന്ന് അതിന് തീ കൊളുത്തിക്കൊടുത്തു. അടുത്ത നിമിഷം ഹെയ്ഡർ അവിടെയെത്തി. “എന്താണ് ഫീൽഡ് മാർഷൽ?”

 

“എയർപോർട്ടിലേക്ക് ഉടൻ വിളിക്കണം മേജർ നെക്കറിന് ഒരു സന്ദേശം കൊടുക്കാനുണ്ട് വിചാരിച്ചതിലും അല്പം വൈകും ഞാനവിടെയെത്താൻ എന്ന് പറയണം ഒരു കാര്യം കൂടി, എന്റെ സ്റ്റോർക്ക് വിമാനത്തിലല്ല, അവിടെ കിടക്കുന്ന ജങ്കേഴ്സിലായിരിക്കും ഞാൻ ഫ്രാൻസിലേക്ക് പുറപ്പെടുകയെന്നും പറയുക ഞാൻ അവിടെയെത്തിയ ഉടൻ തന്നെ പുറപ്പെടാൻ തയ്യാറായിരിക്കണം പിന്നെ, എന്റെ പേഴ്സണൽ പൈലറ്റ് ആയിരിക്കും വിമാനം പറത്തുക

 

“ശരി, ഹെർ ഫീൽഡ് മാർഷൽ

 

“എക്സലന്റ് ഇനി, ഇവിടെയുള്ള സൈനികരോടെല്ലാം അഞ്ചു മിനിറ്റിനകം പുറപ്പെടാൻ തയ്യാറായി നിൽക്കാൻ പറയണം ആയുധസമേതം പരിക്കേറ്റ ഒരു നാവികൻ അവിടെ സിറ്റിങ്ങ് റൂമിൽ ഇരിക്കുന്നുണ്ട് ഏതാനും പേർ ചെന്ന് അയാളെ പുറത്തെത്തിച്ച് വാഹനത്തിനുള്ളിൽ കയറ്റുക പിന്നെ, ഇന്നലെ എന്റെയടുത്തേക്ക് വിട്ട ആ പാചകക്കാരൻ കോർപ്പറലിനെയും ഒപ്പം കൂട്ടിക്കോളൂ അയാളെ ഇവിടുത്തെ കിച്ചണിൽ ചുറ്റിത്തിരിയാൻ വിടുന്നതിൽ അർത്ഥമില്ല

 

“പക്ഷേ ഹെർ ഫീൽഡ് മാർഷൽ, എനിക്കൊന്നും മനസ്സിലാവുന്നില്ല” ക്യാപ്റ്റൻ അമ്പരന്നു.

 

“നിങ്ങൾക്ക് മനസ്സിലാവും ഹെയ്ഡർ” ഫീൽഡ് മാർഷൽ പറഞ്ഞു. “വഴിയേ നിങ്ങൾക്ക് മനസ്സിലാവും തൽക്കാലം ആ സന്ദേശം എയർപോർട്ടിലേക്കയയ്ക്കൂ പെട്ടെന്ന്

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


14 comments:

  1. ആഹാ കളി മുറുകിയല്ലോ... ബാം വിചാരിച്ചാൽ എല്ലാം easy അല്ലേ

    ReplyDelete
    Replies
    1. കൂട്ടപ്പൊരിച്ചിൽ തുടങ്ങുന്നു...

      Delete
  2. മാർട്ടിനോ.. ബാം.. ഗാലഗർ.. എല്ലാവരും കട്ടക്കാണല്ലോ!!

    ReplyDelete
    Replies
    1. അതു പിന്നെ ഒരാവശ്യം വരുമ്പോ...

      Delete
  3. കളി മുറുകുകയാണല്ലോ

    ReplyDelete
    Replies
    1. അതെ... ഇനി നിസ്സാര കളിയല്ല...

      Delete
  4. ചടുലമായ തയ്യാറെടുപ്പ്.

    ReplyDelete
    Replies
    1. സ്പൊണ്ടേനിയസ് ഡിസിഷൻസ്...

      Delete
  5. അപ്പൊ അവസാന അങ്കം തുടങ്ങിയോ

    ReplyDelete
    Replies
    1. അതെ... ഇനി ഏതാനും മണിക്കൂറുകൾ മാത്രം...

      Delete
    2. ഉവ്വ. അടുത്ത ബുധനാഴ്ച വരെ മാത്രം 😂

      Delete
    3. @സുധി : പക്ഷേ, ഞാനിത് നൂറ് ലക്കങ്ങൾ തികയ്ക്കും കേട്ടോ...

      Delete
  6. ശ്ശോ..എന്തൊക്കെയാണോ ഇനി സംഭവിക്കാൻ പോകുന്നത്. 🤔🤔

    ReplyDelete
    Replies
    1. സീറ്റ് എഡ്ജ് ത്രില്ലിങ്ങ് എന്ന് പറയാവുന്ന പലതും...

      Delete