Friday, May 14, 2021

നൈറ്റ് ഓഫ് ദി ഫോക്സ് - 22

ഈ നോവൽ തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...



വാഷ് ബേസിനരികിൽ നിന്നും തിരിഞ്ഞ‌ മേജർ സ്പിയർ ടവൽ കൊണ്ട് കൈ തുടച്ചു. സിസ്റ്റർ ബെർണാഡെറ്റ് പ്ലാസ്റ്റർ ഓഫ് പാരീസ് മിക്സ് ചെയ്തു കൊണ്ടിരിക്കുന്നുണ്ട്. ഓപ്പറേഷൻ ടേബിളിനരികിൽ വന്ന അയാൾ അപ്പോഴും അബോധാവസ്ഥയിൽ തുടരുന്ന കെൽസോയെ നിരീക്ഷിച്ചു. 


"ആൻ എക്സലന്റ് പീസ് ഓഫ് വർക്ക്..." ജോർജ്ജ് ഹാമിൽട്ടൺ പറഞ്ഞു.


"യെസ്... നന്നായി ചെയ്യാനായതിൽ എനിക്കും അതിയായ സന്തോഷം..." സ്പിയർ തന്റെ ഓവർകോട്ട് എടുത്തു. "ഇനിയുള്ള കാര്യങ്ങൾ താങ്കൾക്ക് കൈകാര്യം ചെയ്യുവാനാകുമെന്ന് എനിക്കുറപ്പുണ്ട്... ഓഫീസേഴ്സ് ക്ലബ്ബിലെ ഡിന്നറിന്‌ പോകാൻ ഇപ്പോൾത്തന്നെ വൈകി... ഇയാളുടെ ആരോഗ്യനിലയിലെ പുരോഗതി എന്നെ അറിയിക്കാൻ മറക്കരുത് ഹെർ പ്രൊഫസ്സർ..." ശേഷം, ഗാലഗറിനെ സല്യൂട്ട് ചെയ്തിട്ട് അയാൾ പുറത്തേക്ക് നടന്നു.


കെൽസോയെത്തന്നെ നോക്കിക്കൊണ്ടിരുന്ന ഹാമിൽട്ടണ്‌ പെട്ടെന്ന് വല്ലാത്ത ക്ഷീണം തോന്നി. അദ്ദേഹം തന്റെ ഗ്ലൗസും ഗൗണും ഊരി മാറ്റി. ബോധാവസ്ഥയിലേക്ക് പതുക്കെ തിരികെയെത്തിക്കൊണ്ടിരുന്ന കെൽസോ ചെറുതായൊന്ന് ഞരങ്ങിക്കൊണ്ട് മന്ത്രിച്ചു. "ജാനറ്റ്, ഐ ലവ് യൂ..."


ആ വാക്കുകളിലെ അമേരിക്കൻ ചുവ വളരെ വ്യക്തമായിരുന്നു. സിസ്റ്റർ ബെർണാഡെറ്റ് അത് ശ്രദ്ധിച്ചതായി തോന്നിയില്ല. പക്ഷേ, അത് ശ്രദ്ധിച്ച സിസ്റ്റർ മരിയാ തെരേസ ഹാമിൽട്ടണെയും പിന്നെ ഗാലഗറിനെയും രൂക്ഷമായി ഒന്ന് നോക്കി. 


"ഇയാൾക്ക് ബോധം വന്നു തുടങ്ങിയെന്ന് തോന്നുന്നു..." അല്പം ജാള്യതയോടെ ഹാമിൽട്ടൺ പറഞ്ഞു.


"എന്ന് എനിക്കും തോന്നുന്നു..." അവർ പറഞ്ഞു. "താങ്കളും ജനറൽ ഗാലഗറും എന്റെ ഓഫീസിൽ പോയി ഇരുന്നോളൂ... സിസ്റ്റർമാർ ആരെങ്കിലും കോഫി കൊണ്ടുവരും... അൽപ്പം കോംപ്ലിക്കേറ്റഡ് ആയിരുന്നു... മേജർ സ്പിയറിന് നന്ദി... ബെർണാഡെറ്റും ഞാനും കൂടി ഇയാളുടെ കാലിലെ പ്ലാസ്റ്ററിങ്ങ് തീർക്കട്ടെ..."


"വളരെ നന്ദി, സിസ്റ്റർ..."


അവർ ഇരുവരും ഇടനാഴിയുടെ അറ്റത്തുള്ള ഓഫീസിലേക്ക് നടന്നു. ഇടയിലുള്ള കിച്ചണിൽ രണ്ടു കന്യാസ്ത്രീകൾ എന്തോ സംസാരിച്ചു കൊണ്ട് നിൽക്കുന്നുണ്ടായിരുന്നു. ഹാമിൽട്ടൺ മേശയ്ക്ക് പിന്നിലെ കസേരയിൽ ഇരുന്നു. പാക്കറ്റിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് അദ്ദേഹത്തിന് നൽകിയിട്ട് ഗാലഗർ  ജാലകത്തിനരികിലെ കസേരയിൽ ഇരുന്നു.


"ആ വാതിൽ തുറന്ന് അയാൾ ഉള്ളിലേക്ക് കാലെടുത്തു വച്ച ആ നിമിഷമുണ്ടല്ലോ... എന്നും അതെന്നെ വേട്ടയാടിക്കൊണ്ടിരിക്കും..." ഗാലഗർ പറഞ്ഞു.


"ഞാൻ പറഞ്ഞല്ലോ... അയാൾ അത്ര പ്രശ്നക്കാരനൊന്നും അല്ല... പിന്നെ വളരെ നല്ലൊരു ഡോക്ടറുമാണയാൾ..." ഹാമിൽട്ടൺ അദ്ദേഹത്തെ സമാധാനിപ്പിച്ചു.


"കെൽസോയുടെ കാൽ ശരിയാവുമെന്ന് തോന്നുന്നുണ്ടോ താങ്കൾക്ക്...?"


"പിന്നെന്താ... ഒരു മണിക്കൂറിനകം നമുക്ക് അദ്ദേഹത്തെ തിരികെ കൊണ്ടു പോകാനാകും... എങ്കിലും അടുത്ത ഏതാനും ദിവസത്തേക്ക് സൂക്ഷ്മ നിരീക്ഷണം വേണ്ടി വരും... ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല... ഇപ്പോഴത്തെ ആ അത്ഭുത മരുന്നുണ്ടല്ലോ... പെനിസിലിൻ... അദ്ദേഹത്തിന്റെ ആ ലൈഫ് റാഫ്റ്റിൽ നിന്നും ലഭിച്ച എമർജൻസി കിറ്റിനുള്ളിൽ അതിന്റെ ഏതാനും ആമ്പ്യൂൾസ് ഉണ്ടായിരുന്നു... ഇൻഫെക്ഷന്റെ എന്തെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ആ മരുന്ന് ഞാൻ കൊടുത്തു തുടങ്ങും..." ഹാമിൽട്ടൺ പറഞ്ഞു.


"സിസ്റ്റർ മരിയാ തെരേസ - നമ്മൾ പറഞ്ഞത് പോലെയല്ല കാര്യങ്ങൾ എന്ന് അവർക്ക് മനസ്സിലായി എന്ന് തോന്നുന്നു..."


"യെസ്...  എനിക്കും അതിൽ വിഷമമുണ്ട്..." ജോർജ്ജ് ഹാമിൽട്ടൺ പറഞ്ഞു. "ഞാൻ അവരെ ഉപയോഗിക്കുകയായിരുന്നു എന്ന് തോന്നിക്കാണണം..‌. എന്തായാലും അവർ ഇത് ആരോടും പറയാൻ പോകുന്നില്ല... അവരുടെ വിശ്വാസ പ്രമാണങ്ങൾക്ക് എതിരായിരിക്കും അത്..."


"കുട്ടിക്കാലത്ത് ഡബ്ലിനിൽ എനിക്കൊരു അമ്മായി ഉണ്ടായിരുന്നു... ഇവരെ കാണുമ്പോൾ ആ അമ്മായിയെയാണ് എനിക്ക് ഓർമ്മ വരുന്നത്..." ഗാലഗർ പറഞ്ഞു. "ലീഡ്സ് പാൽസ് എന്നറിയപ്പെട്ടിരുന്ന ഒരു യോർക്ക്ഷയർ റെജിമെന്റിലെ അംഗമായിരുന്നു ഞാൻ... ഒരിക്കൽ ഹെഡ്ക്വാർട്ടേഴ്സിലുള്ള വിഡ്ഢികൾ, കനത്ത മെഷീൻ ഗൺ ഫയറിങ്ങ് നടക്കുന്നയിടത്തേക്ക്   എല്ലാവരെയും ബാക്ക് പായ്ക്കുമായി പറഞ്ഞയച്ചു. എണ്ണൂറ് പേർ ഉണ്ടായിരുന്ന ആ സംഘത്തിൽ മദ്ധ്യാഹ്നമായപ്പോഴേക്കും ബാക്കിയായത് ഏതാണ്ട് നാല്പതോളം പേർ മാത്രം... അന്ന് ഞാൻ തീരുമാനിച്ചതാണ്, ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ അയാളെ ഞാൻ നിർത്തി പൊരിക്കുമെന്ന്..."


"എനിക്ക് മനസ്സിലാവുന്നു..." ഹാമിൽട്ടൺ പറഞ്ഞു.


ഗാലഗർ എഴുന്നേറ്റു. "അൽപ്പം ശുദ്ധവായു ശ്വസിക്കാൻ പറ്റുമോയെന്ന് നോക്കട്ടെ..." വാതിൽ തുറന്ന് അദ്ദേഹം പുറത്തിറങ്ങി.


കോട്ടുവായിട്ട ഹാമിൽട്ടൺ മുന്നോട്ടാഞ്ഞ് കൈകൾ മേശപ്പുറത്ത് മടക്കി അതിൽ തല ചായ്ച്ചു. വിശ്രമമില്ലാത്ത ഒരു ദിവസമായിരുന്നു അത്. കണ്ണുകളടച്ച അദ്ദേഹം നിമിഷങ്ങൾക്കകം ഗാഢനിദ്രയിലേക്ക് വഴുതി വീണു.


                                ***


രാത്രി പത്തു മണി കഴിഞ്ഞിരിക്കുന്നു. ബേക്കർ സ്ട്രീറ്റിലെ തന്റെ ഓഫീസിൽ ഫയലുകളുമായി അപ്പോഴും മല്ലിട്ടുകൊണ്ടിരിക്കുകയാണ് ബ്രിഗേഡിയർ ഡോഗൽ മൺറോ. പെട്ടെന്നാണ് വാതിൽ തുറന്ന് മുടന്തിക്കൊണ്ട് ജാക്ക് കാർട്ടർ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു. ഒരു സിഗ്നൽ ഫ്ലിംസി ബ്രിഗേഡിയറുടെ മേശപ്പുറത്ത് വച്ചിട്ട് അദ്ദേഹം പറഞ്ഞു. "ഞെട്ടാൻ തയ്യാറായി ഇരുന്നോളൂ സർ..."


"എന്താണിത്...?" മൺറോ ആരാഞ്ഞു.


"ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനത്തിന്റെ ഗ്രാൻവിലായിലെ ഏജന്റിൽ നിന്നുമുള്ള സന്ദേശമാണ്... അതായത് നോർമൻഡിയിൽ നിന്ന്..."


"ഗ്രാൻവിലാ എവിടെയാണെന്ന് എനിക്കറിയാം ജാക്ക്..." അത് വായിച്ചു തുടങ്ങിയ മൺറോ പെട്ടെന്ന് നിവർന്നിരുന്നു. "എനിക്കിത് വിശ്വസിക്കാനാവുന്നില്ല..."


മൺറോ ഒരു വട്ടം കൂടി ആ സന്ദേശം വായിച്ചു. "ഇതിലും വലുത് ഇനി എന്ത് സംഭവിക്കാൻ... പ്രതിരോധ പ്രസ്ഥാനം എന്ന് പറയാൻ ഒന്നും തന്നെ ജെഴ്സിയിൽ ഇല്ല... അവിടെ ആരെ കോണ്ടാക്റ്റ് ചെയ്യാനാണ്...? വിലാ പ്ലേസിലെ ആ വനിതയ്ക്കും ഗാലഗർ എന്ന് പറയുന്ന ആ മനുഷ്യനും എത്ര നാൾ അദ്ദേഹത്തെ ഒളിപ്പിച്ചു വയ്ക്കാനാവും...? അതും കാൽ ഒടിഞ്ഞിരിക്കുന്ന അവസ്ഥയിൽ... അതു പോലുള്ള ഒരു ചെറു ദ്വീപിൽ എത്ര കാലം കഴിയും അദ്ദേഹം...? ആലോചിക്കാനേ ആവുന്നില്ല ജാക്ക്..."


ദീർഘകാലത്തെ പരിചയമാണ് കാർട്ടർക്ക് ബ്രിഗേഡിയറുമായുള്ളത്. ഏത് ദിശയിൽ നീങ്ങണമെന്നറിയാതെ ഉഴലുന്ന അദ്ദേഹത്തെ ഇത്രയും നിരാശനായി ഇതാദ്യമായിട്ടാണ് കാണുന്നത്. "നന്നായിട്ടൊന്ന് ആലോചിക്കൂ സർ... പതിവ് പോലെ എന്തെങ്കിലും മാർഗ്ഗം താങ്കൾ കണ്ടെത്താതിരിക്കില്ല..." സൗമ്യതയോടെ കാർട്ടർ പറഞ്ഞു.


"എന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന്‌ നന്ദി..." മൺറോ എഴുന്നേറ്റ് തന്റെ കോട്ട് എടുക്കുവാനായി നീങ്ങി. "ഒരു കാര്യം ചെയ്യൂ... ഹെയ്സ് ലോഡ്ജിലേക്ക് ഫോൺ ചെയ്ത് ജനറൽ ഐസൻഹോവറുമായി ഉടൻ ഒരു അപ്പോയ്ൻമെന്റ് ഏർപ്പാടാക്കൂ... ഞാൻ അങ്ങോട്ട് പുറപ്പെട്ടു കഴിഞ്ഞു എന്നും പറഞ്ഞേക്കുക..."


(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...

16 comments:

  1. "നന്നായിട്ടൊന്ന് ആലോചിക്കൂ സർ... പതിവ് പോലെ എന്തെങ്കിലും മാർഗ്ഗം താങ്കൾ കണ്ടെത്താതിരിക്കില്ല..."

    ReplyDelete
    Replies
    1. കാർട്ടർക്ക് മൺറോയെ നന്നായിട്ടറിയാമെന്നേ...

      Delete
  2. കേൽസോ ഇനി രക്ഷപ്പെടും എന്ന് തോന്നുന്നു. പക്ഷേ കാൽ പ്ലാസ്റ്റർ ഇട്ട് എത്ര കാലം വേണ്ടി വരും എന്നാണ്. അത്രയും കാലം മൊബിലിറ്റി ഇല്ലാതെ ശത്രുക്കൾ ക്കു ഇടയിൽ🙄

    ReplyDelete
  3. എന്താണ് ഒരു മാർഗം എന്നു ഞാനും ആലോചിക്കുന്നുണ്ട്.

    ReplyDelete
    Replies
    1. സൊലൂഷൻ കിട്ടിയാൽ ഉടനെ വിട്ടോണം ബേക്കർ സ്ട്രീറ്റിലേക്ക്...

      Delete
  4. ഇതിലും വലുത് എന്ത് സംഭവിക്കാന്... നോക്കാം

    ReplyDelete
    Replies
    1. എന്തെങ്കിലും മാർഗ്ഗം കാണാതിരിക്കില്ല...

      Delete
  5. ഏതായാലും ഓപ്പറേഷൻ കഴിഞ്ഞല്ലോ..... സമാധാനം

    ReplyDelete
  6. അങ്ങനെ കെൽസോയുടെ കാൽ സർജറി വിജയകരമായി പൂർത്തിയായി.

    ReplyDelete
    Replies
    1. ഇനി തിരികെ കോട്ടേജിൽ എത്തണം...

      Delete
  7. കാലിന്റെ കാര്യം ശരിയായി ,ഇനി ജീവന്റെ കാര്യമാണ് നോക്കേണ്ടത് ..അല്ലേ

    ReplyDelete
    Replies
    1. അതെ... എങ്ങനെ രക്ഷപെടാമെന്ന കാര്യം...

      Delete
  8. അപ്പോയ്ന്റ്മെന്റ് വേഗം ആക്കോ....

    ReplyDelete